കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു...

ശബരിമല നട കന്നിമാസ പൂജകള്‍ക്കായി തുറന്നു. വൈകുന്നേരം 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി അരുണ്‍ കുമാര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിയിച്ചു. ആയിരക്കണക്കിന് അയ്യപ്പ ഭക്തരാണ് ഭസ്മാഭിഷിക്തനായ ഭഗവാനെ വണങ്ങാന്‍ കാത്ത് നിന്നത്.
നട തുറന്ന ശേഷം പതിനെട്ടാം പടിക്ക് താഴെ ആഴിയില്‍ അഗ്‌നി പകര്‍ന്നു. കന്നി മാസം 1ന് രാവിലെ അഞ്ച് മണിക്ക് ദര്‍ശനത്തിനായി നട തുറക്കും. കന്നിമാസ പൂജകള്‍ പൂര്‍ത്തിയാക്കി സെപ്റ്റംബര്‍ 21 രാത്രി 10 മണിക്കാണ് നട അടയ്ക്കുക.
അതേസമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമം സെപ്റ്റംബര്‍ 20ന് പമ്പയില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ 10.30ന് ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 3000ലേറെ അയ്യപ്പ ഭക്തര്‍ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നതാണ്.
അയ്യപ്പ സംഗമത്തില്‍ 3000 പേര്‍ക്ക് പങ്കെടുക്കാവുന്നതാണ്. ശബരിമലയിലെ ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്നവരുടെ മാനദണ്ഡം മാറ്റി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 3000 പേര്‍ക്കാണ് അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കാനായി അവസരം ലഭിക്കുക. എന്നാല്‍ 4864 പേര്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആന്ധ്രപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്നുള്ള മന്ത്രിമാര്‍ സംഗമത്തില്‍ പങ്കെടുക്കുമെന്ന് ദേവസ്വം പ്രസിഡന്റ്
മാത്രവുമല്ല ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. 1.85 കോടി രൂപ ചെലവില്‍ മൂന്ന് കേന്ദ്രങ്ങളിലാണ് സംഗമത്തിനുള്ള പന്തല്‍ ഒരുങ്ങുന്നത്. പ്രധാന പന്തല്‍ പമ്പ മണപ്പുറത്താണ്. ഇവിടെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ആഗോള അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യുക. പ്രധാന പന്തലിന്റെ നിര്‍മാണം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. മേല്‍ക്കൂരയുടെ നിര്‍മാണം ഏറെക്കുറെ പൂര്‍ത്തിയായി. പ്രധാന പന്തല്‍ പൂര്‍ണമായും ശീതികരിച്ച വിധത്തിലാകും.3000 പേര്‍ക്ക് ഇരിക്കാവുന്ന പന്തലില്‍ ഗ്രീന്‍ റൂം, മീഡിയ റൂം, വിഐപി ലോഞ്ച് എന്നിവയുമുണ്ടാകും.
https://www.facebook.com/Malayalivartha