ആന്റിയെന്നു വിളിച്ച് കമന്റിട്ട ആരാധകന് ചുട്ട മറുപടി നല്കി സ്വാതി റെഢി
സ്വാതിയെ കണ്ടാല്‍ ഒരു ആന്റിയെ പോലെയുണ്ടെന്ന് കമന്റിട്ട ആരാധകന് ചുട്ട മറുപടി. ഇന്‍സ്റ്റാഗ്രാമില്‍ പിങ്ക് നിറത്തിലുള്ള സാരിയണിഞ്ഞ സ്വാതിയുടെ ചിത്രത്തിന് താഴെയാണ് നടിയെ പരിഹസിച്ച് ആരാധകന് കമന്റ് ചെയ്തത്. കണ്ടാല്‍ ആന്റിയാണെന്ന് തോന്നുന്നു എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. നല്ലു സുന്ദരിയായ സ്വാതിയെ ആന്റിയെന്ന് വിളിച്ചാല്‍ ആര്‍ക്കാണെങ്കിലും സഹിക്കില്ല, അപ്പോള്‍ പിന്നെ സ്വാതിയുടെ കാര്യം പറയേണ്ടതില്ലല്ലോ...
ഈ ചോദ്യം നടിയെ ശരിക്കും പ്രകോപിപ്പിച്ചു. തുടര്‍ന്ന് ശക്തമായ മറുപടിയും നല്കി താരം.
പതിനാറുകാരിയായിരുന്നപ്പോഴുള്ള ഭംഗിയൊന്നും ഇപ്പോള്‍ എനിക്കില്ല അങ്കിള്‍. സൗജന്യ ഉപദേശത്തിന് നന്ദി സ്വാതി ആരാധകന് കൊടുത്ത മറുപടിയാണിത്. അതുകൊണ്ടും നിര്‍ത്തിയില്ല. ഇനി ഭാരം കൂടിയാല്‍ ആന്റിയാകുമെങ്കില് ഞാന്‍ ആന്റി തന്നെ , അതില്‍ എനിക്ക് അഭിമാനക്കുറവൊന്നും ഇല്ലെന്നും സ്വാതി പറയുന്നു. അത്തരത്തില്‍ വളര്‍ന്ന ആന്റിമാരെല്ലാം സൂപ്പര്‍വുമണ്‍ ആണ്, ഞാനും അവരെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ദേസീസ് ആന്റിമാരെ വിലകുറച്ച് കാണരുതെന്നും സ്വാതി വ്യക്തമാക്കി.
https://www.facebook.com/Malayalivartha