സെല്‍ഫി വഴി ബോളിവുഡ്
ഒരു സെല്‍ഫി വഴി ബോളിവുഡിലേക്ക് അരങ്ങേറ്റം എന്നാണോ അമലാ പോളിന്റെ ഉദ്ദേശം, സോഷ്യല്‍ മീഡിയ തലപുകക്കുകയാണ്. ആരാധനാപാത്രത്തെ കണ്ടുമുട്ടിയ സന്തോഷത്തില്‍ തെന്നിന്ത്യന്‍ താരം അമലാ പോള്‍ പകര്‍ത്തിയ സെല്‍ഫിയാണ് സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിക്കുന്നത്.
ബോളിവുഡ് ഹോട്ട് നായകന് ഹൃഥിക് റോഷന് ഒപ്പമുള്ള താരസുന്ദരി അമലാ പോളിന്റെ സെല്‍ഫികളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇരുവരും പങ്കെടുത്ത ഒരു പൊതുപരിപാടിക്കിടെ എടുത്ത ഫോട്ടോയാണ് അമല സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ഏതു പരിപാടിക്കിടെയാണ് ഫോട്ടോ എടുത്തതെന്ന് വ്യക്തമല്ല.
അടുത്തയിടെ ചലച്ചിത്ര നിര്‍മാണ രംഗത്തേ്ക്കും അമല കടന്നിരുന്നു. തമിഴില്‍ പ്രിയദര്ശന് സംവിധാനം ചെയ്യുന്ന ചിത്രമാണ് അമലയും ഭര്‍ത്താവ് എ. എല്‍. വിജയും ചേര്‍ന്ന് നിര്‍മിക്കുന്നത്. തിങ്ക് ബിഗ് സ്റ്റുഡിയോസ് എന്നാണ് അമലാ പോളിന്റെ സിനിമ കമ്പനിയുടെ പേര്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha