Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബിഗ് ബോസ്സിൽ ഇനി പുറത്താകേണ്ടവർ ഇവരാണ്....നോമിനേഷനിൽ ഇവരുടെ പേരുകൾ നിർദേശിക്കണം...പുതിയ പദ്ധതികൾ ഒരുക്കി പവൻ രജിത്ത് കുമാർ കൂട്ടുകെട്ട്; ഇരട്ട പോരാളികളുടെ തന്ത്യ്രം വിജയിക്കുമോ എന്ന ആകാംക്ഷയിൽ പ്രേക്ഷകർ

14 FEBRUARY 2020 10:44 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസൺ രണ്ട് പോകെ പോകെ രസകരമാകുകയും ഒപ്പം തന്നെ വളരെ നാടകീയ നിമിഷങ്ങൾ കൊണ്ട് പ്രേക്ഷകരെ അമ്പരപ്പിക്കുകയും ചെയ്യുകയാണ്. ഇപ്പോൾ ബിഗ് ബോസ്സിലെ പോര് രണ്ടു ചേരികൾ തമ്മിലാണ്. ഒരു വശത്ത് പവൻ രജിത്ത് കുമാർ കൂട്ടുകെട്ടും മറുവശത്തു ബാക്കി എല്ലാ മത്സരാർത്ഥികളും. പലപ്പോഴും ഇതിൽ രജിത്ത് കുമാർ മറ്റുള്ളവരാൽ ഒറ്റപ്പെടുന്നതും ആരോപണങ്ങളും വിമർശനങ്ങളും ഏറ്റുവാങ്ങുന്നതുമാണ് പ്രേക്ഷകർ കാണുന്നത്. ഏറ്റവും അവസാനത്തെ വൈൽഡ് കാർഡ് എൻട്രിയായെത്തിയ പവൻ ആണ് ഇപ്പോൾ രജിത്ത് കുമാറിന്റെ ഏക ആശ്രയം. എന്നാൽ ഇക്കാരണം കൊണ്ടുതന്നെ മറ്റ് മത്സരാർത്ഥികളും പവനെ ശത്രുപക്ഷത്ത് തന്നെയാണ് കാണുന്നതും. ഇതിന്റെ തുടർച്ചയായിരുന്നു ബിഗ് ഹൗസിൽ വലിയ കോളിളക്കങ്ങൾ സൃഷ്ട്ടിച്ച ടാസ്‌ക്കും അതിന്റെ തുടർച്ചയായി നടന്ന മോഷണവും.ഇതിനു പിന്നാലെയാണ് ഇരട്ട പോരാളികൾ ചേർന്ന് വരാനിരിക്കുന്ന എലിമിനേഷനിൽ ആരുടെയൊക്കെ പേരുകൾ നിർദേശിക്കണമെന്ന് പദ്ധതിയിടുന്നത്.

കോയിനുകൾ ഏറ്റവും കൂടുതൽ ശേഖരിക്കുന്ന മത്സരാർത്ഥി അടുത്ത ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടും എന്നതാണ് ബിഗ് ബോസ് നൽകിയ ടാസ്ക്ക്. ആദ്യത്തെ റൗണ്ടിൽ പവൻ ആയിരുന്നു ഏറ്റവും കൂടുതൽ കോയിനുകൾ ശേഖരിച്ച് ഒന്നാമതെത്തിയത്. കോയിനുകൾ ഏതുവിധേനയും സ്വന്തമാക്കാം എന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു. ഇതിനു പിന്നാലെ ഏവരും കണ്ണ് പരിശോധിക്കാൻ പോയ തക്കത്തിന് മഞ്ജുവും വീണയും ചേർന്ന് രജിത്ത് കുമാറിന്റെയും പവന്റെയും കോയിൻ ബാഗുകൾ മോഷ്ടിച്ചു. തുടർന്ന് പവനും രജിത്ത് കുമാറിനും തങ്ങളുടെ കോയിനുകൾ നഷ്ടമായെന്നും മറ്റുള്ളവർ ചേർന്ന് തങ്ങളെ മാത്രം ടാർജറ്റ് ചെയ്തതാണെന്നും ഇരുവർക്കും മനസ്സിലാകുകയും ചെയ്തു. പിന്നീട് ബിഗ് ഹൗസിൽ നടന്നത് വലിയൊരു യുദ്ധം തന്നെയായിരുന്നു. രജിത്ത് കുമാറും പവനും ഒരു വശത്തും ബാക്കിയുള്ളവർ മറുവശത്തും. എന്നാൽ ബിഗ് ബോസ് ഇതിൽ ഇടപെടാതിരുന്നത് ഇരുവർക്കും വലിയ തിരിച്ചടിയായി മാറുകയും ചെയ്തു. അവസാനം ഏറ്റവും കൂടുതൽ കോയിനുകൾ ലഭിച്ച ഫക്രു ഒന്നാമനായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു. പവനും രജിത്ത് കുമാറും മറ്റുള്ളവരുമായി രൂക്ഷമായ വാക്കുതർക്കത്തിൽ ഏർപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.

കഴിഞ്ഞ എപ്പിസോഡിൽ രജിത്ത് കുമാറും പവനും ചേർന്ന് വരുന്ന നോമിനേഷൻ ദിവസം ആരെയൊക്കെ നോമിനേറ്റ് ചെയ്യണമെന്ന് ചർച്ച ചെയ്തു. രജിത്ത് കുമാർ വേറിട്ടൊരു നിർദേശമാണ് പവന് നൽകിയത്. ഇതുവരെ നോമിനേഷനിൽ വന്നിട്ടില്ലാത്ത ഫുക്രു സാജു നവോദയ എന്നിവരെ നിർദേശിക്കണമെന്നായിരുന്നു രജിത്തിന്റെ നിർദേശം. കാരണം മറ്റ് മത്സരാർത്ഥികളെല്ലാം തന്നെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടുള്ളവരാണെന്നും എന്നാൽ ഷാജി ഫുക്രു എന്നിവർ മാത്രം ഇതുവരെയും നോമിനേഷനിൽ വന്നിട്ടില്ല എന്നും അതിന്റെ അഹങ്കാരം ഇരുവർക്കും ഉണ്ടെന്നും ഷാജി ഒരിക്കൽ തന്നോടത് സൂചിപ്പിക്കുകയും ചെയ്തുവെന്നും രജിത്ത് കുമാർ പവനോട് പറയുന്നു. ഇവരെയും കൂടെ നോമിനേഷനിൽ ഉൾപ്പെടുത്തിയാൽ മാത്രമേ ഇതുവരെ നോമിനേഷനിൽ ഉൾപ്പെട്ടിട്ടില്ലാത്തവർ എന്ന ക്രെഡിറ്റ് ഇരുവർക്കും നഷ്ട്ടമാകുകയുള്ളൂ എന്നും രജിത്ത് കുമാർ പറയുന്നു. എന്നാൽ ഈ അഭിപ്രായത്തോട് പവൻ തുടക്കത്തിൽ യോജിക്കുന്നുണ്ടായിരുന്നില്ല. കാരണം ഫുക്രുവിനേയും സാജുവിനെയും നോമിനേറ്റ് ചെയ്താലും ഇരുവരും പുറത്തുപോകില്ല എന്നും തങ്ങളുടെ വോട്ട് വെറുതെ നഷ്ട്ടമാകുമെന്നും ആണ് പവൻ പറയുന്നത്. എന്നാൽ രജിത്ത് കുമാർ തന്റെ പദ്ധതി പവന് കൂടുതൽ വ്യക്തമാക്കി കൊടുക്കുകയാണ് വീണ്ടും. അവസാനം ഇരുവരും തമ്മിൽ ഒത്തുതീർപ്പിൽ വരുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (56 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (1 hour ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (2 hours ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (4 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (5 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends