വ്യാജ അശ്ലീല വീഡിയോ: നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് താരം പരാതി നല്‍കി

വ്യാജ അശ്ലീല വീഡിയോക്കെതിരെ ആശാ ശരത്. തന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ അശ്ലീല വീഡിയോ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് നടി ആശ ശരത് പരാതി നല്‍കി. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ അന്വേഷണം ആവശ്യപ്പെട്ടാണ് ആശ പൊലീസിനെ സമീപിച്ചത്.
കഴിഞ്ഞ ദിവസമാണ് ഒന്നരമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ആശാ ശരതും നിര്‍മ്മാതാവും തമ്മിലുള്ള വീഡിയോ എന്ന പേരിലാണ് വ്യാജദൃശ്യങ്ങള്‍ പ്രചരിക്കുന്നത്.
വാട്ട്‌സ്ആപ്പിലൂടെയാണ് വ്യാജ നഗ്‌നചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നത്. രണ്ട് ദിവസമായി ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നു എന്ന് അറിഞ്ഞതിനാലാണ് രംഗത്ത് എത്തിയതെന്ന് ആശ പറഞ്ഞു. തനിക്ക് ഉണ്ടായ അനുഭവം ഒരു സ്ത്രീക്കും ഉണ്ടാകരുത് എന്ന് വിചാരിച്ചാണ് ഇതിനെതിരെ രംഗത്ത് എത്തിയത്. പൊലീസില്‍ നിന്നും കര്‍ശനമായ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആശ ശരത് പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























