വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്ഭവനിലേക്ക് ഇരച്ചെത്തി അവർ

ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി ജെ പി യുടെ വർഗ്ഗീയ അജണ്ടയ്ക്കെതിരെ കേരളം ഒന്നിക്കുന്നതിന്റെ ഒന്നാന്തരം സമര വേദിയാണ് ലോക്ഭവൻ മാർച്ചെന്നും കേരളമാകെ ജന്തർ മന്തർ വളരുമെന്നും ഗ്രോ വാസു പറഞ്ഞു.
വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ലെന്നും അദ്ദേഹം പറഞ്ഞു.കേരളം വിത്ത് ജന്തർ മന്തർ എന്ന വിശാല കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ സംഘടനകൾ ചേർന്ന് നടത്തിയ ലോക്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജോസഫ് സി മാത്യു അധ്യക്ഷത വഹിച്ചു.
https://www.facebook.com/Malayalivartha


























