നിഗൂഢതകളും ദുരൂഹതകളുമായി കനല്‍ അവസാനഘട്ടത്തില്‍

പ്രേക്ഷക മനസ്സില്‍ കനല്‍ എരിയിക്കാന്‍ കനല്‍ എത്തുന്നു. ഇതുവരെ കാണാത്ത സ്റ്റോറി ലൈന്‍ എന്നാണ് അണിയറക്കാരുടെ അവകാശവാദം ഒപ്പം ത്രസിപ്പിക്കുന്ന രംഗങ്ങളും. പ്രേക്ഷകരെ മുള്‍മുനയിലേക്കു നയിക്കപ്പെടുന്ന നിരവധി മുഹൂര്‍ത്തങ്ങളുമായി എം. പത്മകുമാറും എസ്. സുരേഷ് ബാബുവും വീണ്ടും.
നിരവധി സംഘര്‍ഷങ്ങളും ദുരൂഹതകളും നിറഞ്ഞു നില്‍ക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ ആരംഭിച്ച് പിന്നീട് ഹൈദരാബാദിലേക്ക് ഷിഫ്റ്റ് ചെയ്തു.
മോഹന്‍ലാലിന്റെ ടൈറ്റില്‍ ക്യാരക്ടറാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഹണി റോസ് ആദ്യമായി ലാലിന്റ നായികയാകുന്നു. നിഖിതയാണ് മറ്റൊരു നായികയെ അവതരിപ്പിക്കുന്നത്. അനൂപ് മേനോന്‍, അതുല്‍ കുല്‍ക്കര്‍ണി, ഷീലു ഏബ്രഹാം എന്നിവരും ചിത്രത്തിലെ പ്രധാനതാരങ്ങളാണ്.
ഒരു തീവണ്ടിയാത്രയും ആ യാത്രയ്ക്കിടയില്‍ ചില കണ്ടുമുട്ടലുകളും അവരുടെ ഭൂതകാലങ്ങളുമായി ബന്ധപ്പെടുന്നതാണ് ചിത്രത്തിന് പുതിയ വഴിത്തിരിവുകള്‍ സമ്മാനിക്കന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























