പ്രതാപ് പോത്തനെതിരെ നടന്‍ ജയറാം താരസംഘടനയായ അമ്മയ്ക്കു പരാതി നല്‍കി

തന്നെയും മകന്‍ കാളിദാസിനെയും ഫേസ്ബുക്കിലൂടെ അപമാനിച്ചതിനെതിരെയാണ് ജയറാമിന്റെ പരാതി. തനിക്കും കുടുംബത്തിനും വലിയ അപമാനമാണ് പോത്തന്റെ ആക്ഷേപത്തിലൂടെ ഉണ്ടായതെന്ന് താരം പറഞ്ഞു. പ്രശ്‌നം അതിവേഗം പരിഹരിക്കാനാണ് അമ്മയുടെ ശ്രമം. നെടുമുടി വേണുവിനെയാണ് ഇക്കാര്യം പരിഹരിക്കാന്‍ അമ്മ ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇതില്‍ പരാജയപ്പെട്ടാല്‍ അമ്മ നേരിട്ടു തന്നെ പ്രശ്‌നത്തില്‍ ഇടപെടും.
വെളുത്ത നിറമുള്ള മന്ദബുദ്ധിയെന്നാണു ജയറാമിനെ പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ വിശേഷിപ്പിച്ചത്. സംസ്‌കാര ശൂന്യനായ ജയറാമിന് പത്മശ്രീ കിട്ടിയെന്നറിഞ്ഞപ്പോള്‍ ചിരിയാണ് വന്നതെന്നും പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ കുറിച്ചു. അടുത്തിടെ ഏറെ വിവാദമുയര്‍ത്തിയ വിഷയമായിരുന്നു ഈ ഫേസ്ബുക്ക് പോസ്റ്റ്. വിവാദമായപ്പോള്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രതാപ് പോത്തന്‍ പിന്‍വലിക്കുകയും ചെയ്തു. പ്രായമേറിയ സംവിധായകരുമായി സഹകരിക്കാന്‍ ജയറാമിന്റെ മകന്‍ കാളിദാസനു താല്‍പര്യമില്ലെന്നു ജയറാം പറഞ്ഞിരുന്നുവെന്നും ജയറാമിനെതിരായ വിവാദ പോസ്റ്റ് പിന്‍വലിച്ചത് യുവതാരത്തിന്റെ ഭാവിയെ കരുതിയാണെന്നും പിന്നീട് പ്രതാപ് പോത്തന്‍ വിശദീകരിച്ചിരുന്നു. ഇതിനെക്കുറിച്ച് പരസ്യമായി പ്രതികരിക്കാന്‍ നേരത്തെ ജയറാം തയ്യാറായിരുന്നില്ല.
തന്നെയും കുടുംബാംഗങ്ങളെയും അധിക്ഷേപിക്കുന്നതാണ് പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്. തന്റെ ആരാധകര്‍ക്കിടയിലും അഭ്യുദയ കാംക്ഷികള്‍ക്കിടയിലും ഈ പോസ്റ്റ് തെറ്റിദ്ധാരണയുണ്ടാക്കിയെന്നും ജയറാം പറഞ്ഞു. തനിക്ക് നിയമപരമായി ഈ പ്രശ്‌നം കൈകാര്യം ചെയ്യാന്‍ താല്‍പര്യമില്ല. പ്രതാപ് പോത്തന്‍ സിനിമാ രംഗത്തുള്ള ആളായതിനാലാണ് അമ്മയ്ക്കു പരാതി നല്‍കിയതെന്നും ജയറാം പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























