Widgets Magazine 

22
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...


നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...


കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...


പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...


പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..

പാറ്റകൾക്ക് ജാമ്യം..രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി... ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്...ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകി..

22 OCTOBER 2026 05:12 PM IST
മലയാളി വാര്‍ത്ത

More Stories...

ഭീകരവാദത്തിന് യാതൊരു ന്യായീകരണവും നൽകാനാവില്ലെന്ന പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

ഡൽഹിയിൽ വായു ഗുണനിലവാരം മോശം... ഒന്നാം ഘട്ട നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു...

  ദേശീയ താൽപര്യങ്ങൾക്കായി രാജ്യത്തെ എല്ലാ സ്ഥാപനങ്ങളും രാഷ്ട്രീയ പാർട്ടികളും ഒന്നിച്ചുനിൽക്കണമെന്ന് പ്രധാനമന്ത്രി...

24-കാരന്‍ മഹാരാഷ്ട്രയിലെ മലനിരകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു..തൊട്ടുമുന്‍പ് ഇയാള്‍ ചിത്രീകരിച്ച 13 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ സന്ദേശം പുറത്തുവന്നു..

പെണ്‍കുട്ടികളെ ലഹരിക്ക് അടിമകളാക്കി ചിത്രങ്ങള്‍ പകര്‍ത്തി ബ്ലാക്‌മെയിലിങ് നടത്തിയ മൂന്ന് പേര്‍ ചെന്നൈയില്‍ പിടിയില്‍

നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്ദറിൽ കടന്നുകയറി ദേശീയ പതാക വീശിയ സി.ജെ.പി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവർക്ക് എട്ടാം നാൾ ജാമ്യം. രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഇരുവരും ഹാജരാക്കിയ ജാമ്യബോണ്ടുകൾ സ്വീകരിച്ച് ഡൽഹി സ്‌പെഷ്യൽ എക്‌സിക്യൂട്ടീവ് മജിസ്ട്രേട്ട് മോചന ഉത്തരവിടുകയായിരുന്നു. ഫ്രാൻസിലെ വിദ്യാർത്ഥി പ്രതിഷേധം വ്യാപക അക്രമങ്ങളിൽ കലാശിച്ചത് ചൂണ്ടിക്കാട്ടി കോടതി ഇരുവരെയും വിമർശിച്ചുസിജേപി നേതാക്കൾക്ക് ജാമ്യം കിട്ടിയത് കോടതിയിൽ നിരവധി തവണ മാപ്പ് പറഞ്ഞിട്ട്.

ജന്തർ മന്തർ അംഗീകൃത സമര കേന്ദ്രമമാകുന്നത് വരെ അവിടെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കില്ലെന്നും സമാധാനാന്തരീക്ഷവും ക്രമസമാധാനവും തകർക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും ഇരുവരും കോടതിയിൽ എഴുതി നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. ഭാവിയിൽ നടത്തുന്ന എല്ലാ പ്രതിഷേധങ്ങളും ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്നുകൊണ്ട് മാത്രമായിരിക്കുമെന്നും ഇരുവരും ഉറപ്പുനൽകി.കൂടാതെ, ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് മജിസ്‌ട്രേറ്റ് കോടതിയെ അധിക്ഷേപിക്കുന്ന രീതിയിൽ നടത്തിയ പ്രതികരണങ്ങളിൽ ഇരുവരുടെയും അഭിഭാഷകർ കോടതിയിൽ മാപ്പപേക്ഷിച്ചു.

 

ഇനിമേലിൽ ഇത്തരത്തിലുള്ള പെരുമാറ്റം ആവർത്തിക്കില്ലെന്നും കോടതിക്ക് ഉറപ്പുനൽകിയിട്ടുണ്ട്.26 വയസുള്ള സൗരവും 31 വയസുള്ള റാങ്കയും ജെൻസികളല്ലെന്നും മില്ലെനിയൽസാണെന്നും പരിഹസിച്ചു.‘‘സമാധാനപരമെന്ന് പറയുന്ന ഒന്ന് നിങ്ങൾ തുടങ്ങിയാലും വേറെയുള്ളവർ മറ്റെന്തെങ്കിലും ചെയ്‌തേക്കാം. വിദേശത്ത് നടക്കുന്നത് നമ്മൾ കണ്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവർ നിങ്ങളുടെ കൂട്ടത്തിൽ കടന്നുകൂടി ദുഷ്‌പേരുണ്ടാക്കാതിരിക്കാനാണ് പോലീസിന്റെ അനുമതി തേടുന്നത്. നേരത്തേ ഒപ്പിട്ടുനൽകിയ സമാധാന ബോണ്ടിന്റെ ലംഘനമാണ് സംഭവിച്ചിരിക്കുന്നത്. സ്‌പെഷ്യൽ എക്‌സിക്യുട്ടീവ് മജിസ്‌ട്രേറ്റ് ബുധനാഴ്ച കേസ് പരിഗണിക്കാനിരിക്കെ, ഹൈക്കോടതിയിലേക്ക് ഓടിവരേണ്ട കാര്യമെന്താണ്?.

 

’’സൗരവ് ദാസും അശുതോഷ് റാങ്കയും ജെൻസീകളാണോയെന്ന് കോടതി ആരാഞ്ഞു. ആരാണ് നിങ്ങളെന്നതാണ് ചോദ്യം. എന്താണ് നിങ്ങളുടെ സംഘടന? അതിന്റെ ലക്ഷ്യമെന്താണ്? നിങ്ങൾക്ക് ഗുണകരമായേക്കില്ലാത്ത ഒരു തർക്കത്തിലേക്കാണ് കോടതിയെ വലിച്ചിഴയ്ക്കുന്നതെന്ന് ഓർമ്മിക്കണമെന്നും ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് പറഞ്ഞു.സമരങ്ങൾക്ക് പൊലീസിന്റെ മുൻകൂർ അനുമതി വാങ്ങണമെന്ന് നിഷ്‌കർഷിക്കുന്നതിന്റെ ഉദ്ദേശ്യം സമരക്കാരെ നിയന്ത്രിക്കൽ മാത്രമല്ല,​ നുഴഞ്ഞുകയറി അക്രമങ്ങൾ നടത്തുന്നവരെ തടയൽ കൂടിയാണ്. നേതാക്കൾ ബാരിക്കേഡുകൾ മറികടന്നാൽ അനുയായികളും പിന്തുടരുമെന്നും കോടതി പറഞ്ഞു.ന്യൂഡൽഹി ഡിസ്ട്രിക്റ്റ് എസ്.ഇ.എം ആയി പ്രവർത്തിക്കുന്നഎ.സി.പി ഋതു രാജിന് മുന്നിലാണ് നേതാക്കൾ സത്യവാങ്മൂലം സമർപ്പിച്ചത്.

 

ജന്തർ മന്തർ പ്രതിഷേധങ്ങൾക്കായി നിയമപരമായി പുനർവിജ്ഞാപനം ചെയ്യുന്നത് വരെ അവിടെ പ്രതിഷേധ ആഹ്വാനങ്ങൾ നടത്തുകയില്ലെന്നും, ഭരണഘടനാപരമായ അതിരുകൾക്കുള്ളിൽ നിന്ന് മാത്രമേ പ്രവർത്തിക്കുകയുള്ളൂവെന്നും ഇരുവരും ഉറപ്പുനൽകി.50,000 രൂപയുടെ വ്യക്തിഗത ബോണ്ടിലും ഉറപ്പിലുമാണ് ഇവരെ മോചിപ്പിച്ചത്.ഭാരതീയ നാഗരിക് സുരക്ഷാ സംഹിത സെക്ഷൻ 135(3) പ്രകാരമുള്ള മുൻകരുതൽ നടപടികൾ ഇനി ബോണ്ട് സമർപ്പണത്തിലൂടെ കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും, തുടർന്നുള്ള ജയിൽവാസം ആവശ്യമില്ലെന്നും മജിസ്‌ട്രേറ്റ് വ്യക്തമാക്കി. കേസ് തുടർ നടപടികൾക്കായി ഒക്ടോബർ 23-ന് വൈകുന്നേരം 3 മണിക്ക് വീണ്ടും പരിഗണിക്കും.

13ന് അറസ്റ്റിലായ ഇരുവരെയും 14ന് ജുഡിഷ്യൽ കസ്റ്റഡിയിലേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ഇടപെടില്ലെന്ന് ജസ്റ്റിസ് സുബ്രഹ്‌മണ്യം പ്രസാദ് കടുത്ത നിലപാടെടുത്തതോടെ ഹർജി ഇന്നലെ പിൻവലിച്ചിരുന്നു.അതിനിടെ ജെൻസിയായി യോഗ്യത നേടിയ ഒരേയൊരു വ്യക്തിയെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം പങ്കുവച്ച് സി.ജെ.പി വക്താവ് അഭിജീത് ദീപ്കെ പ്രതികരിച്ചു. ഇതിനിടെ ജന്തർ മന്ദറിൽ കടന്നതിന് സൗരവിനെയും റാങ്കയെയും പ്രതികളാക്കി രജിസ്റ്റ‌ർ ചെയ്‌ത രണ്ട് കേസുകൾ ക്രൈംബ്രാഞ്ചിന് വിട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി വധശിക്ഷാ വിവാദം പുതിയ തിരിവിലേക്ക്; കോൺസുലേറ്റിന്റെ രഹസ്യ കത്ത് പുറത്ത്; പ്രതികൾ കഴിഞ്ഞത് രണ്ട് ജയിലുകളിൽ, തമ്മിൽ കണ്ടിട്ടില്ലെന്ന് വെളിപ്പെടുത്തൽ...  (5 minutes ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ കേസ്: ബോസ്റ്റൽ സ്കൂൾ സൂപ്രണ്ടിന്റെ അപേക്ഷ കോടതി തള്ളി; പ്രതികൾക്ക് ജയിൽ മാറ്റമില്ല...  (14 minutes ago)

കാലാവസ്ഥയിൽ വൻ വ്യതിയാനം: നാളെയും 25-നും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; കേരളത്തിലും തമിഴ്നാട്ടിലും കനത്ത മഴ മുന്നറിയിപ്പ് ...  (21 minutes ago)

പാമ്പാടി അപകടം: വില്ലനായത് ആ രണ്ട് പേരുടെ അനാസ്ഥ? വഴിമുടക്കികളെ പൂട്ടാൻ കോട്ടയം എസ്.പി നേരിട്ടിറങ്ങി...  (37 minutes ago)

രാത്രിയോടെ തീഹാർ ജയിലിൽ നിന്ന് പുറത്തിറങ്ങി  (56 minutes ago)

കെ.എസ്.ആര്‍.ടി.സിയെ കുറഞ്ഞ ചെലവില്‍ കൂടുതല്‍ ലാഭകരവും ജനകീയവുമാക്കുന്ന രീതിയിലുള്ള പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നു; മൂലധനച്ചെലവ് കുറച്ച്, പ്രവര്‍ത്തനച്ചെലവ് കാര്യക്ഷമമായി കൈകാര്യം ചെയ്യുന്ന ന  (1 hour ago)

പിണറായിക്ക് ഇത് തിരിച്ചടിയാവും  (1 hour ago)

പാറളം ഉൾപ്പെടെ സമീപകാലത്ത് മൂന്ന് പഞ്ചായത്തുകളിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണസമിതികളെ അട്ടിമറിക്കാൻ ഇടത്–വലത് മുന്നണികൾ ഒരുമിച്ച് പ്രവർത്തിച്ചു; ആരോപണവുമായി ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാ  (1 hour ago)

അത്യാധുനിക സൗകര്യങ്ങളോടെ കക്കയം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പുതിയ കെട്ടിടം; ആശുപത്രികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനൊപ്പം ഗുണമേന്മയുള്ള സേവനങ്ങള്‍ ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമ  (1 hour ago)

ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിംഗിന്റെ അപ്രന്റീസ്ഷിപ്പ് എംബഡഡ് ഡിഗ്രി പ്രോഗ്രാം സംസ്ഥാനത്ത് നടപ്പിലാക്കാൻ തീരുമാനിച്ചതായി മന്ത്രി റോജി എം ജോൺ; പരിശീലന കാലയളവിൽ വിദ്യാർത്ഥികൾക്ക് ആകർഷകമായ പ്രതിമാസ  (1 hour ago)

വോട്ടവകാശം സംരക്ഷിക്കാൻ ജനങ്ങൾ തെരുവിൽ ഇറങ്ങേണ്ട സ്ഥിതിയുണ്ടാക്കിയ മോദി സർക്കാറിന് മാപ്പില്ല; ലോക്‌ഭവനിലേക്ക് ഇരച്ചെത്തി അവർ  (1 hour ago)

സ്വന്തം വിജിലൻസ് രജിസ്റ്റർ ചെയ്ത കേസിനെ കോടതിയിൽ പ്രതിരോധിക്കാൻ അവർ തയ്യാറാകുന്നില്ല; പ്രതിപക്ഷ നേതാവ് പിണറായി വിജയനെ സി എം ആർ എൽ അഴിമതിക്കേസിൽ നിന്നും രക്ഷിക്കാൻ എന്തിനാണ് മുഖ്യമന്ത്രി വി ഡി സതീശനും  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 14624 പേർ അറസ്റ്റിൽ; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 13558 ആയി  (2 hours ago)

സൈബർ സുരക്ഷാ മേഖലയിലെ വർധിച്ചുവരുന്ന തൊഴിലവസരങ്ങൾ ലക്ഷ്യമിട്ട് സർട്ടിഫൈഡ് സൈബർ സെക്യൂരിറ്റി അനലിസ്റ്റ് എന്ന പരിശീലന പരിപാടിക്ക് തുടക്കമിടാനൊരുങ്ങി സോഫ്റ്റ്‌വെയർ ടെക്നോളജി പാർക്ക്സ് ഓഫ് ഇന്ത്യ; സ്കോളർഷ  (2 hours ago)

Malayali Vartha Recommends