വിജയ്- സംഗീത വിവാഹമോചന കേസ് ഒത്തുതീര്‍പ്പിലേക്ക്

27 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയിലാണ് തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പര്‍താരവുമായ വിജയ്‌ക്കെതിരെ ഭാര്യ സംഗീത കോടതിയെ സമീപിച്ചത്. എന്നാല്‍, ആരാധകര്‍ക്ക് ഏറെ ആശ്വാസം നല്‍കുന്ന പുതിയ വാര്‍ത്തകളാണ് ഇപ്പോള്‍ തമിഴകത്ത് നിന്ന് പുറത്തുവരുന്നത്. ഇരുവരും തമ്മിലുള്ള ഭിന്നതകള്‍ രമ്യമായി പരിഹരിക്കപ്പെടുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ദമ്പതിമാര്‍ക്കിടയിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ വിജയ്‌യുടെ അമ്മ ശോഭ ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങള്‍ ശക്തമായി മുന്നിട്ടിറങ്ങിയതായാണ് റിപ്പോര്‍ട്ട്. അമ്മയുടെയും മുതിര്‍ന്ന ബന്ധുക്കളുടെയും ഉപദേശങ്ങളെത്തുടര്‍ന്ന്, ലണ്ടനിലുള്ള സംഗീത ചെന്നൈയിലെ നീലാംകരെ ഇല്ലത്തേക്ക് മടങ്ങിയെത്തിയെന്നും ഇരുവരും ഇപ്പോള്‍ ഒരേ വീട്ടില്‍ ഒരുമിച്ച് സമയം ചെലവഴിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.
ജൂണ്‍ 22നാണ് വിജയ്‌യുടെ ജന്മദിനം. ഇതിനോടനുബന്ധിച്ച് ഇരുവരും ഒരുമിച്ചുള്ള ഒരു ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സോഷ്യല്‍ മീഡിയാ ഫാന്‍സ് ഗ്രൂപ്പുകളില്‍ പരക്കുന്ന ഊഹാപോഹം. മുമ്പ് അച്ഛന്‍ ചന്ദ്രശേഖറുമായുള്ള വിജയ്‌യുടെ പിണക്കവും അമ്മ ശോഭ ഇടപെട്ടാണ് തീര്‍ത്തത്. വിജയ് - സംഗീത വിവാഹമോചനക്കേസ് ഇങ്ങനെ 2021ല്‍ വിജയ്ക്ക് ഒരു നടിയുമായി വിവാഹേതര ബന്ധമുണ്ടെന്ന് കണ്ടെത്തിയതാണ് ഈ പ്രശ്‌നങ്ങളുടെയെല്ലാം തുടക്കമെന്ന് വിവാഹമോചന ഹര്‍ജിയില്‍ സംഗീത ആരോപിച്ചിരുന്നു. ഈ ബന്ധം അവസാനിപ്പിക്കാമെന്ന് വിജയ് ഉറപ്പ് നല്‍കിയിരുന്നെങ്കിലും, യാതൊരു കുറ്റബോധവുമില്ലാതെ അദ്ദേഹം അത് തുടര്‍ന്നുവെന്നാണ് ഹര്‍ജിയിലെ വാദം. തന്റെ വിവാഹബന്ധം ഇപ്പോള്‍ പേപ്പറില്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നും ഇനിയൊരു ഒത്തുതീര്‍പ്പിന് സാധ്യതയില്ലെന്നും അവര്‍ കോടതിയെ അറിയിച്ചിരുന്നു.
https://www.facebook.com/Malayalivartha


























