പ്രിയങ്കയുടെ വിവാഹമോചനത്തിന് നാല്‌കേസ്

നടി പ്രിയങ്ക വിവാഹമോചനത്തിന് കോടതിയെ സമീപിച്ചിരിക്കുകയാണ്. എന്നാല്‍ സാധാരണ വിവാഹമോചന കേസുകളില്‍ നിന്ന് വ്യത്യസ്തമായി നാല് കേസുകളാണ് താരം നല്‍കിയിരിക്കുന്നത്. അതിലൊന്ന് ഐ.ടി ആക്ട് പ്രകാരം ഫയല്‍ ചെയ്തതാണ്. അത് തന്നെയാണ് കേസില്‍ നിര്‍ണായകവും. പ്രിയങ്കയുടെ നെറ്റ് അക്കൗണ്ടുകള്‍ ഭര്‍ത്താവ് ലോറന്‍സ് ദുരുപയോഗം ചെയ്‌തെന്നാണ് കേസ്. രണ്ട് കേസുകള്‍ തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിലും മറ്റ് രണ്ടെണ്ണം നെടുമങ്ങാട് കോടതിയിലുമാണ്.
കുഞ്ഞിന്റെ സംരക്ഷണം സംബന്ധിച്ച് ലോറന്‍സ് നെടുമങ്ങാട് കോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ ലോറന്‍സിന്റെ മൊഴിയെടുക്കാന്‍ പൊലീസ് ചെന്നൈയില്‍ പോയിരുന്നു. 2013ല്‍ മകന്‍ ജനിച്ച ശേഷം പ്രിയങ്ക ചെന്നൈയിലേക്ക് പോയിട്ടില്ല. തിരുവനന്തപുരം വാമനപുരത്താണ് താമസിക്കുന്നത്. ഒരു സിനിമാ ഗോസിപ്പുകളിലും ഇടം പിടിക്കാത്ത നടിയായിരുന്നു പ്രിയങ്ക. വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.
വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം സിനിമയില്‍ വീണ്ടും സജീവമാകാനാണ് താരത്തിന്റെ ആഗ്രഹം. മലയാളം തമിഴ്ചിത്രങ്ങള്‍ കരാര്‍ ഒപ്പിട്ടുണ്ട്. വിവാദങ്ങളടെ അകമ്പടിയില്ലാതെ വിവാഹമോചന കേസ് അവസാനിപ്പിക്കാനാണ് പ്രിയങ്കയും കുടുംബവും നോക്കുന്നത്.
https://www.facebook.com/Malayalivartha























