Widgets Magazine
18
Aug / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):


കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത


ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി


വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും


ആഗസ്റ്റ് 1 മുതൽ സെപ്റ്റംബർ 10 വരെയായി 100 സാക്ഷികളെ വിസ്തരിക്കാൻ ഉത്തരവ്... രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും

മറക്കില്ല ഈ സൂര്യതേജസിനെ... അബ്ദുള്‍ കലാമിനെ അനുശോചിച്ച് മലയാള താരങ്ങളുടെ ഫെയ്‌സ് ബുക്ക് പോസ്റ്റുകള്‍

28 JULY 2015 10:18 AM IST
മലയാളി വാര്‍ത്ത.

ഡോ എ പി ജെ അബ്ദുള്‍ കലാമിന്റെ വിയോഗം വളരെ വേദനയോടെയാണ് ഇന്ത്യക്കാര്‍ കേട്ടത് പ്രത്യേകിച്ചും മലയാളികള്‍. പുതുതലമുറയ്ക്ക് നല്ലൊരു മാതൃകയാണ് ഡോ. എപിജെ അബ്ദുള്‍ കലാം. ഇന്ത്യക്കാര്‍ ആവേശത്തോടെ കണ്ടിരുന്ന മഹാവ്യക്തിത്വം. അറിവിന്റെ പാഠപുസ്്തകമായിരുന്നു കലാം.
കേരളവുമായി അബ്ദുള്‍ കലാമിന് വളരെ അടുത്ത ബന്ധമാണ് ഉണ്ടായിരുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ മരണം മലയാളികള്‍ക്ക് അടുത്തൊരു ബന്ധുവിനെ നഷ്ടപ്പെട്ടത് പോലെയാണ്. ശരാശരി മലയാളികളുടെ ഇയൊരു മനസാണ് മലയാള താരങ്ങള്‍ക്കുള്ളത്.
മലയാളത്തിലെ പ്രിയ താരങ്ങളായ മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ഫഹദ് ഫാസില്‍, സുരേഷ് ഗോപി, സംവിധായകന്‍ ആഷിഖ് അബു എന്നിവര്‍ ഉള്‍പ്പെടെ നിരവധി താരങ്ങളാണ് കലാമിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച്് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. കലാമിനെ അനുശോചിച്ചുള്ള നടി മഞ്ജു വാര്യരുടെ പോസ്റ്റ് ഇങ്ങനെ...
അഗ്‌നിച്ചിറകുകള്‍ ഒരു തലമുറയ്ക്ക് പകര്‍ന്നു തന്ന മഹാപ്രതിഭയാണ് ഡോ. എ. പി. ജെ. അബ്ദുള്‍ കലാം. ഞാനുള്‍പ്പടെ ഒരുപാടു പേര്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രചോദനമായി മനസ്സില്‍ കൊണ്ട് നടക്കുന്നവരാണ്. നമ്മളെയെല്ലാം കുറിച്ച്, നമ്മുടെ രാജ്യത്തിനെ കുറിച്ച്, അദ്ദേഹത്തിന് വിശാലവും, സുന്ദരവുമായ സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇനി ആ വാക്കുകളും, അദ്ദേഹവും ജീവിക്കേണ്ടത് നമ്മളിലൂടെയാണ്, അതിനു വേണ്ട ശക്തി തരാന്‍ ഈശ്വരനോട് പ്രാര്‍ത്ഥിക്കാം. അദ്ദേഹത്തിന്റെ സ്മരണക്ക് മുന്നില്‍ എന്റെ ആദരാജ്ഞലികള്‍.\"\"
എ പി ജെ അബ്ദുള്‍ കലാം സാര്‍, എല്ലാത്തിന് നന്ദി.. ഇതായിരുന്നു നടി റീമാ കല്ലിങ്കല്‍ അബ്ദുള്‍ കലാമിനെ അനുശോചിച്ചിട്ട പോസ്റ്റ്. ഡോ. എ പി ജെ അബ്ദുള്‍ കലാമിന്റെ അപ്രതീക്ഷിതമായ മരണ വാര്‍ത്ത തന്നെ വല്ലാതെ ഞെട്ടിപ്പിച്ചു. ആവേശത്തിന്റെയും അറിവിന്റെയും മഹത്വവ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹം വിട്ട് പോയത് ഈ രാജ്യത്തിന് തന്നെ തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ആത്മശാന്തിയ്ക്ക് വേണ്ടി നമ്മുക്കൊരുമിച്ച് പ്രാര്‍ത്ഥിക്കും... ഇങ്ങനെയായിരുന്നു നടന്‍ മോഹന്‍ലാലിന്റെ വാക്കുകള്‍.
ദശലക്ഷം ജനങ്ങള്‍ക്ക് ആവേശമാണ് ഡോ എ പി ജെ അബ്ദുള്‍ കലാം സര്‍, സാര്‍ എപ്പോഴും ഇന്തക്കാര്‍ക്ക് മാതൃക തന്നെയാണ്....ഇങ്ങനെയായിരുന്നു നടന്‍ ഫഹദ് ഫാസില്‍ അദ്ദേഹത്തെ അനുശോചിച്ച് ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. അറിവിന്റെ, വിവേകത്തിന്റെ, നന്മയുടെ, മനുഷ്യസ്‌നേഹത്തിന്റെ ഒരു യുഗം അവസാനിച്ചു ! തലമുറകളുടെ അഭിവാദ്യങ്ങളും നന്ദിയും... സംവിധായകന്‍ ആഷിഖ് അബു ഡോ.എ പി ജെ അബ്ദുള്‍ കലാമിനെ അനുശോചിച്ച് പോസ്റ്റിട്ടത് ഇങ്ങനെ.
സ്വപ്‌നം കാണാന്‍ പഠിപ്പിച്ച മഹാന്‍ ഞങ്ങളെ സങ്കടത്തിലാഴ്ത്തി അദ്ദേഹം യാത്രയായി. എ പി ജെ അബ്ദുള്‍ കലാം സര്‍ എപ്പോഴും എല്ലാവരുടെയും ഹൃദയത്തില്‍ ജീവിക്കും... കലാമിനെ അനുശോചിച്ചുള്ള നടന്‍ സുരേഷ് ഗോപിയുടെ പോസ്റ്റ് ഇതായിരുന്നു. സ്വപ്‌നം കാണാന്‍ പ്രേരിപ്പിച്ച മഹദ് വ്യക്തി കലാം സര്‍ ഇനിയില്ല..... ഇങ്ങനെയായിരുന്നു നടി കാവ്യയുടെ വാക്കുകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിതിൻരാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതി ഡോ. എം കെ റാമിന് രക്ഷപ്പെടാൻ സാഹചര്യമൊരുക്കിയ അന്വേഷണ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്യാത്തത് ആഭ്യന്തരവകുപ്പിന്റെ ഗുരുതരവീഴ്ചയെന്ന് ഹൈക്കോടതി...  (8 minutes ago)

മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ്... കോഴിക്കോടടക്കം എട്ടിടങ്ങളിൽ പരിശോധന...  (27 minutes ago)

കേരളത്തിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... നാല് ജില്ലകളിൽ യെല്ലോ അലർട്ട്  (57 minutes ago)

മകരം രാശി (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതിഭാഗം):  (1 hour ago)

കള്ളക്കടൽ പ്രതിഭാസം... കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാ​ഗ്രത  (1 hour ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യയ്ക്ക് പരാജയം...  (1 hour ago)

ചിങ്ങപ്പുലരിയിൽ തീർത്ഥാടക സഹസ്രങ്ങൾക്ക് പുണ്യദർശനമേകി ശബരീശ സന്നിധി  (1 hour ago)

ഡോക്ടർമാരുടെ വിവരങ്ങൾ പൊതുജനങ്ങളുടെ അറിവിലേക്ക് വ്യക്തമായി പ്രദർശിപ്പിക്കാൻ നിർദ്ദേശം നൽകി ആരോഗ്യ - ദേവസ്വം മന്ത്രി കെ മുരളീധരൻ  (1 hour ago)

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും.... സമ്പൂർണ്ണ കയറ്റ് - ഇറക്കുമതി തുടങ്ങുന്ന വിഴിഞ്ഞം എക്സിം മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും  (2 hours ago)

വൃശ്ചികം രാശി (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട):  (2 hours ago)

  കെ.എസ്.ആർ.ടി.സിയുടെ രണ്ടാമത്തെ എക്സിക്യൂട്ടീവ് ക്ലാസ് ബസ് തിരുവനന്തപുരം-എറണാകുളം റൂട്ടിൽ 20 മുതൽ ഓടും..  (2 hours ago)

രണ്ട് മോട്ടോർ വാഹന ഇൻസ്പെക്ടർമാരെ 18 ന് (ഇന്ന്) വിസ്തരിക്കും  (3 hours ago)

ഇന്നത്തെ നക്ഷത്രഫലം: വിദേശയാത്രയും സർക്കാർ അവാർഡുകളും തേടിയെത്തുന്ന രാശികൾ!  (3 hours ago)

സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും... ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യത  (3 hours ago)

ഇനി മുതൽ എല്ലാ ഔദ്യോഗിക രേഖകളിലും സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാകും... സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കി മാറ്റുന്നതിനുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു...  (3 hours ago)

Malayali Vartha Recommends