സെൻസർ കുരുക്കിൽ പെട്ട ഫഹദ് നസ്രിയ ചിത്രം ട്രാൻസ് നാളെ മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി കാണുന്നു; അറിയിപ്പ് നൽകിയത് ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള

ഫഹദ് ഫാസിൽ നസ്രിയ താര ദമ്പതികൾ ഒന്നിക്കുന്ന ചിത്രം ട്രാൻസ് നാളെ മുംബൈയിലെ സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റി കാണാൻ തീരുമാനിച്ചു. അന്‍വര്‍ റഷീദ് ചിത്രം സെന്‍സറിംഗ് കുരുക്കില്‍ പെട്ടിരിക്കുകയായിരുന്നു. ചിത്രം വിലയിരുത്തിയ സിബിഎഫ്‌സി (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍) തിരുവനന്തപുരം സെന്ററിലെ അംഗങ്ങള്‍ 17 മിനിറ്റോളം ദൈര്‍ഘ്യമുള്ള രംഗങ്ങള്‍ ഒഴിവാക്കുകയോ അവ്യക്തമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സംവിധായകന്‍ അന്‍വര്‍ റഷീദ് ഇതിന് തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുംബൈയിലുള്ള സിബിഎഫ്‌സി റിവൈസിംഗ് കമ്മിറ്റിയുടെ പുന:പരിശോധനയ്ക്ക് ചിത്രം അയയ്ക്കുകയായിരുന്നു. ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
ഫെബ്രുവരി പതിനാലിനാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് നായകന്‍. കന്യാകുമാരി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ റോളില്‍ ഫഹദ് എത്തുന്ന ചിത്രത്തില്‍ നസ്രിയയാണ് നായിക. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫുള്‍ ലെങ്ത് ഫീച്ചര്‍ സിനിമയുമായി അന്‍വര്‍ റഷീദ് എത്തുന്നത്.
വിന്‍സെന്റ് വടക്കന്‍ തിരക്കഥയൊരുക്കിയിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അമല്‍ നീരദ് ആണ്. സൗണ്ട് ഡിസൈന്‍ റസൂല്‍ പൂക്കുട്ടി. എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകര്‍. സംഗീതം ജാക്‌സണ്‍ വിജയന്‍. വിതരണം നിർവഹിക്കുന്നത് എ ആന്‍ഡ് എ റിലീസ് ആണ് . ചിത്രത്തിലെ പാട്ടുകൾ ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞിരുന്നു.
https://www.facebook.com/Malayalivartha