Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത്?....പറയാന്‍ സൗകര്യമില്ലെന്ന് ജിയോ ബേബി

28 JANUARY 2021 04:39 PM IST
മലയാളി വാര്‍ത്ത

അടുത്തിടെ മലയാളത്തില്‍ ഇറങ്ങിയ ഒരു സിനിമയും ഇത്രയും കോളിളക്കം മലയാളികളുടെ വീട്ടിലും സോഷ്യല്‍മീഡിയയിലും ഉണ്ടാക്കിയിട്ടില്ല. ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇപ്പോഴും സജീവമായി തുടരുകയാണ്. ഭൂരിഭാഗം കുടുംബങ്ങളിലും നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് സിനിമ കണ്ട ഒരു വിഭാഗം പ്രേക്ഷകര്‍ പറയുന്നത്. എന്നാല്‍ സിനിമയ്ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.

തുല്യത പ്രമേയമാക്കി എടുത്ത സിനിമയില്‍ പ്രധാന കഥാപത്രങ്ങളെ അവതരിപ്പിച്ച എന്നായിരുന്നു ചിലരുടെ ചോദ്യം. ഇതിന് മറുപടിയുമായി എത്തിയിരിക്കുകയാണ് സിനിമയുടെ സംവിധായകന്‍ ജിയോ ബേബി. ഇത്തരം ചോദ്യങ്ങളുമായി വരുന്നവര്‍ ആചാര സംരക്ഷണത്തിനായി കല്ലെറിഞ്ഞവരാണെന്നും, എത്ര വേതനം കൊടുത്തു എന്ന് പറയാന്‍ സൗകര്യമില്ലെന്നും സംവിധായകന്‍ ജിയോ ബേബി വ്യക്തമാക്കി. ഒരു ഓൺലൈൻ ചാനലിന് നൽകിയഅഭിമുഖത്തിലാണ് ജിയോ ബേബിയുടെ മറുപടി. 'ഒന്നുകില്‍ ഈ ചോദ്യം ചോദിക്കുന്നവര്‍ ആചാര സംരക്ഷണത്തിന് വേണ്ടി വഴിയിലിറങ്ങി ഓടിയവരും കല്ലെറിഞ്ഞവരുമായിരിക്കും അല്ലെങ്കില്‍ വണ്‍ ഇന്ത്യ വണ്‍ പെന്‍ഷന്‍ എന്നൊരു ടീമുണ്ട്, അവരായിരിക്കും. എല്ലാര്‍ക്കും മാസം പതിനായിരം രൂപ വെച്ച്‌ കൊടുക്കണം എന്ന് പറയുന്നവരാണിവര്‍. ജില്ലാ കളക്റ്റര്‍ക്കും ഓഫീസില്‍ കാവല്‍ നില്‍ക്കുന്നവര്‍ക്കും ഒരേ വേതനം കൊടുക്കണം എന്ന് വാദിക്കുന്നവര്‍. നല്ല പൊളിറ്റിക്‌സൊക്കെയാണ്.

സമത്വം, തുല്യത എന്നൊക്കെ പറയുന്നത് നല്ല ആശയമാണ്. പക്ഷെ ഇവരുടെയൊക്കെ വീടുകളില്‍ അത് പ്രാവര്‍ത്തികമാക്കുന്നുണ്ടോ? വീട് പണിയുവാന്‍ വരുന്ന എഞ്ചിനീയര്‍ക്കും ഒരേ ശമ്ബളമാണോ കൊടുക്കുന്നത്. ഈ സിനിമയില്‍ സുരാജിനും നിമിഷയ്ക്കും ഒരേ വേതനമാണോ കൊടുത്തത് എന്നു പറയാന്‍ തനിക്ക് സൗകര്യമില്ല. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടിയാല്‍ സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളും അവസാനിച്ചുവെന്നാണോ ഇവര്‍ കരുതുന്നതെന്നും ജിയോ ബേബി ചോദിക്കുന്നു.

ചെറിയ ആഗ്രഹങ്ങള്‍ പോലും സാധിക്കപ്പെടാത്ത പെണ്‍കുട്ടികള്‍ നമുക്ക് ചുറ്റുമുണ്ടെന്നും അങ്ങനെയുള്ളവരെ നേരിട്ടറിയാമെന്നും ജിയോ ബേബി പറഞ്ഞിരുന്നു. അറിയാവുന്ന കഥയും സാഹചര്യവും തിരഞ്ഞെടുത്താണ് താന്‍ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഒരുക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (2 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (5 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (5 hours ago)

Malayali Vartha Recommends