Widgets Magazine
15
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ്ട് കനത്ത സുരക്ഷയും ഒരുക്കി


സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...


കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..


ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..


ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..

സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം; ലൂസിഫർ തീയറ്ററുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുമ്പോൾ പ്രതിഷേധവുമായി ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ്

29 MARCH 2019 05:30 PM IST
മലയാളി വാര്‍ത്ത

പൃഥ്‌വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫർ തീയറ്ററുകളിൽ നിറഞ്ഞ കയ്യടി വാരിക്കൂട്ടുകയാണ് ഈ അവസരത്തിലാണ് ലൂസിഫറിനെതിരെ കടുത്ത വിമര്‍ശവുമായി ക്രിസ്ത്യന്‍ സംഘടന രംഗത്ത്. സഭയെയും ക്രിസ്തീയമൂല്യങ്ങളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കൈയടിയും ആര്‍പ്പുവിളിയും വാങ്ങിക്കൊടുക്കുകയാണ് മലയാള സിനിമാ വ്യവസായം എന്നാരോപണവുമായി കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റാണ് രംഗത്തെത്തിയിരിക്കുന്നത്.

മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം വിശ്വാസികള്‍ക്ക് നല്‍കട്ടെയെന്നാണ് കേരള ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ജീവിതമൂല്യങ്ങള്‍ അവതരിപ്പിക്കുന്നതും, നല്ല സന്ദേശങ്ങള്‍ നല്‍കുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഫെയ്സ്ബുക്ക് പോസ്റ്റെന്നും ലൂസിഫര്‍ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവര്‍ കരുതുന്നത്, അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും എന്നും ഫെയ്സ്ബുക്ക് കുറിപ്പില്‍ പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റ‌് ഇങ്ങനെ;

'സഭയെയും ക്രിസ്തീയമൂല്യങ്ങളെയും ,പരിശുദ്ധ കൂദാശകളെയും അപമാനിച്ച ശേഷം സാത്താനും അവന്റെ നാമത്തിനും കയ്യടിയും ആർപ്പുവിളിയും വാങ്ങിക്കൊടുക്കുന്ന മലയാള സിനിമാവ്യവസായം. മറഞ്ഞിരിക്കുന്ന വലിയ വിപത്തിനെ തിരിച്ചറിയാനുള്ള വിവേകം നല്ല തമ്പുരാൻ നമുക്ക് നൽകട്ടെ !

മൃഗത്തിന്‍െറ നാമമോ നാമത്തിന്റെ സംഖ്യയോ മുദ്രയടിക്കപ്പെടാത്തവര്‍ക്കു കൊടുക്കല്‍ വാങ്ങല്‍ അസാധ്യമാക്കാന്‍ വേണ്ടിയായിരുന്നു അത്‌.

ഇവിടെയാണ്‌ ജ്‌ഞാനം ആവശ്യമായിരിക്കുന്നത്‌. ബുദ്‌ധിയുള്ളവന്‍മൃഗത്തിന്റെ സംഖ്യ കണക്കുകൂട്ടട്ടെ. അത്‌ ഒരു മനുഷ്യന്റെ സംഖ്യയാണ്‌. ആ സംഖ്യ അറുന്നൂറ്റിയറുപത്തിയാറ്‌. വെളിപാട്‌ 13 : 17-1 (ജീവിതമൂല്യങ്ങൾ അവതരിപ്പിക്കുന്നതും ,നല്ല സന്ദേശങ്ങൾ നൽകുന്നതുമായ സിനിമകളെ ഉദ്ദേശിച്ചല്ല ഈ പോസ്റ്റ്‌. ലൂസിഫർ എന്നത് സാത്താന്റെ നാമമായാണ് ക്രൈസ്തവർ കരുതുന്നത് ,അത് സകല തലമുറയ്ക്കും ശപിക്കപ്പെട്ട നാമമായിരിക്കും.)‌' എന്നാണ് ഫേസ്ബുക് പോസ്റ്റ്.

പൃഥ്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ. മുന്നണിയിലും പിന്നണിയിലും സമ്പൂർണ്ണ താരത്തിളക്കവുമായെത്തുന്ന ചിത്രം ആശീർവാദ് സിനിമാസിന്‍റെ ബാനറിൽ ആന്‍റണി പെരുമ്പാവൂരാണ് നിർമ്മിച്ചിരിക്കുന്നത്. മുരളി ഗോപിയാണ് ചിത്രത്തിന് വേണ്ടി തൂലിക ചലിപ്പിച്ചിരിക്കുന്നത്.

പ്രേക്ഷകനില്‍ ആവേശം സൃഷ്ടിക്കുന്ന മാസ് സീനുകള്‍ കൊണ്ട് സമ്പന്നമാണ് ചിത്രം. ചിത്രത്തില്‍ നായകനായ മോഹന്‍ലാല്‍ മുതല്‍ ചുരുക്കം രംഗങ്ങളില്‍ വന്നുപോകുന്ന അഭിനേതാക്കളെ വരെ ശക്തമായ അവതരിപ്പിക്കാന്‍ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്.

മനോഹരമായ ഫ്രെയ്മുകളാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്. കേരളത്തിലെ മലയോര ഗ്രാമം മുതല്‍ റഷ്യയിലെ മഞ്ഞുവീഴ്ന്ന കാഴ്ച്ചകള്‍ വരെ ലൂസിഫറിനുവേണ്ടി പകര്‍ത്തിയിട്ടുണ്ട്.

കേരള രാഷ്ട്രീയത്തിലെ അതികായകനായ പി.കെ. രാംദാസ് എന്ന നേതാവിന്റെ മരണവും അതിനെ തുടര്‍ന്ന് അധികാരം പിടിക്കാനായി പിന്തുടര്‍ച്ചക്കാര്‍ നടത്തുന്ന വടംവലിയിലൂടെയും കുതന്ത്രങ്ങളിലൂടെയുമാണ് ചിത്രം വികസിക്കുന്നത്. സിനിമയുടെ ഓരോ രംഗത്തും മോഹന്‍ലാലിനെ പ്രേക്ഷകര്‍ കാണാന്‍ ഇഷ്ടപ്പെടുന്ന വിധം ഭംഗിയായി തന്നെ നിര്‍ത്തുന്നുണ്ട് സിനിമ. നെടുങ്കന്‍ ഡയലോഗുകള്‍ക്ക് കൂടൂതല്‍ പ്രാധാന്യം നല്‍കാതെ ലാല്‍ മാനറിസത്തിലൂടെതന്നെ തീയേറ്ററില്‍ ആരവം സൃഷ്ടിക്കുന്ന ചെറുസംഭാഷണങ്ങള്‍ ചിത്രത്തില്‍ പലയിടത്തും കാണാം. ഈ സാഹചര്യത്തിലാണ് ലൂസിഫറിനെതിരെ കടുത്ത വിമര്‍ശവുമായി ക്രിസ്ത്യന്‍ സംഘടന രംഗത്ത് വന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യം ഇന്ന് എൺപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കും...ഡൽഹി ചെങ്കോട്ടയിൽ പ്രധാനമന്ത്രി ദേശീയ പതാക ഉയർത്തി ചടങ്ങുകള്‍ ആരംഭിക്കും.. ചെങ്കോട്ടയിലും പരിസരത്തും 20,000ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചുകൊണ  (21 minutes ago)

കൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റന്റ് ലേബര്‍ ഓഫീസറെ വിജിലന്‍സ് പിടികൂടി  (6 hours ago)

ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണത്തില്‍ ചത്ത പാറ്റ  (6 hours ago)

കോഴിക്കോട്ടെ ഹോട്ടലില്‍ വിദേശ യുവതി മരിച്ച നിലയില്‍  (6 hours ago)

കെഎസ്ആര്‍ടിസിയുടെ എക്‌സിക്യൂട്ടീവ് ക്ലാസ് നാളെ മുതല്‍  (6 hours ago)

നാടിനെ നടുക്കി ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം  (6 hours ago)

വന്ദേഭാരതില്‍ എക്‌സ്പ്രസില്‍ ചത്ത പാമ്പ്  (7 hours ago)

അനുശ്രീ മരിക്കുമെന്ന് അമലിന് അറിയാമായിരുന്നു..!അച്ഛനോട് എല്ലാം പറഞ്ഞിരുന്നു? എല്ലാം ഒറ്റ ദിവസം കൊണ്ട് നടന്നത്  (8 hours ago)

ഗര്‍ഭിണിയായ അമ്പിളിയെ കൊല്ലുന്നതിനിടയിൽ വയറ്റിൽ നിന്ന് കുഞ്ഞ് പുറത്ത് വന്നു...! കാപ്പിത്തോട്ടത്തിലെ ദുര്‍ഗന്ധം...!!  (8 hours ago)

ബി. അശോകും പ്രശാന്തും ഒരുമിച്ചിറങ്ങി..!ഇരട്ട പ്രഹരം കണക്ക് തീർത്ത് അടി തുടങ്ങി ലക്ഷ്യം പിണറായി തന്നെ  (8 hours ago)

ഇറാന്റെ തല പിളർത്തി യുദ്ധം നെതന്യാഹുവിന്റെ ഒടുക്കത്തെ നീക്കം..!ട്രംപ് ഞെട്ടി..! കട്ടയ്ക്ക് ഇറങ്ങി ജൂതന്മാർ..അറ്റം കണ്ടേ അടങ്ങു  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

20 വർഷം ഭർത്താവിന്റെ കൂടെ ജീവിച്ച് മടുത്തു..! കാമുകൻ മതി..! ഭാര്യ ഇഞ്ചിഞ്ചായി ഭർത്താവിനെ കൊന്ന് തള്ളി  (8 hours ago)

ഞാൻ അവളെ കൊന്ന് സാറേ..! സുരമ്യയെ വീട്ടിൽ വരുത്തി നെഞ്ചിൽ കയറിയിരുന്ന് കുത്തി..! എല്ലാം അമ്മയുടെ മുന്നിലിട്ട്..!  (8 hours ago)

ആര്യ രാജേന്ദ്രനെ ഒറ്റ വെട്ടിന് പുറത്തെറിഞ്ഞ് ഗോവിന്ദൻ ചിന്ത മതി ഉറപ്പിച്ച് തീരുമാനം..! പൊട്ടിക്കരഞ്ഞ് ആര്യ EX മേയർ OUT  (8 hours ago)

Malayali Vartha Recommends