Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കൊട്ടാരക്കര ഗണപതിയും 108 ഉണ്ണിയപ്പവും പിന്നെ മമ്മൂട്ടിയും; മോഹന്‍ലാലിന് വഴിത്തിരിവായത്... ഓര്‍മകള്‍ പങ്കുവച്ച് ഫാന്‍സ് അസോസിയേഷന്‍

21 MAY 2020 06:28 PM IST
മലയാളി വാര്‍ത്ത

'കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂക്കയും ഇല്ലായിരുന്നെങ്കില്‍ മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ ഉണ്ടാകുമായിരുന്നില്ല. ഓര്‍മകള്‍ പങ്കുവയ്ക്കുകയാണ് ഫാന്‍സ് അസോസിയേഷന്‍കാര്‍. ് കൊട്ടാരക്കര ഉണ്ണിയപ്പവും മമ്മൂട്ടി സാറും ഹരികൃഷ്ണന്‍സ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഊട്ടിയില്‍ തുടങ്ങുന്ന സമയം. മോഹന്‍ലാല്‍ സാറിന്റെ അമ്മയ്ക്ക് എന്നെ വളരെ നന്നായി അറിയാം.

ആ സമയത്ത് സാറിന്റെ അമ്മ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തില്‍ 108 ഉണ്ണിയപ്പം വഴിപാട് നേര്‍ന്നിരുന്നു. പ്രസാദം വീട്ടില്‍ കൊണ്ടു വച്ചിട്ടുമുണ്ട്. അങ്ങനെ എന്നെ അമ്മ വിളിച്ചിട്ട്, മോനെ ആരെങ്കിലുമുണ്ടോ? ഊട്ടിയില്‍ പ്രസാദം എത്തിക്കാനെന്ന് ചോദിച്ചു. ഞങ്ങളെ സംബന്ധിച്ചിടത്തോളം കാത്തിരുന്ന നിമിഷമല്ലേ അത്. ലാല്‍ സാറിനെ കാണാന്‍ കഴിയുമല്ലോ? അങ്ങനെ ഞാനും ഒരു സുഹൃത്തുംകൂടി ഉണ്ണിയപ്പവുമായിട്ട് ബസില്‍ ഊട്ടിയിലേക്ക് തിരിച്ചു. ഊട്ടിയില്‍ ലാല്‍ സാര്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തി. സുചിത്ര പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ഇരുവരും ഷൂട്ടിംഗ് സ്ഥലത്തേക്ക് പോയി. കുറച്ചുദൂരം ചെന്നപ്പോള്‍ എതിരെ ലാല്‍ സാറിന്റെ കാര്‍ വരുന്നു. കാര്‍ ഓടിച്ചത് സാക്ഷാല്‍ മമ്മൂട്ടി സാര്‍ ആയിരുന്നു. മുന്‍ സീറ്റില്‍ തന്നെ ലാല്‍ സാറുമുണ്ട്. അങ്ങനെ വീണ്ടും തിരിച്ച് ഹോട്ടലില്‍ എത്തി. ഉണ്ണിയപ്പം ലാല്‍ സാറിന്റെ റൂമില്‍ എത്തിച്ചു. അന്നും പതിവുപോലെ ഫാന്‍സ് അസോസിയേഷന്റെ കാര്യം ഞാന്‍ എടുത്തിട്ടു.

പക്ഷേ ആ വിഷയത്തോടു മാത്രം ഒരു താല്‍പര്യവും അദ്ദേഹം കാണിച്ചില്ല. അങ്ങനെ മമ്മൂട്ടി സാറിനെ കൂടി കണ്ടിട്ട് പോകാമെന്ന് കരുതി അദ്ദേഹത്തിന്റെ റൂമിനടുത്തേക്ക് ചെന്നു. മേയ്ക്കപ്പ് മാന്‍ ജോര്‍ജേട്ടന്‍ കാണാന്‍ പറ്റില്ലെന്ന് പറഞ്ഞെങ്കിലും ഞങ്ങളുടെ ശബ്ദം കേട്ട് മമ്മൂട്ടി സാര്‍ പുറത്തേക്ക് വന്നു. ഞങ്ങള്‍ ആകെ പേടിച്ചാണ് നില്‍പ്പ്. ഭയങ്കര ജാഡയാണ് എന്നൊക്കെയാണല്ലോ കേട്ടിരിക്കുന്നത്. അല്‍പം കഴിഞ്ഞ്, ഒരു ലുങ്കിയൊക്കെ ഉടുത്ത് സാര്‍ വന്നു. ഞങ്ങളോട് കാര്യമൊക്കെ ചോദിച്ചു. അക്കൂട്ടത്തില്‍ ഫാന്‍സ് അസോസിയേഷന്‍ രൂപീകരിക്കാന്‍ ലാല്‍ സാര്‍ സമ്മതിക്കുന്നില്ല എന്നകാര്യംകൂടി ഞങ്ങള്‍ മമ്മൂക്കയോട് പറഞ്ഞു. അന്ന് മമ്മൂക്കയ്ക്ക് ഫാന്‍സ് അസോസിയേഷനുണ്ട്.'ഇതൊരു നല്ല കാര്യമല്ലേ, ഞാന്‍ ലാലിനോട് സംസാരിക്കാം', എന്ന മമ്മൂക്കയുടെ മറുപടി ഞങ്ങളെ അമ്പരപ്പിച്ചു കളഞ്ഞു. ഊട്ടിയിലെ ഷൂട്ട് കഴിഞ്ഞാല്‍ അടുത്തത് ആലപ്പുഴയിലാണെന്നും, നിങ്ങള്‍ അങ്ങോട്ടേക്ക് വരൂ എന്നും മമ്മൂട്ടി സാര്‍ ഞങ്ങളോട് പറഞ്ഞു.

അതനുസരിച്ച് ഞങ്ങള്‍ ആറേഴുപേര്‍ കൃത്യദിവസം തന്നെ ആലപ്പുഴയിലെത്തി. സെറ്റില്‍ ഞങ്ങളെ കണ്ടയുടന്‍ മമ്മൂക്ക അരികിലേക്ക് വിളിപ്പിച്ചു. ഞാനിപ്പോള്‍ ലാലിനോട് പറയാം എന്ന് പറഞ്ഞു. അങ്ങനെ ലാല്‍ സാറിനെ വിളിച്ചുകൊണ്ടുപോയി മമ്മൂക്ക അരമണിക്കൂറോളം സംസാരിച്ചു. അതുകഴിഞ്ഞ് എന്നെ വിളിപ്പിച്ചു. എന്നിട്ട് ലാലേട്ടനെ നോക്കി ഇങ്ങനെ പറഞ്ഞു, 'ഇത് വിമല്‍. ഇവനാണ് ഇനിമുതല്‍ നിന്റെ ഫാന്‍സ് അസോസിയേഷന്റെ എല്ലാ കാര്യങ്ങളും നോക്കുക. നീ ഇവരുടെ കൂടെയുണ്ടാകണം'. ഞങ്ങള്‍ ഞെട്ടിപ്പോയി. മമ്മൂക്കയോട് എത്ര നന്ദി പറഞ്ഞിട്ടും മതിയാകാത്ത അവസ്ഥയിലായി. ഒന്നും ചോദിക്കാതെ തന്നെ മമ്മൂക്ക എല്ലാം ചെയ്തു തന്നല്ലോ എന്ന സന്തോഷമായിരുന്നു മനസു മുഴുവനും. പിന്നീട് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ തിരുവനന്തപുരത്ത് വന്ന് ഉദ്ഘാടനം ചെയ്തതും മമ്മൂട്ടി സാര്‍ ആയിരുന്നു. അതുവരെ കണ്ട ലാല്‍ സാര്‍ ആയിരുന്നില്ല പിന്നീട് ഈ നിമിഷം വരെയും. ഒരുകാര്യവും അദ്ദേഹം ഇങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ല. സഹോദരങ്ങള്‍ എന്ന രീതിയില്‍ മാത്രമേ ഞങ്ങളില്‍ ഓരോരുത്തരെയും അദ്ദേഹം എന്നും കണ്ടിട്ടുള്ളൂ, കാണുന്നുള്ളൂ. ആരുടെയെങ്കിലും കുറ്റം പറയുന്നതോ, കേള്‍ക്കുന്നതോ അദ്ദേഹത്തിന് ഇഷ്ടമല്ല. അസോസിയേഷനിലെ ഓരോ ആളിനെയും വ്യക്തിപരമായി ലാല്‍ സാറിന് അറിയാം. എല്ലാവരുടെ കാര്യവും കൃത്യമായി അന്വേഷിക്കും. അതാണ് ഞങ്ങളുടെ പ്രിയപ്പെട്ട ലാലേട്ടന്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends