ശിക്കാറിന് ശേഷം ലാലും പത്മകുമാറും വീണ്ടും ഒന്നിക്കുന്ന കനല്
വീണ്ടും മോഹന്‍ലാലിന്റെ പ്രതികാരക്കഥയുമായി കനല്. ശിക്കാറന് ശേഷം റിവഞ്ച് കഥയുടെ കരുത്തുമായി എം പത്മകുമാര്മോഹന്ലാല് കൂട്ടുകെട്ട്. എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന കനലിന് എഴുപുന്നയിലെ തരകന് വീട്ടില്‍ തുടക്കമിട്ടു. അബാം മൂവീസിന്റെ ബാനറില്‍ എബ്രാഹം മാത്യു നിര്‍മ്മിക്കുന്ന ചിത്രമാണിത്.
മോഹന്‍ലാലാണ് നായകന്. അതുല്‍ കല്ക്കര്ണി മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹണിറോസാണ് മറ്റൊരു നായിക. നിഖിതയും സീലു എബ്രഹാമും മറ്റു രണ്ടു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനൂപ് മേനോനും ഉണ്ട്. ശിക്കാറിന് സമാനമായി പ്രതികാര കഥയാണ് കനലും പറയുന്നത്.
ജോസ്, പ്രതാപ് പോത്തന്, ബാലാജി, ജയകൃഷ്ണന്, അരുണ്‍, ഊര്‍മിള ഉണ്ണി, മനുരാജ്, അംബികാമോഹന്‍ എന്നിവരും പ്രധാന താരങ്ങളാണ്. എസ് സുരേഷ് ബാബുവിന്റേതാണ് തിരക്കഥ. സംഗീതം ഔസേപ്പച്ചന്. വിനോദ് ഇല്ലം പള്ളി ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിംഗും നിര്‍വഹിക്കുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര് സിദ്ദു പനയ്ക്കല്‍. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് സജി ജോസഫ്. കൊച്ചി, ദുബായ്, ഗാര്‍വാര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലായ് പൂര്‍ത്തിയാകുന്ന ഈ ചിത്രം ആശീര്‍വാദ് സിനിമാസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha