"ഭാര്യയുടെ ചിലവിൽ കഴിയുന്ന കഴിയുന്ന പെൺകോന്തൻ" ബിഗ് ബോസ്സിലെ കുലസ്ത്രീകൾ പവനെതിരെ തിരിയുന്നു....പവൻ രജിത്ത് കുമാർ കൂട്ടുകെട്ടിന് പിടിച്ചു നില്കാനാകുമോ...ബിഗ് ബോസ്സിലെ മാറ്റമില്ലാത്ത ചിന്താഗതികൾ വിരൽ ചൂണ്ടുന്നത് എന്തിലേക്കെന്ന അമ്പരപ്പിൽ പ്രേക്ഷകർ

ബിഗ് ബോസ് വീട് കളിചിരികളും തമാശകളും ഒക്കെയായി രസകരമായി തുടരുമ്പോഴും പല പരാമർശങ്ങളും പരിഹാസങ്ങളും ഒക്കെ പലപ്പോഴും അതിരു കടക്കുന്നതായും പ്രേക്ഷകർ കാണാറുണ്ട്. ഇതിൽ പലപ്പോഴും പ്രത്യക്ഷമായും അപ്രത്യക്ഷമായും പുറത്തേക്കുവരുന്നത് ഇന്നും നില നിലനിൽക്കുന്ന കുലസ്ത്രീ ചിന്താഗതികളും ആൺ മേല്കോയ്മയും ഒക്കെയായാണ്. പലപ്പോഴും പല മത്സരാർത്ഥികളും ആവശ്യത്തിനും അനാവശ്യത്തിനും ഇത്തരം പ്രയോഗങ്ങൾ ഇടക്കിടെ പുറത്തെടുക്കാറുമുണ്ട്. കഴിഞ്ഞ എപ്പിസോഡും അതിനൊരുദാഹരണമായിരുന്നു.
കഴിഞ്ഞ ദിവസം ബിഗ് ബോസ് നൽകിയ ഒരു ടാസ്‌ക്കാണ് കുലസ്ത്രീ ചിന്തകൾ പുറത്തേക്കൊഴുകാൻ കാരണമായത്. ഏറ്റവും കൂടുതൽ കോയിൻ ശേഖരിക്കുന്നയാൾ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടും എന്ന ടാസ്‌കാണ് ബിഗ് ബോസ് നൽകിയത്. ഇതിൽ ഏറ്റവും കൂടുതൽ കോയിൻ ശേഖരിച്ച് ഒന്നാമനായി എത്തിയത് പവൻ ആയിരുന്നു. ഇതിൽ ഏറ്റവും രസകരമായത് പവനും രജിത്ത് കുമാറും ഒരുമിച്ചു നിന്നായിരുന്നു ടാസ്ക്കിൽ മത്‌സരിച്ചത്. ടീം വർക്ക് വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ ബിഗ് ബോസ് നൽകിയ മറ്റൊരു നിർദേശം വീണ്ടും കാര്യങ്ങൾ മാറ്റിമറിച്ചു. ഏതുവിധേനയും കോയിൻ സ്വന്തമാക്കാം എന്ന നിർദേശമായിരുന്നു ബിഗ് ബോസ് നൽകിയത്. ഇതേതുടർന്ന് ആര്യ ജസ്ല സൂരജ് മഞ്ജു എന്നിവരുടെ നേതൃത്വത്തിൽ മറ്റുള്ളവർ കൂടിച്ചേർന്ന് പദ്ധതി തയ്യാറാക്കുകയും ഇതുപ്രകാരം പവനും രജിത്ത് കുമാറും കണ്ണ് പരിശോധിക്കാൻ പോയ സമയം മറ്റുള്ളവർ ചേർന്ന് രജിത്ത് കുമാറിന്റെയും പവന്റെയും കോയിനുകൾ മോഷ്ടിച്ചു. ഇതിനു ശേഷം ബിഗ് ബോസ് ഹൗസിൽ നടന്നത് വലിയൊരു യുദ്ധം തന്നെയായിരുന്നു. അവസാനം വാക്കുതർക്കം രൂക്ഷമാകുകയും പലരും നിലവിട്ട് പെരുമാറുകയും ചെയ്തു. ഇതിൽ ഏറ്റവും കൂടുതൽ ഉയർന്നു വന്ന പ്രയോഗം പവൻ ഭാര്യയുടെ ചിലവിൽ ജീവിക്കുന്നു എന്നായിരുന്നു. വാക്കുതർക്കത്തിനും അടിപിടികൾക്കും ശേഷം മഞ്ജു വീണ ആര്യ സൂരജ് എന്നിവരുടെ നേതൃത്വത്തിൽ പവനെതിരെ ചർച്ചകളും രൂക്ഷമായ ആരോപണങ്ങളും ഉന്നയിക്കുയും ചെയ്തു.
ബിഗ് ബോസ്സിലെ കുലസ്ത്രീ ചിന്താഗതിയാണ് വീണ്ടും പുറത്തുവന്നത്. പുരുഷന്മാർ ആണ് സ്ത്രീകൾക്ക് ചിലവിനു കൊടുക്കേണ്ടതെന്നും മറിച്ചായാൽ പുരുഷൻന്മാർ പെൺകോന്തന്മാർ ആണ് എന്നുമാണ് ബിഗ് ബോസ്സിലെ സ്ത്രീകൾ സ്ഥാപിച്ചത്. ഭാര്യ ആണ് ചിലവ് നോക്കുന്നതെങ്കിൽ പിന്നെ പുരുഷൻ നാണമില്ലാത്തവൻ എന്ന് മുദ്രകുത്തപ്പെടും. പവന് ഭാര്യയോട് യാതൊരു സ്നേഹമില്ല എന്നുപോലും ആര്യയും സ്ഥാപിക്കുന്നു. ഇത്തരം പ്രയോഗങ്ങൾക്ക് സ്ത്രീ പുരുഷ തുല്യതക്ക് വേണ്ടി അലമുറയിടുന്ന ജസ്ല പോലും ശെരിവെക്കുകയും ചെയുന്നു. പ്രദീപ് ഷാജി സൂരജ് എന്നിവരും ഈ പ്രയോഗങ്ങളിൽ പങ്കുചേരുകയാണ് ചെയ്യുന്നതും. ഇവരുടെ ഉള്ളിലെ സ്ത്രീവിരുദ്ധതയാണ് ഇതിലൂടെ പുറത്തുവരുന്നതും. മാത്രമല്ല പവന്റെ ഭാര്യയോട് ഏവരും സഹതാപം പ്രകടിപ്പിക്കുകയും ചെയുന്നു. എന്നാൽ പവന്റെ സിനിമ മോഹം യാഥാർഥ്യമാക്കാൻ സഹായിക്കുന്ന ഭാര്യ ആണ് പവന്റെത് എന്ന് ചിന്തിക്കാൻ ആരും തയാറാകുന്നില്ല മാത്രമല്ല പവന്റെ ഭാര്യക്ക് ഉപദേശവും മറ്റുള്ളവർ നൽകുന്നു. മുൻപുള്ള ഒരു എപ്പിസോഡിൽ സ്ത്രീ പുരുഷ തുല്യതയുടെയും വിശ്വാസത്തിന്റെയും സ്ത്രീയെ സമത്വത്തിന്റെയും ഒക്കെപേരിൽ വീണയും ജസ്ലയും തമ്മിൽ രൂക്ഷ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. എന്നാൽ പവന്റെ കാര്യത്തിൽ ഇരുവരും ഒറ്റക്കെട്ടാകുന്നതാണ് പ്രേക്ഷകർ കഴിഞ്ഞ എപ്പിസോഡിൽ കണ്ടത്.
ഏതായലും സമൂഹത്തിൽ എത്ര ഉയരങ്ങളിൽ നിൽക്കുന്നവർ ആയാലും ചിന്താഗതികൾ ഇപ്പോഴും പഴയതുതന്നെ എന്നതിനുള്ള തെളിവാണ് ബിഗ് ബോസ്സിലെ കുലസ്ത്രീകൾ നൽകുന്നതും.
https://www.facebook.com/Malayalivartha