Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...


പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..

പിണറായിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ നിന്നും കിട്ടിയ തട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പകരം വീട്ടും... പിണറായിക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല..

22 OCTOBER 2026 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി സി.പി. ജോണ്‍

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാർ

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി കെ മുരളീധരന്‍

പിണറായിക്കെതിരായ കേസിൽ സുപ്രീം കോടതിയിൽ നിന്നും കിട്ടിയ തട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പകരം വീട്ടും. മറ്റ് അന്വേഷണ ഏജൻസികൾ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കുന്നതിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്  ഇടപെടരുതെന്നാണ്  സുപ്രീം കോടതി മുന്നറിയിപ്പ് നൽകിയത്.  പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ, മരുമകൻ പി.എ. മുഹമ്മദ് റിയാസ് എംഎൽഎ എന്നിവർ സമർപ്പിച്ച സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഹർജിയിലാണ് സുപ്രീംകോടതി ഇത്തരത്തിലൊരു മുന്നറിയിപ്പ് നൽകിയത്.ഇഡി പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സി.എം.ആർ.എൽ-എക്‌സലോജിക് കേസിൽ എഫ്.ഐ.ആർ രജിസ്റ്റർചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.     ഇത് ചോദ്യംചെയ്തുകൊണ്ടുള്ള ഹർജി പരിഗണിക്കുന്നതിനിടെ, നിയമം നിങ്ങൾക്ക് നിശ്ചയിച്ചിട്ടുള്ള പരിധികൾ ലംഘിക്കരുതെന്നും മറ്റ് അന്വേഷണ ഏജൻസികളുടെ കാര്യങ്ങളിൽ ഇടപെടരുതെന്നും ഇ.ഡിയോട് സുപ്രീംകോടതി പറഞ്ഞു.എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതിനെയും ഹൈക്കോടതി ഉത്തരവിനെയും ഇ.ഡി അഭിഭാഷകൻ പിന്തുണച്ചതോടെയാണ് സുപ്രീംകോടതി ഇത്തരത്തിൽ മുന്നറിയിപ്പ് നൽകിയത്. പി.എം.എൽ.എ പ്രകാരം ഇഡിക്ക് വിഷയത്തിൽ അന്വേഷണം തുടരാമെങ്കിലും മറ്റ് ഏജൻസികളുടെ അധികാരപരിധിയിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.'നിങ്ങൾ നിയമനടപടികളുമായി മുന്നോട്ടു പൊയ്ക്കോളൂ. എന്നാൽ, നിയമം നിങ്ങൾക്ക് അനുവദിച്ചുനൽകിയിട്ടുള്ള പരിധികൾ ലംഘിക്കാൻ മുതിരരുത്. ഇക്കാര്യം ഞങ്ങൾ വളരെ വ്യക്തമായി പറയുകയാണ്.     മറ്റ് സ്ഥാപനങ്ങളുടെ നിയമപരമായ അധികാരപരിധിയിൽ ഇടപെടുന്നതിനായി, നിങ്ങൾക്ക് ലഭിച്ചിട്ടുള്ള നിയമപരമായ അധികാരങ്ങൾ ഉപയോഗിക്കരുത്. നിങ്ങളും ഹൈക്കോടതിയും എന്താണ് ചെയ്തതെന്ന് ഞങ്ങൾക്ക് കൃത്യമായി ബോധ്യമുണ്ട്. രജിസ്റ്റർ ചെയ്തിട്ടുള്ള എഫ്.ഐ.ആർ നിലനിർത്തും. എന്നാൽ, അപ്പീൽ അതോറിറ്റി ഈ വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതുവരെ അന്വേഷണം പാടില്ല', ജസ്റ്റിസ് ബാഗ്ചി പറഞ്ഞു.എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനുവേണ്ടി ഹാജരായ അഭിഭാഷകൻ സോഹബ് ഹൊസൈൻ, ഹൈക്കോടതി ഉത്തരവിനെ ന്യായീകരിക്കുകയും ഇ.ഡിയുടെ വിവരങ്ങൾ പ്രകാരം ജാമ്യമില്ലാത്ത കുറ്റകൃത്യം വെളിപ്പെട്ടിട്ടുള്ളതിനാൽ പ്രതിക്ക് അത് ചോദ്യംചെയ്യാൻ അവകാശമില്ലെന്നും അതിനാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യേണ്ടതുണ്ടെന്നും വാദിച്ചപ്പോഴാണ് ജസ്റ്റിസ് ബാഗ്ചി ഇക്കാര്യം വ്യക്തമാക്കിയത്.


