Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

ശ്രീകുമാർ മേനോനുമായി മോഹൻലാൽ തെറ്റി ; രണ്ടാമൂഴം സിനിമയുമായി ബനിധപ്പെട്ട് എം. ടി. വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിൽ മോഹൻലാൽ ക്ഷുഭിതൻ

19 MARCH 2019 06:40 PM IST
മലയാളി വാര്‍ത്ത

രണ്ടാമൂഴം സിനിമയുമായി ബനിധപ്പെട്ട് എം. ടി. വാസുദേവൻ നായർക്കെതിരെ ശ്രീകുമാർ മേനോൻ ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തതിൽ മോഹൻലാൽ ക്ഷുഭിതനായി. ശ്രീകുമാർ മേനോനുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും തന്റെ അറിവോ സമ്മതമോ ഹൈക്കോടതി കേസിന് പിന്നിൽ ഇല്ലെന്നും ദൂതൻ മുഖേന എം ടിയെ അറിയിക്കാനും മോഹൻലാൽ തീരുമാനിച്ചതായി അറിയുന്നു. എംടിക്ക് കത്ത് കൊടുത്തയക്കാനാണ് ലാലിന്റെ തീരുമാനം.

ഒടിയൻ സാമ്പത്തിക പരാജയമായപ്പോൾ തന്നെ ശ്രീകുമാറുമായുള്ള ബന്ധം ഉപേക്ഷിക്കാൻ മോഹൻലാൽ മനസു കൊണ്ട് തീരുമാനിച്ചിരുന്നു. രണ്ടാമൂഴത്തിന് ഡേറ്റ് കൊടുക്കേണ്ടതില്ലെന്നും തീരുമാനിച്ചു. ഒടിയൻ പോലൊരു ചിത്രം തീർത്തും വേസ്റ്റാണെന്നാണ് മോഹൻലാലിന് ലഭിച്ച ഉപദേശം. ഇത്തരം സിനിമകൾക്ക് വേണ്ടി സമയം കളയരുതെന്നും മോഹൻലാലിന് ഉപദേശം ലഭിച്ചു. ലാലുമായി അടുപ്പം പുലർത്തുന്ന പത്രപ്രവർത്തകരും ഇതേ അഭിപ്രായമാണ് ലാലിനെ അറിയിച്ചത്.

രണ്ടാമൂഴം നടക്കില്ലെന്നും അതിനെ കുറിച്ച് ആലോചിക്കേണ്ടതില്ലെന്നും മോഹൻലാൽ തീരുമാനിച്ചിരുന്നു. രണ്ടാമൂഴത്തിന്റെ കേസിനു ശേഷം ഒരു തവണ മോഹൻലാൽ എം ടിയുമായി സംസാരിച്ചു. താൻ രണ്ടാമൂഴവുമായി സഹകരിക്കില്ലെന്നും സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ തന്നെ ഭാഗ ഭാകാക്കരുതെന്നും എം.ടി യോട് മോഹൻലാൽ പറഞ്ഞു. എന്നാൽ എം.ടിക്ക് ലാലിനോടും അതൃപ്തി ഉണ്ട്. കാരണം ലാലിന്റെ പേരിലാണ് ശ്രീകുമാർ എം.ടിയെ കണ്ടതും പരിചയപ്പെട്ടതും.

എം. ടി.യെ ലാൽ കാണുന്നത് ഗുരുതുല്യനായാണ്. അദ്ദേഹത്തെ പോലൊരു മനുഷ്യനെതിരെ കേസ് കൊടുക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ പോലും ലാലിനാകില്ല. പണ്ട് സുകുമാർ അഴിക്കോടുമായി ലാൽ ഇത്തരത്തിൽ കൊമ്പു കോർത്തിട്ടുണ്ട്. സംഭവം ദൗർഭാഗ്യകരമാണെന്ന് ഇപ്പോഴും ലാൽ ആവർത്തിക്കുന്നു. ഇനി ഇത്തരത്തിൽ ഒരു പോറൽ ആരുടെ മനസിലും ഉണ്ടാകരുതെന്ന വാശിയും ലാലിനുണ്ട്. അതു കൊണ്ട് തന്നെയാണ് എം. ടി ക്കെതിരായ നീക്കത്തിൽ മോഹൻലാൽ ക്ഷോഭിച്ചത്. എന്നാൽ മോഹൻലാലിന്റെ വാക്കുകളെ ഗൗരവത്തിലെടുക്കാൻ ശ്രീകുമാർ മേനോൻ തയ്യാറായില്ല.

കരാർക്കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് എം. ടി. കോടതിയെ സമീപിച്ചത്. കേസിൽ മധ്യസ്ഥൻ വേണമെന്നാണ് ശ്രീകുമാറിന്റെ ആവശ്യം. മോഹൻലാലിനെ ഇടപെടുത്തി പ്രശ്നം പരിഹരിക്കാനാണ് ശ്രീകുമാറിന്റെ ശ്രമം. എന്നാൽ മോഹൻലാൽ വിസമ്മതിച്ചതോടെ മറൊരു മധ്യസ്ഥന് വേണ്ടി ശ്രീകുമാർ ശ്രമം തുടങ്ങി. ശ്രീകുമാറിന്റെ വാദം രാജ്യത്തെ ഒരു കോടതിയും അംഗീകരിക്കുകയില്ല . കാരണം കരാർ കാലാവധി കഴിഞ്ഞ ശേഷമാണ് എംടി കോടതിയെ സമീപിച്ചത്. മുൻസിഫ് കോടതി ശ്രീകുമാറിന്റെ ഹർജി തള്ളിയതാണ്. കോടതിയുടെ തീരുമാനമായിരിക്കും നിലനിൽക്കുക.

ജനുവരിയിൽ മഹാഭാരതം എന്ന പേരിൽ ഒരു ചിത്രം തുടങ്ങുമെന്നാണ് ശ്രീകുമാറിന്റെ പ്രഖ്യാപനം. എന്നാൽ എം. ടി യുടെ തിരക്കഥ അവലംബിച്ച് സിനിമ ചെയ്യാനാണ് ശ്രീകുമാറിന്റെ പദ്ധതി. അത് നേർവഴിക്ക് അല്ല എന്നതാണ് രസകരം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (23 minutes ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (6 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (6 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (6 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (6 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (6 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (7 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (8 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (8 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (8 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (8 hours ago)

Malayali Vartha Recommends