Widgets Magazine 

01
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും; ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട; ലൂസിഫർ വരാനിരിക്കെ ടെൻഷന്റെ കൊടുമുടിയിൽ മോഹൻലാലും പൃഥ്വിരാജും

25 MARCH 2019 06:56 PM IST
മലയാളി വാര്‍ത്ത

സംവിധായകനാവുന്ന നടൻ പ്യഥ്വിരാജ് ടെൻഷൻ കൊടുമുടിയിൽ. 28 ന് റിലീസാകുന്ന കന്നി ചിത്രമായ ലൂസിഫറാണ് ടെൻഷന്റെ അടിസ്ഥാനം. റിലീസിന് മുമ്പേ ചിത്രത്തിനു ലഭിച്ച തകർപ്പൻ ഹൈപ്പാണ് പൃഥ്വിയെ ടെൻഷനിലാക്കിയത്.

ഓരോ ചിത്രത്തിനും റിലീസിന് മുമ്പ് ലഭിക്കുന്ന പ്രചാരം സാധാരണ ഗതിയിൽ അണിയറ പ്രവർത്തകരെ ടെൻഷനിലാക്കാറുണ്ട്. ചിത്രത്തിന് വലിയ പ്രചാരം ലഭിക്കുമ്പോൾ റിലീസിനെ കുറിച്ച് ജനങ്ങൾക്കിടയിൽ വലിയ പ്രതീക്ഷയുണ്ടാവും. ചിത്രത്തിന് വേണ്ടത്ര മികവില്ലെങ്കിൽ ആദ്യ മണിക്കൂറിൽ തന്നെ ജനം തള്ളികളയും. ജനം തള്ളിയാൽ പിന്നെ സിനിമയുടെ കാര്യം പറയുകയേ വേണ്ട.

നടൻ മോഹൻലാലിനും ഇതേ അവസ്ഥ തന്നെയാണുള്ളത്. മോഹൻലാലും ഹൈപ്പ് ഭയപ്പെടുന്നു. ഒടുവിൽ പുറത്തിറങ്ങിയ ഒടിയനാണ് ലാലിനെ പേടിപ്പിക്കുന്നത്. ഒടിയൻ ഒരു വലിയ സംഭവമാകുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ ആദ്യ മണിക്കൂറിൽ തന്നെ ചിത്രം പൊട്ടിതകർന്നു. ശ്രീകുമാർ മേനോനും മോഹൻലാലും തമ്മിൽ തെറ്റാനും ഇത് കാരണമായി. ലാലും മേനോനും തമ്മിൽ അകലാനുള്ള പ്രധാന കാരണം ഒടിയനെ സംബന്ധിച്ച് പ്രചരിച്ച പ്രീ പബ്ളിസിറ്റിയാണ്. ഒടിയൻ ഒരു സംഭവമാണെന്ന മട്ടിൽ പ്രചരിച്ച കഥകൾ ചിത്രത്തിന് ചെയ്ത ദ്രോഹം ചില്ലറയല്ല. ഒടിയന്റെ പ്രിവ്യൂ കണ്ട ലാൽ തന്റെ സുഹ്യത്തുക്കളോടും ആരാധകരോടും ഇത് ഒരു സാധാരണ ചിത്രമാണെന്ന് ആവർത്തിച്ചിരുന്നു. അപ്പോഴും ശ്രീകുമാർ മേനോൻ ഒടിയൻ ഒരു അതിമാനുഷ സിനിമയാണെന്ന് പ്രചരിപ്പിച്ചു.

ഒടിയൻ വലിയ വിജയമാവില്ലെന്ന് ലാൽ പ്രവചിച്ചിരുന്നു. അതിനുള്ള സ്റ്റഫ് സിനിമയിൽ ഇല്ലെന്ന് അദ്ദേഹം വിശ്വസിച്ചു. മോഹൻലാലിന്റെ ഊഹം ശരിയായിരുന്നു. സിനിമ വേണ്ടത്ര വിജയിച്ചില്ല. മാസങ്ങളോളം താൻ നടത്തിയ പരിശ്രമങ്ങൾ വ്യഥാവിലാകുന്നത് ലാൽ സങ്കടത്തോടെ നോക്കി നിന്നു. ഇത് ലൂസിഫറിന് സംഭവിക്കരുതെന്ന കർശന മുന്നറിയിപ്പ് മോഹൻലാൽ പൃഥ്വിക്കും ആന്റണി പെരുമ്പാവൂരിനും നൽകിയിരുന്നു.

ലൂസിഫർ ഒരു സാധാരണ സിനിമയാണെന്ന് പൃഥ്വി ആവർത്തിക്കുന്നത് ഈ സാഹചര്യത്തിലാണ്. ലൂസിഫർ ഒരു രാഷ്ട്രീയ സിനിമയാണ്. അതേ സമയം രാഷ്ട്രീയ സിനിമയാണെന്ന കാര്യം പ്രവർത്തകർ നിഷേധിക്കുന്നു. എന്നാൽ രാഷ്ട്രീയ സാഹചര്യങ്ങൾ സിനിമയിലുണ്ടെന്നും സംവിധായകൻ സമ്മതിക്കുന്നുണ്ട്. മുരളി ഗോപിയുടെ ശക്തമായ തിരക്കഥയാണ് ചിത്രത്തിൽ ഒരു പ്രധാന ഘടകമാക്കാൻ പോകുന്നത്. ഫാസിലിന്റെയും ഇന്ദ്രജിത്തിന്റെ യും സാന്നിധ്യം ചിത്രത്തിന്റെ വിജയത്തിൽ ഒരു പ്രധാന ഘടകമാണ്.

ഒടിയനിലും നായിക മഞ്ജുവാര്യർ ആയിരുന്നു. ലാലിന്റെ സ്ഥിരം നായികയാവുകയാണ് മഞ്ജു. ചിത്രത്തിന് വലിയ പ്രധാന്യം നൽകരുതെന്ന നിർദ്ദേശം മോഹൻലാൽ മഞ്ജുവിനും നൽകിയിട്ടുണ്ട്. ഞാൻ പ്രകാശൻ എന്ന സിനിമയുടെ വരവ് പോലെ മതിയെന്നാണ് ലാൽ പറയുന്നത്. ഞാൻ പ്രകാശൻ നിശബ്ദമായി എത്തി കോടികൾ കൊയ്ത സിനിമയാണ്. അതേ ട്രീറ്റ്മെന്റ് ആയിരിക്കും റിലീസിന് നല്ലതെന്ന് ലാൽ വിശ്വസിക്കുന്നു. എന്നാൽ പൃഥ്വിരാജിന്റെ ആദ്യ സിനിമ എന്നതാണ് ചിത്രത്തെ ഇത്രയധികം പ്രതീക്ഷയാക്കി തീർക്കുന്നത്. വലിയ പ്രതീക്ഷ വേണ്ടെന്നും ഇത് ഒരു സിധാരണ സിനിമയാണെന്നും പൃഥ്വി ആവർത്തിക്കുന്നു. 28 ന് ശേഷം സംവിധായകൻ എന്ന നിലയിലുള്ള തന്റെ വിധി തീരുമാനിക്കാമെന്ന് പൃഥ്വിരാജ് പറയുന്നു.

സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥപ്പാത്രത്തെയാണ് ലാൽ അവതരിപ്പിക്കുന്നത്. അഛന്റെ വേഷത്തിൽ അഭിനയിക്കുന്നത് ഫാസിലാണ്. മധ്യ തിരുവിതാംകൂറിലെ രാഷ്ട്രീയ സാഹചര്യം സിനിമയിൽ വരുമ്പോൾ സ്വാഭാവികമായും കേരള കോൺഗ്രസ് പാർട്ടി സിനിമയിൽ ഒരു കഥാപാത്രമായിരിക്കും. ഒരു തെരഞ്ഞടുപ്പ് കാലത്ത് ചിത്രം തീയേറ്ററിലെത്തുന്നത് അതീവ രസകരമായിരിക്കും. ടൈംലി റിലീസ് എന്ന് വിശേഷിപ്പിക്കാം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

"ഞാനാ സാറേ പിള്ളേരെ കൊന്നത്"; കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് തള്ള,രണ്ട് മക്കളെ ടാങ്കിൽ മുക്കിക്കൊന്നു.  (3 hours ago)

കൊല്ലം റെയില്‍വേ സ്‌റ്റേഷനില്‍ 2 കിലോ കഞ്ചാവുമായി 2 പേര്‍ പിടിയില്‍  (3 hours ago)

പ്രവാസി മലയാളിക്ക് ദുബായി കോടതിയുടെ എമണ്ടൻ വിധി 1.50 കോടി അക്കൗണ്ടിൽ പിടഞ്ഞ് മരിച്ച് പ്രവാസി കണ്ണീരോടെ  (3 hours ago)

മന്ത്രി കെഎം ഷാജിയെ വഴിയില്‍ തടഞ്ഞ് ഇറക്കിവിട്ട് യുവമോര്‍ച്ച പ്രവര്‍ത്തകര്‍  (3 hours ago)

രേണു സുധിക്കും കിച്ചുവിനും 1.77 കോടി രൂപ നഷ്ടപരിഹാരം; കോടതി ഉത്തരവ് ഇങ്ങനെ, സുധിയുടെ ജീവന്റെ വില  (3 hours ago)

പ്രവചനം മാറിമറിയുന്നു; 4 വരെ കൊടുംമഴയ്ക്ക് സാധ്യത! വടക്കൻ ജില്ലകളിൽ പ്രവചനം തെറ്റി, ചതിച്ച് എൽനിനോ"  (4 hours ago)

ഡിസിസി ഓഫീസ് ആക്രമണത്തില്‍ കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (4 hours ago)

റിയാസ് മന്ത്രിയൊക്കെ പണ്ട് ഇത് ബഷീറാ..!എഞ്ചിനീയറെ വിരട്ടി മന്ത്രി ബഷീർ..6 ന് റിപ്പോർട്ട് കിട്ടിയിരിക്കണം കസറി മന്ത്രി  (4 hours ago)

യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിന് മുന്നിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാകുന്നു. യൂത്ത് കോണ്‍ഗ്രസ്-എസ്എഫ്ഐ തര്‍ക്കം രൂക്ഷമായതോടെ സ്ഥിതിഗതികള്‍ കൈവിട്ടു. പൊലീസ് ഹോസ്റ്റലില്‍ കയറി ലാത്തിച്ചാര്‍ജ് നടത്തി. പാളയത  (4 hours ago)

ശക്തികുളങ്ങര ഹാര്‍ബറിലെ സെപ്റ്റിക് ടാങ്കില്‍ അസ്ഥി ഭാഗങ്ങള്‍  (5 hours ago)

വെള്ളത്തൊട്ടിയില്‍ കുഞ്ഞുങ്ങള്‍ വീണുമരിച്ച സംഭവം അമ്മയുടെ കൊടുംക്രൂരത  (5 hours ago)

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന ഫാക്ടറിയില്‍ തീപിടിത്തം  (6 hours ago)

രാജീവ് ചന്ദ്രശേഖരന്റെ അഭ്യർത്ഥന പരിഗണിച്ചു; വള്ളിക്കുന്നിലും ഒറ്റപ്പാലത്തും രണ്ട് ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചു; യാത്രക്കാർക്ക് ഏറെ പ്രയോജനകരമായ തീരുമാനമാണിതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ്  (6 hours ago)

കൊല്ലം സുധിയുടെ കുടുംബത്തിന് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്  (6 hours ago)

ഞാന്‍ ആശുപത്രിയിലാണ്', 'അടിയന്തരമായി പണം ആവശ്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ അയച്ചുനല്‍കി പരിചയമുള്ള വ്യക്തിയുടെ പേരിലും ഫോട്ടോയിലും വിശ്വാസം സൃഷ്ടിച്ചാണ് തട്ടിപ്പുകാര്‍ പണം ആവശ്യപ്പെടുന്നു; ജാഗ്രത വേണമെ  (7 hours ago)

Malayali Vartha Recommends