ഓരോത്തന്മാര് രാവിലെ എണീക്കുന്നത് ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചാണ്: ഭാവന
യുവാക്കളില്‍ ചിലര്‍ രാവിലെ എണീക്കുന്നത് ആര്‍ക്ക് പണികൊടുക്കാമെന്ന് ചിന്തിച്ചാണെന്ന് ഭാവന. വാട്ട്സ്അപ്പും ഫെയ്സ് ബുക്കുമെല്ലാം നല്ല രീതിയില്‍ മോശം രീതിയിലും ഉപയോഗിക്കാം. നല്ലതിനെക്കാള്‍ കൂടുതലായി എന്തെല്ലാം മോശം കാര്യങ്ങളാണ് വരുന്നത്. മരിക്കാത്തവര്‍ മരിക്കുന്നു. ഒരു തവണയല്ല പലതവണ. ഒരാള്‍ക്ക് എത്രപ്രാവശ്യം മരിക്കാന്‍ പറ്റും. ആളുകളെക്കുറിച്ച് വളരെ മോശമായ രീതിയില്‍ കമന്റുകള്‍ എഴുതിവിടുന്നു. ഇതിനുവേണ്ടി മെനക്കെടുന്ന സമയം എത്രയോ നല്ല കാര്യങ്ങള്‍ക്കുവേണ്ടി ഉപയോഗപ്പെടുത്താമെന്ന് ഇവരാരും ചിന്തിക്കുന്നില്ലെന്നും താരം പറഞ്ഞു.
തടിക്കാത്തവര്‍ തടിക്കുന്നു, തടിച്ചവര്‍ മെലിയുന്നു. പതിനഞ്ചിനും ഇരുപത്തിയഞ്ചിനും മദ്ധ്യേപ്രായമുള്ള ഒരു ജനറേഷനാണ് സോഷ്യല്‍ ദീഡിയയ്ക്ക് അഡിക്ടായിരിക്കുന്നതെന്ന് തോന്നുന്നു. ശരിക്കുപറഞ്ഞാല്‍ ഈ പ്രായത്തിലുള്ളവര്‍ മുന്നോട്ടുള്ള ലൈഫിനെക്കുറിച്ച് കൂടുതല്‍ ശ്രദ്ധിക്കേണ്ട സമയമാണിത്. എന്ത് പഠിക്കണം എവിടെ ചേരണം, ഏത് ജോലി തെരഞ്ഞെടുക്കണം തുടങ്ങിയ കാര്യങ്ങളായിരിക്കണം അവര്‍ ശ്രദ്ധിക്കേണ്ടത്. പഠിക്കേണ്ട പ്രായത്തില്‍ പഠിക്കുക അതാണവരുടെ കര്‍മ്മം. വ്യക്തികളെ മോശമായി ചിത്രീകരിച്ച് കമന്റ് എഴുതിയതുകൊണ്ട് എന്ത് സുഖമാണ് കിട്ടുന്നത്. കുറച്ച് കഴിയുമ്പോള്‍ വാട്ട്സ് അപ്പ് ഫെയ്സ്ബുക്കൊന്നും ആരുടെയും രക്ഷക്കെത്തില്ലെന്നും ഭാവന പറഞ്ഞു.
എന്റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോ കൊടുത്തിട്ട് ഇതില്‍ കാണുന്ന കുട്ടിയെ കാണ്മാനില്ല, ഒരമ്മയുടെ വേദന നിങ്ങള്‍ മനസ്സിലാക്കണം. ഒരുപക്ഷേ അതൊരു കോമഡിക്കുവേണ്ടി ചെയ്തതാകാം. കുഴപ്പമില്ല. എന്നാല്‍ പല ഫോട്ടോകള്‍ക്കും മോശം കമന്റുകള്‍ ഇടുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ഇത്തരം കാര്യങ്ങള്‍ക്ക് ചെലവഴിക്കുന്ന സമയം സമൂഹത്തിന് ഉപകാരപ്രദമാക്കുന്ന രീതിയില്‍ എന്തെങ്കിലും ചെയ്തിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്നും ഭാവന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha