മാപ്പാക്കണം, ഇനി മുതല്‍ നേരെ ചൊവ്വേ ഫോണ്‍ ഉപയോഗിച്ചുകൊള്ളാമെന്ന് ആസിഫ് അലി
യുവ താരങ്ങളെക്കുറിച്ചുള്ള ഏറ്റവും വലിയ പരാതി ഫോണ്‍ വിളിച്ചാല്‍ കിട്ടില്ല എന്നതാണ്. അതില്‍ ഒട്ട് കാര്യം ഇല്ലാതെയുമില്ല. ഏതായാലും സിനിമ ഒന്നും ഇല്ലാതായതോടെയാണോ എന്നറിയില്ല താരങ്ങള്‍ക്ക് മനം മാറ്റം വന്നു തുടങ്ങി. മൊബൈല്‍ ഫോണില്‍ വിളിച്ചാല്‍ ആസിഫലി കൃത്യമായി ഫോണെടുക്കും. സുഹൃത്തുക്കളുമായി തുടങ്ങുന്ന നിര്‍മ്മാണ കമ്പനിയുടെ പ്രഖ്യാപനത്തിനായി എറണാകുളം പ്രസ് ക്ലബ്ബിലെത്തിയപ്പോഴാണ് ആസിഫ് അലി ആരാധകരോട് മാപ്പുപറഞ്ഞത്.
മൊബൈലില്‍ വരുന്ന ഫോണ്‍ കോളുകള്‍ എടുക്കാന്‍ സാധിക്കാത്തതിനാല്‍ ഇത് തന്റെ കരിയറിനെ സാരമായി ബാധിച്ചെന്നും മൊബൈല്‍ ഫോണില്‍ വരുന്ന കോളുകള്‍ എടുക്കാത്തതിന് എല്ലാവരോടും മാപ്പ് പറയുന്നെന്നും ആസിഫ് അലി പറഞ്ഞു.
ഫോണില്‍ വിളിച്ചാല്‍ ആസിഫ് അലിയെ കിട്ടുന്നില്ലെന്ന് പല നിര്‍മ്മാതാക്കളുടെയും സംവിധായകരും പരാതി പറയുന്നത് സ്ഥിരം സംഭവമായിരുന്നു. എന്നാല്‍ ഇത് മനഃപൂര്‍വ്വമല്ലെന്നും തന്റെ പക്വതയില്ലായ്മക്കൊണ്ട് സംഭവിച്ചതാണെന്നും ആസിഫ് അലി പറഞ്ഞു. ഞാനും ഫോണുമായി ഉള്ള പ്രശ്നം ഒരു വൈകല്യമാണെന്നും ആസിഫ് പറഞ്ഞു. ഇത് കാരണമുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് മാപ്പ് ചോദിക്കുന്നുവെന്നും ഇനി ഫോണ്‍ കൃത്യമായി ഉപയോഗിക്കുമെന്നും ആസിഫ് അലിയുടെ ഉറപ്പ് നല്കി.
സുഹൃത്തുക്കളായ സജിനും ബ്രിജേഷിനുമൊപ്പമാണ് ആഡംസ് വേള്‍ഡ് അന്റ് എന്റര്‍ടെയ്മെന്റ് എന്ന പേരില്‍ നിര്മ്മാണകമ്പനി തുടങ്ങുന്നത്. തന്റെ ചിത്രങ്ങള്‍ മാത്രമല്ല മറ്റ് നടന്മാരുടെയും നല്ല സിനിമകള്‍ നിര്‍മ്മിച്ച് ഈ രംഗത്ത് സജീവമാകാനാണ് ആസിഫിന്റെ പദ്ധതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha