റാണി പത്മിനി ഒക്റ്റോബറില്‍ റിലീസ് ചെയ്യും
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍ എന്നിവര്‍ ഒരുമിച്ച് അഭിനയിക്കുന്ന, ആഷിക് അബു സംവിധാനം ചെയ്യുന്ന റാണി പത്മിനി ഒക്റ്റോബറില്‍ റിലീസ് ചെയ്യും.സിനിമയുടെ ആദ്യ പോസ്റ്റര്‍ പുറത്തിറങ്ങി. രണ്ടു സ്ത്രീകള്‍ കൊച്ചിയില്‍ നിന്ന് ഹിമാചല്‍പ്രദേശിലേക്ക് നടത്തുന്ന യാത്രയാണ് സിനിമയുടെ പ്രമേയം. മഞ്ജുവും റീമയുമാണ് പ്രധാന കഥാപാത്രങ്ങള്‍. ഇരുവരുടേയും കഥാപാത്രങ്ങളുടെ കുട്ടികാലത്തെ ചിത്രവും പുറത്ത് വിട്ടിട്ടുണ്ട്.
മഞ്ജു വാര്യര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ചിത്രമാണ് റാണി പത്മിനി. കൊച്ചി, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് ഷൂട്ടിങ് നടത്തിയത്. ശ്യാം പുഷ്കരനും നവാഗതനായ രവിശങ്കറും ചേര്‍ന്നാണ് തിരക്കഥ. ഫോര്‍ട്ട് സിനിമാസിന്റെബാനറില് മുഹമ്മദ് അല്‍ത്താഫ്,വി.എം. ഹാരിസ് എന്നിവരാണ് ചിത്രത്തിന്റെനിര്‍മാണം. മധു നീലകണ്ഠനാണ് ഛായാഗ്രഹണം. ബിജിപാലാണ് ചിത്രത്തില്‍ സംഗീതമൊരുക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha