മോഹന്‍ലാലും ബിജെപിയിലേക്ക്, പിന്തുണയുമായി എന്‍എസ്എസ് രംഗത്ത്
മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ബിജെപിയിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍. ബിജെപി ലാലിനെ ക്ഷണിച്ചതോടെ അനുകൂലമായി നിലപാടാണ് എടുത്തതെന്നാണ് സൂചനകള്‍. ബിജെപിയിലേക്ക് വരുന്നതുമായി ബന്ധപ്പെട്ട് ലാല്‍ ചര്‍ച്ചകള്‍ നടത്തിയതായാണ് അറിയുന്നത്.
സുകുമാരന്‍ നായരുടെ പിന്തുണ തേടിയ മോഹന്‍ലാല്‍ അനുകൂലമായ നിലപാടാണ് എന്‍എസ്എസ് നേതൃത്വം നല്‍കുന്നത്. കോളേജില്‍ പഠിക്കുന്ന കാലം മുതലെ ബിജെപിയോട് ലാല്‍ താല്പര്യം കാണിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് പറഞ്ഞ് മാറി നില്‍ക്കുകയാണ് ചെയ്തതു.
ലാല്‍ ആദ്യമൊക്കെ ഇടത് പക്ഷത്തേക്കും പിന്നീട് കോണ്‍ഗ്രസിനോടും കൂറുമാറാനുള്ള നീക്കം നടത്തിയിരുന്നുവെന്നാണ് സൂചന. കോണ്‍ഗ്രസ് മോഹന്‍ലാലിന് സീറ്റ് വാഗ്ദാനം നല്‍കിയിരുന്നു. എന്നാല്‍ ലാല്‍ അത് നിഷേധിക്കുകയായിരുന്നു. സുരേഷ് ഗോപി ബിജെപിയിലേക്ക് മാറിയതിനെ തുടര്‍ന്നാണ് മോഹന്‍ലാലും ബിജെപിയിലേക്ക് മാറുന്നതെന്നാണ് പലരും വ്യക്തമാക്കുന്നത്.
ലാലിന്റെ ബിജെപി പ്രവേശനം എന്എസ്്എസിന് ഇപ്പോള്‍ അനുകൂലമാണ്. അരുവിക്കര തിരഞ്ഞെടുപ്പിന് മലയാളത്തിലെ താരങ്ങളില്‍ ബിജെപിയെ അനുകൂലിച്ചത് സുരേഷ് ഗോപി മാത്രമല്ല നടന് കൊല്ലം തുളസിയും രംഗത്തെത്തിയിരുന്നു. ബിജെപിയിലോട്ടുള്ള ലാലിന്റെ കൂറുമാറ്റം രാഷ്ട്രീയത്തില്‍ പല മാറ്റങ്ങളും വരുത്താന്‍ സാധ്യതയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha