കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

കേന്ദ്ര സര്‍ക്കാരിനെതിരെ ജെന്‍ സികളെ അണിനിരത്തി പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി നേരിട്ട് പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കും. ആദ്യഘട്ടം ജൂണ്‍ 17 മുതല്‍ ആരംഭിക്കും. ഡല്‍ഹി അടക്കം നാല് നഗരങ്ങളിലാണ് വിദ്യാര്‍ത്ഥി പ്രതിഷേധം സംഘടിപ്പിക്കുക. ഇതിന് മുന്നോടിയായി ജൂലൈ 14 ന് വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സദസ്സ് ഒരുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയും സിബിഎസ്ഇ മൂല്യനിര്‍ണ്ണയ ക്രമക്കേടും ഉയര്‍ത്തിക്കാട്ടിയാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ സദസ്സ് കോണ്‍ഗ്രസ് ഒരുക്കുന്നത്.
വിദ്യാര്‍ത്ഥികള്‍, തൊഴില്‍രഹിതര്‍, യുവജന സംഘടനകള്‍, അധ്യാപകര്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അറിയിച്ചു. ഇതിനായി ജൂലൈ 10 ന് അലഹബാദിലും ജൂലൈ 11 ന് പട്‌നയിലും ജൂലൈ 14 ന് ഡല്‍ഹിയിലുമായി യുവജനങ്ങളെ സംഘടിപ്പിക്കുമെന്നും അദേഹം അറിയിച്ചു. കേന്ദ്രസര്‍ക്കാരിന്റെ അഴിമതിക്കും കഴിവില്ലായ്മക്കും രാജ്യത്തെ യുവാക്കളുടെ ലക്ഷ്യങ്ങളെ ബലികഴിപ്പിക്കാന്‍ ആവില്ലെന്ന് പറഞ്ഞാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്.
കോണ്‍ഗ്രസിന്റെ ലക്ഷ്യം രാഷ്ട്രീയ ബന്ധങ്ങള്‍ക്കപ്പുറം വിദ്യാര്‍ത്ഥികളെ ഒന്നിപ്പിക്കാനും യുവാക്കള്‍ക്ക് അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരമൊരുക്കുകയാണെന്നും അദേഹം പറഞ്ഞു. ചോദ്യപേപ്പര്‍ ചോര്‍ച്ചയിലും സിബിഎസ്ഇ ക്രമക്കേടിലും തൊഴിലില്ലായ്മക്കും എതിരെ രാജ്യവ്യാപകമായി പ്രതിഷേധിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യവും ശക്തമാക്കും.
https://www.facebook.com/Malayalivartha


























