മോഹൻലാലിന് കിട്ടേണ്ട സൗഭാഗ്യമായിരുന്നു ; ഇന്ന് കോടികളാണ് വില; തട്ടിയെടുത്തത് ആന്റണി പെരുമ്പാവൂർ വഴി; നഷ്ടപ്പെടുത്തിക്കളഞ്ഞല്ലോയെന്ന് ആരാധകർ ;നരസിംഹത്തിലെ ആ ജൂനിയർ മാൻട്രെക്ക് ഇന്ന് ഇവിടെയാണ് !

മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട ലാലേട്ടൻ ചിത്രങ്ങളിൽ ഒന്നാണ് നരസിംഹം. ഇന്നും മോഹൻലാലിൻറെ തലയെടുപ്പ് എടുത്തുകാട്ടുന്ന ഹിറ്റ് സിനിമകളിൽ ഒന്ന്. 2000 ൽ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയമാണ്.
മോഹൻലാലിന്റ ശക്തനായ നായക കഥാപാത്രങ്ങളിലൊന്നാണ് പൂവള്ളി ഇന്ദുചൂഡൻ. ഇന്നും പ്രേക്ഷകരുടെ ഇടയിൽ ഇന്ദുചൂഡന്റെ ഡയലോഗും ഗെറ്റപ്പുമെല്ലാം ചർച്ചയാണ്. ഐശ്വര്യ ആയിരുന്നു ചിത്രത്തിലെ നായിക. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളായി ഇരുവരും തിളങ്ങിയ കാലം.
സിനിമയും ഇന്ദുചൂഡനെയും പോലെ തന്നെ ചിത്രത്തിൽ മോഹൻലാൽ ഉപയോഗിച്ചിരുന്ന ജീപ്പും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. പൊതുവെ നമ്മുടെ താരരാജാക്കന്മാരുടെ വാഹനങ്ങളോട് നമുക്കൊരു പ്രത്യേക ഇഷ്ടം കടന്നുവരാറുണ്ട്. അതൊരു ബൈക്ക് അയാൾ പോലും. അപ്പോഴാണ് പ്രത്യേക ഗെറ്റപ്പിൽ നരസിംഹത്തിൽ എത്തിയ ജീപ്പ്.
ഇന്ദുചൂഡനോടൊപ്പം പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് ഓടി കയറിയ ജീപ്പ് ഇന്ന് മധു ആശാന്റെ കയ്യിലാണ്. കൈനിറയെ ഭാഗ്യവുമായിട്ടാണ് ഇന്ദുചൂഡന്റെ ജീപ്പ് തന്റെ കൈകളിലേയ്ക്ക് വന്നതെന്നാണ് അദ്ദേഹം പറയുന്നത്. ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.
നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ വഴിയാണ് ആ ജീപ്പ് തനിക്ക് കിട്ടുന്നതെന്നാണ് മധു ആശാൻ പറയുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ... ആന്റണി പെരുമ്പാവൂർ തന്റെ അടുത്ത സുഹൃത്തും നാട്ടുകാരനുമാണ്. ചിത്രം പുറത്ത് ഇറങ്ങി കുറച്ച് നാൾ കാഴിഞ്ഞപ്പോൾ ആന്റണി ഈ വണ്ടി വിൽക്കാൻ തീരുമാനിക്കുകയായിരുന്നു. തന്നോട് ഈ ജീപ്പ് വേണോ എന്ന് ചോദിച്ചു. എന്നാൽ അധികമൊന്നും ആലോചിക്കാതെ തന്നെ ജീപ്പ് വാങ്ങുകയായിരുന്നു,
അന്ന് 80,000 രൂപ കൊടുത്താണ് ചുവന്ന നിറത്തിലുള്ള ആ ജീപ്പ് വാങ്ങിയത്. വണ്ടി വാങ്ങിയത് മുതൽ പൊന്ന് പോലെയാണ് നോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജീപ്പ് വന്നതിന് ശേഷം പല സൗഭാഗ്യങ്ങളും തനിക്കുണ്ടായെന്നും മധു ആശാൻ കൂട്ടിച്ചേർത്തു. ലാലേട്ടൻ ഉപയോഗിച്ച ജീപ്പിന് കോടികൾ വിലയിട്ടെങ്കിലും അത് മറ്റൊരാൾക്കും കൊടുക്കാൻ തയ്യാറായില്ലെന്നും അഭിമുഖത്തിൽ അദ്ദേഹം പറയുന്നു.
ജീപ്പ് വന്നതിന് ശേഷം തന്റെ ജീവിതം മാറിയെന്നാണ് മധു ആശാൻ പറയുന്നത്. വണ്ടി വാങ്ങിയതിന് ശേഷമാണ് ജീവിതത്തിൽ പല സമ്പാദ്യങ്ങളും ഉണ്ടാകുന്നത്. ജീപ്പ് മറ്റാർക്കും കൊടുക്കില്ലെന്ന് പറഞ്ഞ മധു, മോഹൻലാലോ മകൻ പ്രണവോ ആന്റണി പെരുമ്പാവൂരോ വന്ന് ചോദിച്ചാൽ നൽകുമെന്നും പറയുന്നുണ്ട്. അല്ലാതെ മറ്റാർക്കും ജീപ്പ് വിൽക്കില്ലെന്നും ഒരിക്കൽ കൂടി ആവർത്തിച്ചു.
സിനിമ ഷൂട്ടുകൾക്കും തിരഞ്ഞെടുപ്പ് പ്രചരണങ്ങൾക്കും ജീപ്പ് നൽകാറുണ്ടെന്നും മധു ആശാൻ പറയുന്നു. പിണറായി വിജയൻ, രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കന്മാർക്കാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജീപ്പ് നൽകിയത്. നല്ല രാശിയാണ്. അതേസമയം ചില മാറ്റങ്ങൾ ജീപ്പിന് വരുത്തിയിട്ടുണ്ടെന്നും എന്നാൽ ഇപ്പോഴും പ്രൗഡിക്ക് യാതൊരു കുറവുമില്ലെന്നും മധു പറയുന്നു.
മോഹൻലാലിനോടൊപ്പം വൻ താരനിരയായിരുന്നു നരസിംഹത്തിൽ അണിനിരന്നത്. മമ്മൂട്ടിയും അതിഥി വേഷത്തിൽ ചിത്രത്തിലെത്തിയിരുന്നു. സിനിമ പോലെതന്നെ പാട്ടുകളു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 2000 ൽ പുറത്തിറങ്ങിയ ചിത്രം 100 ദിവസത്തിലേറ തിയേറ്ററിൽ ഓടിയിരുന്നു.മൊത്തം കളക്ഷനായി 22 കോടി നേടുകയും ചെയ്തു. നിർമ്മാതാവിന് വലിയ ലാഭംനേടി കൊടുത്ത മോഹൻലാൽ ചിത്രമായിരുന്നു സരസിംഹം.
https://www.facebook.com/Malayalivartha