Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു പല്ലുവേദനയിലായിരുന്നു എല്ലാം തുടങ്ങിയത്; ഇപ്പോൾ ഒരു ട്യൂമര്‍ ചുമന്നാണ് ജീവിതം; അതും തലച്ചോറിനുള്ളിൽ; കടമറ്റത്ത് കത്തനാരായി പ്രേക്ഷക ഹൃദയം കീഴടക്കിയ പ്രകാശ് പോളിന്റെ ഇപ്പോഴത്തെ ജീവിതം !

12 JUNE 2021 09:24 AM IST
മലയാളി വാര്‍ത്ത

മലയാളികൾ എക്കാലവും ഓർക്കുന്ന പേരാണ് കടമറ്റത്ത് കത്തനാര്‍. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത കത്തനാർ പരമ്പരയിലൂടെ മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് പ്രകാശ് പോള്‍. ഒരുകാലത്ത് കുടുംബ പ്രേക്ഷകരെ ഒന്നടങ്കം കീഴടക്കിയ കഥാപാത്രമായിരുന്നു പ്രകാശ് പോളിന്റെ കത്തനാർ .

 

എഷ്യാനെറ്റില്‍ വന്ന പരമ്പരകളില്‍ വലിയ ഹിറ്റായ മാറിയ സീരിയലുകളില്‍ ഒന്നാണ് കടമറ്റത്ത് കത്തനാര്‍. കത്തനാരിന് പുറമെ നിരവധി ടെലിഫിലിമുകളിലും പ്രകാശ് പോള്‍ വേഷമിട്ടിട്ടുണ്ട്. ഷാജിയെമ്മിന്‌റെ നക്ഷത്രങ്ങള്‍, ശ്യാമപ്രസാദിന്‌റെ ശമനതാളം തുടങ്ങിയവ അദ്ദേഹം അഭിനയിച്ച മറ്റു പരമ്പരകളാണ്.

 

 

പബ്ലിഷിങ് സ്ഥാപനങ്ങളില്‍ ഉള്‍പ്പെടെ ജോലി ചെയ്ത ശേഷമാണ് പ്രകാശ് പോള്‍ അഭിനയരംഗത്ത് എത്തുന്നത്. ഹൊറര്‍ പരമ്പരയായ കടമറ്റത്ത് കത്തനാറിന്‌റെതായി 267 എപ്പിസോഡുകളാണ് സംപ്രേക്ഷണം ചെയ്തത്. പരമ്പരയുടെ തുടര്‍ഭാഗങ്ങള്‍ പിന്നീട് മറ്റ് ചാനലുകളിലും വന്നു. അതേസമയം തലച്ചോറില്‍ വന്ന ട്യൂമറിനെ കുറിച്ച് ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മനസുതുറക്കുകയാണ് പ്രകാശ് പോള്‍.

 

ട്യൂമര്‍ സര്‍ജറിയിലൂടെ നീക്കം ചെയ്യാന്‍ ബുദ്ധിമുട്ടുളളതുകൊണ്ട് അത് ചുമന്നാണ് ഇപ്പോള്‍ തന്‌റെ ജീവിതമെന്ന് പ്രകാശ് പോള്‍ പറഞ്ഞു. 2016ല്‍ ഒരു പല്ല് വേദന വന്നതോടെയാണ് തുടക്കമെന്ന് അദ്ദേഹം പറയുന്നു. 'പല്ലുവേദന വന്നശേഷം നാടന്‍ മരുന്നുകള്‍ ചെയ്തുനോക്കി. എന്നാല്‍ നാക്കിന്‌റെ ഒരു വശം പൊളളി, മരവിച്ചുപോയി. മരുന്നിന്‌റെ പ്രശ്‌നമാണെന്ന് കരുതി ഒരു മാസം ഒന്നും ചെയ്തില്ല'.

 

 

ഡോക്ടറെ കാണിച്ചപ്പോള്‍ ന്യൂറോളജിസ്റ്റിനെ സമീപിക്കാന്‍ പറഞ്ഞു. പിന്നാലെ സ്‌കാനും കുറെ ടെസ്റ്റുകളുമൊക്കെ നടത്തി. സ്‌ട്രോക്കായിരുന്നു എന്ന് പിന്നീട് അറിഞ്ഞു', പ്രകാശ് പോള്‍ പറയുന്നു. 'വീണ്ടും സ്‌കാന്‍ ചെയ്തപ്പോഴാണ് തലച്ചോറില്‍ ട്യൂമറുണ്ടെന്ന് കണ്ടെത്തിയത്. അങ്ങനെ ആര്‍സിസിയില്‍ എത്തുകയായിരുന്നു. തലച്ചോറിനുളളില്‍ താഴെയായിട്ടാണ് ട്യൂമറുളളത്. സര്‍ജറി ചെയ്യുന്നത് അത്ര എളുപ്പമല്ല. കഴുത്തുവഴി ഡ്രില്‍ ചെയ്ത് ചെയ്യേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ വേണ്ടെന്ന് വെച്ചു. തേങ്ങാപ്പിണാക്ക് പോലെയാണ് ട്യൂമര്‍ തലയിലുളളതെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു'.

 

അങ്ങനെ അഞ്ചാറ് ദിവസം അവിടെ ഒബ്‌സര്‍വേഷനില്‍ കഴിഞ്ഞ ശേഷം തിരിച്ചുപോരുകയായിരുന്നു. പിന്നെ താന്‍ ട്രിറ്റമെന്റ് ഒന്നും ചെയ്തിട്ടില്ലെന്ന്' പ്രകാശ് പോള്‍ അഭിമുഖത്തില്‍ വ്യക്തമാക്കി. ഭാര്യയും മക്കളുമൊക്കെ നിര്‍ബന്ധിക്കാറുണ്ടെങ്കിലും ഞാന്‍ വേണ്ടെന്ന് പറഞ്ഞു. ഡോക്ടര്‍മാരും വിളിച്ചിരുന്നു. ഇപ്പോള്‍ നാല് വര്‍ഷമായി'.

 

 

സംസാരിക്കാനുളള ബുദ്ധിമുട്ട് ഇടയ്ക്ക് ഉണ്ടാവാറുണ്ട്. രണ്ട് സാധ്യതകളാണ് ഉളളത് ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അതിജീവിക്കും. എന്തായാലും ഇനി ആശുപത്രിയില്‍ പോവില്ലെന്ന് തീരുമാനിച്ചു', അഭിമുഖത്തില്‍ പ്രകാശ് പോള്‍ അറിയിച്ചു. തിരുവനന്തപുരം സ്വദേശിയാണ് പ്രകാശ് പോള്‍.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശില്പം സ്വർണ്ണമല്ല, ചെമ്പാണെന്ന വാദം ആദ്യമായി പൊതുസമൂഹത്തിന് മുന്നിൽ അവതരിപ്പിച്ച വ്യക്തിയെ തന്നെ ശബരിമല ഉൾപ്പെടുന്ന ദേവസ്വങ്ങളുടെ ഔദ്യോഗിക അഭിഭാഷകനായി നിയമിക്കാൻ സർക്കാ  (1 minute ago)

രാഹുൽഗാന്ധിക്കെതിരായ സിപിഎം അധിക്ഷേപം; പ്രതിപക്ഷമായി ചുരുങ്ങിയിരിക്കുന്ന സിപിഎമ്മിൻ്റെ രാഷ്ട്രീയ അപകർഷതാബോധമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി  (5 minutes ago)

സംഘപരിവാർ പരിപാടിയിൽ വിസിമാർ ; മതേതര ജനാധിപത്യ മൂല്യങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കേണ്ട അക്കാദമിക സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവർ ഇത്തരം വേദികൾ പങ്കിടുമ്പോൾ അത് നൽകുന്ന സന്ദേശം വിപരീതമാണ്; വിമർശനവ  (30 minutes ago)

ഗൾഫിൽ നിന്നും നാട്ടിലെത്തി നേരെ പോയത് കാമുകിയുടെ വീട്ടിലേക്ക്; പിന്നാലെ ഷോളിൽ കുരുക്കിട്ട് 26കാരന്റെ ആത്മഹത്യ; മൃതദേഹത്തിൽ അടിവസ്ത്രം മാത്രം ; പെൺകുട്ടി മാത്രമുള്ള ആ മുറിയിൽ സംഭവിച്ചത് ?  (41 minutes ago)

15 വയസ് ഉള്ളപ്പോഴാണ് ആദ്യമായി ബ്രെസ്റ്റിൽ ഒരു മുഴ ശ്രദ്ധയിൽ പെട്ടത്;ഞാനത് അത്ര കാര്യമാക്കിയില്ല; ആ മുഴയാണ് ഇപ്പോൾ കാൻസർ ആയിരിക്കുന്നത്; സുധിച്ചേട്ടൻറെ മരണശേഷം ഒരിക്കൽ ഡോക്ടറെ കണ്ടപ്പോൾ സംഭവിച്ചത്; തനി  (57 minutes ago)

പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർഗോഡ് ജില്ലകളിൽ മഴ മുന്നറിയിപ്പ്; കേരള - കർണാടക- ലക്ഷദീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസ്സമില്ല  (1 hour ago)

വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ ശിവഗിരിയിൽ മുഖ്യമന്ത്രിയ്ക്ക് നിറഞ്ഞ സ്വീകരണം; വെള്ളാപ്പള്ളി പത്തിമടക്കി; ഈഴവസമൂഹത്തിന് ശിവഗിരിയാണ് വലുതെന്നും വെള്ളാപ്പള്ളിയല്ലെന്നുമുള്ള വ്യക്തമായ സന്ദേശം നൽകി മുഖ്യമന്ത  (1 hour ago)

വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് വീട്ടുടമസ്ഥന് പരിക്ക്  (3 hours ago)

വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്  (3 hours ago)

ആയത്തുള്ള അലി ഖമനയിയുടെ ഖബറടക്കം ജൂലൈയില്‍ നടക്കും  (4 hours ago)

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്  (4 hours ago)

ചികിത്സാപിഴവിനെ തുടര്‍ന്ന് കൈ നഷ്ടപ്പെട്ട വിനോദിനിക്ക് ധനസഹായം കുടിശ്ശികയുള്‍പ്പെടെ തിങ്കളാഴ്ച നല്‍കും  (4 hours ago)

ലാന്‍ഡിങ്ങിനിടെ ഇന്ത്യന്‍ വ്യോമസേനയുടെ എ.എന്‍32 വിമാനം തകര്‍ന്ന് വീണു  (4 hours ago)

കണ്ണീർക്കാഴ്ചയായി... കുറ്റ്യാടി വടയത്ത് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം  (5 hours ago)

ലോക രക്തദാന ദിനാചരണം: അമൃത ആശുപത്രിയിൽ രക്തദാതാക്കളെ ആദരിച്ചു  (5 hours ago)

Malayali Vartha Recommends