കേസിൽ ഉൾപ്പെട്ടിട്ടുള്ള ആരോപണങ്ങൾ അന്വേഷിക്കാൻ ഇഡിക്ക് പൂർണ അധികാരമുണ്ടെങ്കിലും അതിനുശേഷം സംസ്ഥാന പോലീസ് ഇക്കാര്യത്തിൽ എന്ത് ചെയ്യണമെന്ന് ഇഡിക്ക് നിർദ്ദേശിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.അതേസമയം, ഹവാല ഇടപാടുകാരെയും മുൻ മുഖ്യമന്ത്രിമാരെയും അന്വേഷണവിധേയമാക്കാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് പൂർണ അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. അവരെ തടയാൻ ആർക്കും കഴിയില്ല. തങ്ങളുടെ നിയമപരമായ കടമയാണ് ഇഡി നിർവഹിച്ചതെന്നും കോടതി അറിയിച്ചു. എന്നാൽ, അഴിമതി നിരോധന നിയമപ്രകാരം ഒരു കുറ്റകൃത്യത്തെക്കുറിച്ച് സംസ്ഥാനത്തെ അറിയിച്ചുകൊണ്ട് ഇ.ഡി അതിന്റെ ചുമതല നിർവഹിച്ചുകഴിഞ്ഞാൽ, നിയമപ്രകാരം നടപടിയെടുക്കേണ്ടത് സംസ്ഥാനമാണെന്നും കോടതി ഊന്നിപ്പറഞ്ഞു.

ഇഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അഴിമതിവിരുദ്ധ അന്വേഷണം ആരംഭിക്കാൻ കേരള പോലീസിന് ബാധ്യതയുണ്ടോ എന്നത് പ്രത്യേകം പരിശോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു. കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിൽ ഈ വിഷയത്തിൽ പരസ്പരവിരുദ്ധമായ നിരീക്ഷണങ്ങളുണ്ടെന്ന് ജസ്റ്റിസ് ബാഗ്ചി ചൂണ്ടിക്കാട്ടി.കേസിൽ പ്രതികളായ പിണറായി വിജയനടക്കമുള്ളവരെ കേൾക്കാതെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ഹൈക്കോടതി ഉത്തരവിട്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു. 'കക്ഷികളെ കേൾക്കാൻ അവസരംപോലും നൽകാതെ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കാൻ അത്ര വലിയ അടിയന്തര സാഹചര്യം എന്തായിരുന്നു?' എന്ന് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് മോഹന ചോദിച്ചു.

അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതിയില്ലാതെ മുൻ മുഖ്യമന്ത്രിക്ക് എതിരേ എങ്ങനെയാണ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുകയെന്നും ജസ്റ്റിസ് ബാദ്ചി ചോദിച്ചു. കോടതിയുടെ നിർദ്ദേശപ്രകാരമുള്ള അന്വേഷണങ്ങളിൽ അഴിമതി നിരോധന നിയമത്തിലെ സെക്ഷൻ 17എ പ്രകാരമുള്ള മുൻകൂർ അനുമതി ആവശ്യമില്ലെന്ന് ഇഡി അഭിഭാഷകൻ വാദിച്ചു. ഈ വിഷയത്തിൽ ബോംബെ ഹൈക്കോടതിയുടെ നിലപാട് ശരിവെച്ച സുപ്രീം കോടതിയുടെ മുൻ വിധി ഇഡി അഭിഭാഷകൻ ചൂണ്ടിക്കാട്ടി.എന്നാൽ, നിലവിലെ കേസിൽ അന്വേഷണം കോടതി നിർദ്ദേശപ്രകാരമുള്ളതല്ലെന്നും ഇ.ഡി നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും ജസ്റ്റിസ് ബാഗ്ചി നിരീക്ഷിച്ചു. അഴിമതി നിരോധന നിയമപ്രകാരം അന്വേഷണത്തിന് ആവശ്യമായ വസ്തുതകൾ ഈ വിവരങ്ങളിൽ ഉണ്ടോ എന്നത് സംസ്ഥാന ഏജൻസി പരിശോധിക്കേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

 

തുടർന്ന് സിംഗിൾബെഞ്ചിന്റെ ഉത്തരവിനെതിരെ അപ്പീൽ നൽകാൻ പ്രതികൾക്ക് അനുമതി നിഷേധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നടപടി സുപ്രീം കോടതി റദ്ദാക്കുകയും ചെയ്തു. പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കണമെന്ന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.പിണറായിക്കെതിരെയുള്ള ഇ ഡി നടപടികളാണ് സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുന്നത്. എന്നാൽ  പിണറായിയും കുടുംബാംഗങ്ങളും കള്ളപ്പണം കടത്തിയത്  ഗൾഫ് രാജ്യങ്ങളിലെക്കാണെന്ന  ഇഡിയുടെ ഹവാലാ കണ്ടെത്തൽ കോടതി തടഞ്ഞിട്ടില്ല. കൈക്കൂലിയായി വാങ്ങിയ പണം ദുബായിലേക്ക് അയച്ചുവെന്നാണ് ഇ.ഡിയുടെ വെളിപ്പെടുത്തൽ.ഹവാലാ ഇടപാട് നടന്നാൽ അന്വേഷിക്കണമെന്നും പരമോന്നത കോടതി പറഞ്ഞിട്ടുണ്ട്.

 

ഇതാണ് ഇഡിയുടെ പണി പിണറായിക്ക് വരുന്നുണ്ടെന്ന് പറഞ്ഞതിന്റെ അടിസ്ഥാനം.ഈ സാഹചര്യത്തിൽ കോടതി വഴി ലെറ്റർ റൊഗേറ്ററി  അയച്ച് തെളിവുശേഖരണം നടത്താനാണ്  ഇ. ഡിയുടെ തീരുമാനം. ഇതിനായി കേന്ദ്ര ധനമന്ത്രാലയത്തെ ഇഡി സമീപിച്ചുകഴിഞ്ഞു. മന്ത്രാലയത്തിൽ നിന്നും അനുമതി ലഭിച്ചാലുടൻ  ഇ.ഡി ഇതിനായി കോടതിയെ സമീപിക്കും. കേരളത്തിൽനിന്നു പണം വിദേശത്ത് ഏതൊക്കെ അക്കൗണ്ടുകളിലേക്ക് എത്തിയെന്നതിന്റെ ചില സൂചനകൾ ഇ.ഡി ശേഖരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ശേഖരിക്കാനാണ് കോടതി വഴി നീങ്ങുന്നത്. ഇ  ഡിയെ പ്രകോപിപ്പിച്ചതിന്റെ ഫലമാണ് പിണറായി കുടുംബം അനുഭവിക്കാൻ പോകുന്നത്. 


മറ്റൊരു രാജ്യത്തെ അധികൃതരിൽനിന്ന് ഔദ്യോഗികമായി വിവരങ്ങളും തെളിവുകളും ശേഖരിക്കുന്നതിനാൽ ഒരു രാജ്യത്തെ കോടതിയിൽനിന്നു മറ്റൊരു രാജ്യത്തെ കോടതിയിലേക്കാണ് ലെറ്റേഴ്‌സ് റൊഗോറ്ററി (എൽആർ) അയയ്ക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് കോടതികൾ ബിഎൻഎസ് 112-ാം വകുപ്പ് പ്രകാരം എൽആർ അയയ്ക്കാനുള്ള നടപടികൾ സ്വീകരിക്കുന്നത്. ജഡ്ജിയുടെ അംഗീകാരം ലഭിച്ചാൽ ആഭ്യന്തര, വിദേശ വകുപ്പുകൾ മുഖാന്തിരമാണ് കത്ത് അയയ്ക്കുക. ഇത്തരത്തിൽ ശേഖരിക്കുന്ന വിവരങ്ങൾ വിചാരണ വേളയിൽ തെളിവായി പരിഗണിക്കപ്പെടും.

വിവരശേഖരണത്തിനു സ്വീകരിച്ച വഴികൾ പ്രതിഭാഗം ചോദ്യം ചെയ്യുന്നത് ഒഴിവാക്കാനാണ് കോടതി വഴി എൽആർ അയയ്ക്കുന്നത്. എൽആർ അയയ്ക്കുന്ന ഘട്ടത്തിൽ കുറ്റാരോപിതർക്ക് കോടതി ഉത്തരവിനെ ചോദ്യം ചെയ്യാനും കഴിയില്ല. ലളിത് മോഡി കേസിൽ ഇ.ഡി യുഎഇ ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്കും പഹൽഗാം ഭീകരാക്രമണക്കേസിൽ എൻഐഎ ചൈനയിലേക്കും കോടതി വഴി എൽആർ അയച്ച് വിവരശേഖരണം നടത്തിയിരുന്നു.   
സ്ഥിരീകരിക്കാനാവാത്ത വിവരങ്ങൾ ലഭിച്ചാൽ സാധാരണ ഇഡി നടപടികൾ സ്വീകരിക്കാറില്ല. സി എം ആർ എൽ കേസിൽ കൃത്യമായ വിവരങ്ങളാണ് ഇഡിക്ക് ലഭിച്ചത്. പണം കടത്തിയതിന്റെ നിരവധി രേഖകൾ ഇഡി കൈവശത്തിലാക്കി. എന്നാൽ  ഇതിനെല്ലാം തെളിവ് ആവശ്യമാണ്. അതിനുവേണ്ടിയാണ് കോടതിയെ സമീപിക്കാൻ ഇഡി തീരുമാനിച്ചത്. കോടതികൾ സാധാരണ ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാറുണ്ട്.പിണറായി ആരുമറിയാതെനടത്തിയ ചില നിക്കങ്ങളാണ് അദ്ദേഹത്തിന് തന്നെ വിനയായത്.    സിഎംആർഎൽ മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, മകൾ വീണ വഴി 3.28 കോടി കൈക്കൂലി വാങ്ങിയതായി ഇ.ഡി  സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഇതിനു പുറമേ 20.5 കോടിയുടെ പണമിടപാടിന്റെ രേഖകൾ വീണയുടെ പക്കൽനിന്ന് കിട്ടിയെന്നും ഇ.ഡി അവകാശപ്പെടുന്നു. ഈ പണം ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റും കടത്തിയെന്നു മൊഴി ലഭിച്ചതായും ഇ.ഡി വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കോടതി വഴി എൽആർ അയച്ച് കൂടുതൽ തെളിവുകൾ സമാഹരിക്കാനുള്ള നീക്കം നടത്തുന്നത്.

പിണറായി വിജയൻ കേരളത്തിൽ മുഖ്യമന്ത്രിയായിരുന്ന സമയത്ത് 12 പ്രാവശ്യമാണ് മിഡിൽ ഈസ്റ്റ് സന്ദർശിച്ചത് അതിൽ 9 പ്രാവശ്യം ദുബായ്, അതിൽ ചിലത്  ഒഫീഷ്യലും  മറ്റു പലതും അദ്ദേഹത്തിന്റെ സ്വകാര്യ സന്ദർശനവുമാണ്.   പത്തുവർഷം മുഖ്യമന്ത്രിയായിരിക്കുന്ന  ഒരാൾ എന്തിനാണ് 9 പ്രാവശ്യം  ദുബായ് മാത്രം സന്ദർശിക്കുന്നത്? ഈ സന്ദർശനത്തിൽ എല്ലാം തന്നെ  അദ്ദേഹത്തിന്റെ കുടുംബവും കൂടെയുണ്ടായിരുന്നു, പ്രത്യേകിച്ച് അദ്ദേഹത്തിന്റെ മകൾ.എല്ലാം സർക്കാർ ചെലവിൽ. പിണറായിയുടെ മകൻ ഗൾഫിലുണ്ടെന്ന് വേണമെങ്കിൽ വാദിക്കാമെങ്കിലും  അതായിരുന്നില്ല ഉദ്ദേശ്യം. 

 പിണറായിയുടെ ദുബായ് സന്ദർശനത്തെ കുറിച്ച് ഇഡിക്ക് സംശയങ്ങളുണ്ട്.  പിണറായി മുഖ്യമന്ത്രിയായിരുന്ന സമയത്ത് പല ഡീലുകളും ദുബായിൽ വച്ച് നടപ്പിലാക്കിയെന്നും അതിന്റെ കമ്മീഷൻ പറ്റിയെന്നും, പലരും ആരോപിക്കുന്നുണ്ട്-  മക്കൾക്ക് വേണ്ടി എന്ത് അഴിമതി നടത്തുവാനും പിണറായി വിജയന് യാതൊരു മടിയുമില്ല എന്നാണ് ഇഡി പറയുന്നത്.  എന്നാൽ  സതീശൻ സർക്കാർ ഇഡി നിർദ്ദേശത്തിൻ  മേൽ സ്വീകരിച്ച നടപടികൾ വിവാദമായി.പുതിയ സർക്കാരിന് പിണറായിക്ക് മേൽആത്മാർത്ഥമായ നടപടികൾ സ്വീകരിക്കാൻ താത്പര്യമുണ്ടായിരുന്നില്ല.കോടതി പറഞ്ഞത് കൊണ്ടുമാത്രം അവർ പ്രവർത്തിച്ചതാണ്. 

മുൻ കേരള മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നിരവധി കള്ള കേസുകളാണ്  പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന സമയത്ത്  അന്വേഷിച്ചത്.  ചില കേസുകൾ സിബിഐക്ക് കൈമാറി. അതെല്ലാം തെളിവുകൾ ഇല്ല എന്ന് പറഞ്ഞ്  അവർ കയ്യൊഴിഞ്ഞു, ഇവിടെ പിണറായി വിജയനെതിരെ ശക്തമായ തെളിവുകൾ ഉണ്ട് .  എന്നിട്ടും   യു ഡി എഫ് സർക്കാർ നിശബ്ദത തുടരുന്നു. രജിസ്റ്റർ ചെയ്ത എഫ് ഐ ആറിനാകട്ടെ   ഫലവുമില്ലാതായി.   മുഖ്യമന്ത്രിയായിരുന്ന 10 വർഷത്തിനിടെ പിണറായി വിജയൻ നടത്തിയതു 30 വിദേശയാത്രകളാണ് .ഇത്രയും യാത്രകളിലായി 17 രാജ്യങ്ങളാണു സന്ദർശിച്ചതെന്നു വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനു പൊതുഭരണ വകുപ്പിന്റെ മറുപടിയിൽ പറയുന്നു. എന്നാൽ, 30 യാത്രകൾ നടത്തിയിട്ടും പൊതുഭരണവകുപ്പു പുറത്തുവിട്ടത് 8 യാത്രകളുടെ ചെലവ് മാത്രമാണ് . ഈ 8 യാത്രകളിലായി 74,59,364 രൂപ ചെലവിട്ടെന്നു മറുപടിയിൽ പറയുന്നു. എന്നാൽ യാത്രകളിൽ താമസത്തിനായി ചെലവഴിച്ച തുക ‘പൂജ്യം’ എന്നാണു വിചിത്രമായ മറുപടി.


മുഖ്യമന്ത്രിയായിരിക്കെ, പിണറായി വിജയൻ നടത്തിയ 4 യാത്രകൾ ചികിത്സാർഥം യുഎസിലേക്കായിരുന്നു. നാലു സ്വകാര്യ വിദേശയാത്രകളും പിണറായി നടത്തി. ഇതിൽ 2018 ജൂലൈയിൽ യുഎസിലേക്കു നടത്തിയ യാത്ര ‘സ്വകാര്യ’മെന്നാണു സർക്കാർ രേഖയിലെങ്കിലും 3,82,807 രൂപ യാത്രക്കൂലി അനുവദിച്ചെന്നു വ്യക്തമാക്കിയിട്ടുണ്ട്.

യുഎസ്, യുഎഇ, ബഹ്റൈൻ, നെതർലൻഡ്സ്, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, യുകെ, ജപ്പാൻ, ദക്ഷിണ കൊറിയ, നോർവേ, ക്യൂബ, ഇന്തൊനീഷ്യ, സിംഗപ്പൂർ, സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈത്ത് എന്നിവയാണു സന്ദർശിച്ച രാജ്യങ്ങളെന്നു മുളക്കുളം സൗത്ത് സ്വദേശി എം.ടി.തോമസിനു ലഭിച്ച മറുപടിയിൽ പറയുന്നു. യാത്രയുടെയും താമസത്തിന്റെയും കൃത്യമായ ചെലവുകൾ നൽകാത്തതിനെതിരെ അപ്പീൽ നൽകുമെന്നു തോമസ് പറഞ്ഞു. എന്നാൽ ഇതൊന്നും സതീശൻ സർക്കാരിന് പ്രശ്നമില്ല. 

  പണമിടപാട് വിവരങ്ങൾ വീണയുടെ പക്കലുണ്ടായിരുന്ന ബുക്കിലെ 7 പേജുകളിലായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പണം ദുബായിലേക്കു കടത്തിയതായി വീണ സമ്മതിച്ചെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ പറയുന്നു. റെഡ് ബുക് എന്നാണ് ഇ.ഡി ഇതിനെ വിശേഷിപ്പിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ, 20.5 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നും ഇതിൽ ഒരു ഭാഗം ദുബായിലേക്കു കടത്തിയെന്നും സംസ്ഥാന പൊലീസ് മേധാവിക്കു നൽകിയ കത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൂണ്ടിക്കാട്ടുന്നു. ഹവാല ഇടപാടും സംശയിക്കുന്നതായി ഇ.ഡി കത്തിൽ സൂചിപ്പിക്കുന്നു. 2024–25 ലെ പണമിടപാടിന്റെ വിവരങ്ങൾ, തെളിവുകൾ, മൊഴികൾ, രേഖകൾ എന്നിവ 25 പേജുള്ള കത്തിലുണ്ടെന്ന് ഇ.ഡി കേന്ദ്രങ്ങൾ സ്ഥിരീകരിച്ചു.

ദുബായിൽ കമ്പനി സ്ഥാപിക്കാനും ബിസിനസ് നടത്താനും മറ്റുമാണു പണം കടത്തിയതെന്നു മൊഴിലഭിച്ചതായി കത്തിൽ പറയുന്നു. ഈ തുക കൈക്കൂലിയായി ലഭിച്ചതാവാമെന്നതിനാൽ വിശദ അന്വേഷണം ആവശ്യമാണെന്ന ശുപാർശയോടെയാണു ഡിജിപി റാവാഡ എ.ചന്ദ്രശേഖറിനു കത്തുനൽകിയത്.

 ടി.വീണ, ഷൈജൽ മുഹമ്മദ്, പി.നിഖിൽ, ഹസൻ വാരീസ്, വി.പി.ഫൈജാസ്, എം.നന്ദുലാൽ എന്നിവർ ഹവാല ഇടപാടിൽ പങ്കാളികളായതായി ഇ.ഡി ചൂണ്ടിക്കാട്ടി. ഇടപാടു നടന്ന സമയത്ത് വീണ ദുബായിൽ 2 ആഴ്ച താമസിച്ച രേഖകളും കത്തിലുണ്ട്.

ഷൈജൽ, നിഖിൽ, വാരീസ് അടക്കമുള്ളവരാണു ഹവാല ഇടപാടിനു നേതൃത്വം നൽകിയതായി ഇ.ഡി സൂചിപ്പിക്കുന്നത്. ദുബായിലേക്കു പണം കടത്തിയ രീതിയെക്കുറിച്ച് ഇവരുടെ വെളിപ്പെടുത്തലും കത്തിൽ വിശദീകരിക്കുന്നു. വീണ വഴി, സിഎംആർഎലിൽനിന്ന് പലപ്പോഴായാണു പിണറായി വിജയൻ 3.28 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയതെന്നും കത്തിൽ പറയുന്നു.പിണറായി വിജയൻറെ ഓരോ യാത്രകളും കള്ളപ്പണം വിദേശങ്ങളിലേക്ക് കടത്താനാണെന്ന് ഇ ഡി  കണ്ടെത്തി.  എന്നാൽ  ഇക്കാര്യം സമ്മതിച്ചു തരാൻ പിണറായിയോ കുടുംബമോ തയ്യാറല്ല,  തന്റെ കൈകൾ ശുദ്ധമാണെന്ന് പിണറായിയും അമ്മാവൻറെ കൈകൾ ശുദ്ധമാണെന്ന് മരുമകനും ആവർത്തിക്കുന്നു. എന്നാൽ   ഇത്തരം പ്രസ്താവനകളൊന്നും ഇഡി  ഗൗരവമായി എടുത്തിട്ടില്ല. കാരണം കേന്ദ്ര ഏജൻസിയുടെ കൈയിൽ കൃത്യമായ വിവരങ്ങൾ ലഭ്യമാണ്. കോടതിയിൽ നിന്നും അനുമതി ലഭിച്ചാലുടൻ പിണറായിയുടെ തനിനിറം കാണിച്ചുതരാമെന്നാണ് ഇ ഡി പറയുന്നത്’.

  വിവാദമായ സിഎംആർഎൽ -എക്സാ ലോജിക് മാസപ്പടി പണമിടപാട് സംബന്ധിച്ച കേസിൽ ഇഡിക്ക്  പിന്നാലെ കൂടുതൽ കേന്ദ്ര ഏജൻസികൾ എത്തുന്നു എന്നാണ് വിവരം.  നേരത്തെ എസ്എഫ്ഐഒ അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. ഇതിന്  പിന്നാലെ റിപ്പോർട്ടിൻ്റെ പകർപ്പ് കൂടുതൽ കേന്ദ്ര ഏജൻസികൾക്ക് തുടർ നടപടികൾക്കായി കൈമാറി കഴിഞ്ഞു. ഇത് ഇഡിയുടെ കൈയിലുമുണ്ട്. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിംഗ് അതോറിറ്റി (National Financial Reporting Authority), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India), സെൻട്രൽ ഇക്കണോമിക് ഇൻ്റലിജൻസ് ബ്യൂറോ (Central Economic Intelligence Bureau), നാഷണൽ കമ്പനി ലോട്രിബ്യൂണൽ (National Company Law Tribunal -NCLT) എന്നിവർക്കാണ് എസ്എഫ്ഐഒ കുറ്റപത്രത്തിൻ്റെ പകർപ്പ് കൈമാറിയത്. പ്രതികൾ അന്യായമായി കൈവശപ്പെടുത്തിയ തുക തിരിച്ചു പിടിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ നടപടികൾ ആരംഭിക്കും. നിയമവിരുദ്ധ മാർഗത്തിലൂടെ ലാഭം നേടിയ വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പണം തിരിച്ചുപിടിക്കാൻ കമ്പനി ലോ ട്രിബ്യൂണലിന് അധികാരമുണ്ട്.

കൊച്ചിയിലെ പ്രത്യേക കോടതിയിൽ എസ്എഫ്ഐഒ സമർപ്പിച്ച അന്തിമ കുറ്റപത്രത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി വീണയുടെ കമ്പനിയായ എക്സാലോജിക്കിന് ഒരു സേവനവും നല്കാതെ പ്രതിമാസം മൂന്നുലക്ഷം രൂപ സിഎംആർഎൽ നല്കിയതായി കമ്പനി രേഖകളിൽ നിന്നും ഉന്നത ഉദ്യോഗസ്ഥരുടെയും വീണയുടേയും മൊഴികളിൽ നിന്നും കണ്ടെത്തിയതായി പറയുന്നു. ഇരുകമ്പനികളും തമ്മിൽ സോഫ്റ്റ് വെയർ നല്കുന്നതിന് പുറമെ വാർഷിക പരിപാലന കരാറും ഉണ്ടായിരുന്നെങ്കിലും പ്രത്യേകിച്ച് ഒരു സേവനവും നൽകാതെയാണ് മാസപ്പടിയായി മൂന്ന് ലക്ഷം രൂപ നൽകിയിരുന്നത്.

ഇതിന് പുറമെ മറ്റൊരു അഞ്ചു ലക്ഷം രൂപയും മാസപ്പടിയായി വീണ നേരിട്ട് കൈപ്പറ്റിയിരുന്നു എന്നും കണ്ടെത്തിയിട്ടുണ്ട്. ഇങ്ങനെ എട്ടുലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് സിഎംആർ എൽ കമ്പനി ഒരു സേവനം നല്കാതിരുന്നിട്ടും മാസംതോറും നൽകിപ്പോന്നത്. ഈ ഇടപാടുകളെല്ലാം അത്യന്തം ദുരുഹവും വഞ്ചനാപരവും ആയിരുന്നുവെന്നാണ് എസ്എഫ്ഐഒയുടെ കണ്ടെത്തൽ.

ഐടി സേവനങ്ങൾ നല്കുന്നതിനാണ് സിഎം ആർഎല്ലും വീണയുടെ കമ്പനിയും തമ്മിൽ കരാർ ഉണ്ടായിരുന്നതെങ്കിലും സേവനമൊന്നും ലഭിക്കാത്ത സാഹചര്യത്തിൽ സിഎംആർഎൽ മറ്റൊരു ഐടി കമ്പനിയായ എടിഎൻഎ (ATNA) ടെക്നോളജീസ് എന്ന സ്ഥാപനത്തെ ഏർപ്പെടുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. വീണയുടെ കമ്പനിക്ക് നല്കിയതിനേക്കാൾ വളരെ കുറഞ്ഞ നിരക്കിലാണ് അവർക്ക് കരാർ നല്കിയത്. മെച്ചപ്പെട്ട സേവനം ഇവർ സിഎംആർഎല്ലിന് നല്കിയതായും രേഖകളിലുണ്ട്.നിയമപരമെന്ന് തോന്നിപ്പിക്കുന്ന ഒരു കരാർ ഉണ്ടാക്കി അതിൻ്റെ മറവിലൂടെ വീണയുടെ കമ്പനിയും സിഎംആർഎല്ലും നടത്തിയ ഇടപാടുകൾ ദുരുഹവും തട്ടിപ്പുമാണെന്ന് എസ്എഫ്ഐഒ റിപ്പോർട്ടിലുണ്ട്. സിഎംആർഎല്ലിൽ നിന്ന് പണം പരമാവധി അടിച്ചുമാറ്റുക എന്ന ഉദ്ദേശം മാത്രമാണ് വീണയ്ക്കും അവരുടെ കമ്പനിക്കും ഉണ്ടായിരുന്നതെന്ന് കുറ്റപത്രത്തിൽ വിശദമാക്കിയിട്ടുണ്ട്.

  സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത, ജോയിൻ്റ് മാനേജിംഗ് ഡയറക്ടർ ശരൺ കർത്ത, ടി വീണ എന്നിവർക്കു പുറമെ സിഎംആർഎല്ലിലെ മുതിർന്ന ചില ഉദ്യോഗസ്ഥരും എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതികളാണ്. ശശശിധരൻ കർത്തായും വീണയും ചേർന്നു നടത്തിയ പണാപഹരണ തട്ടിപ്പാണ് കേസിൻ്റെ പ്രധാന കണ്ടെത്തൽ.

സിഎംആർഎൽ കമ്പനിയിൽ നിന്ന് മാലിന്യ അവശിഷ്ടങ്ങൾ നീക്കം ചെയ്യാനെന്ന പേരിൽ 139 കോടി രൂപ വാഹന വാടക ഇനത്തിലും, മറ്റൊരു 43 കോടി മറ്റ് ചില ഇടപാടുകാർക്കും നല്കിയതായി കമ്പനിയുടെ അക്കൗണ്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ 15 വർഷത്തിനിടയിൽ ഇത്തരത്തിൽ 182 കോടി രൂപ ദുരുഹ ഇടപാടിലൂടെ അടിച്ചു മാറ്റിയതായി എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസിക്ക് സിഎംആർഎൽ കമ്പനിയിൽ 13 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. എന്നാൽ മാസപ്പടി ഇടപാടിൽ കെഎസ്ഐസിസിക്ക് നഷ്ടമൊന്നും സംഭവിച്ചിട്ടില്ലെന്നും എസ്എഫ്ഐഒ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇഡിക്ക് അറിയേണ്ടത് സി പി എം നേതാവ് കടത്തിയ പണം ഏതുചാനലിലൂടെ എവിടെയെത്തി എന്നാണ്. അതിനുള്ള ശ്രമങ്ങളാണ് ഇഡി കോടതി വഴി നടത്താൻ പോകുന്നത്. സുപ്രീം കോടതിയിൽ നിന്നും താൻ എല്ലാം നേടിയെന്ന് അവകാശപ്പെടുന്ന പിണറായിക്ക് ഇത് തിരിച്ചടിയാവുമെന്ന കാര്യത്തിൽ സംശയമില്ല .  


അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (3 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (12 minutes ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (19 minutes ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (35 minutes ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (54 minutes ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (58 minutes ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (1 hour ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (1 hour ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (1 hour ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (1 hour ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (1 hour ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (1 hour ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (2 hours ago)

സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്ന പരിശീലന പരിപാടിക്ക് തുടക്കമിടാനൊരുങ്ങി സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ; സ്കോളർഷ  (2 hours ago)

Malayali Vartha Recommends