Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നരേന്ദ്ര പ്രസാദ് മുതൽ സിദ്ധിക്ക് വരെ... റിസബാബ സിനിമയിൽ നിന്നും ഔട്ട് അകാൻ കാരണം ഇതാണ്!

15 SEPTEMBER 2021 04:25 PM IST
മലയാളി വാര്‍ത്ത

സിനിമ സീരിയല്‍ താരം റിസബാവയുടെ വിയോഗം സഹപ്രവര്‍ത്തകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്‌. അപ്രതീക്ഷിതമായാണ് നടന്റെ മരണവാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു നടന്‌റെ അന്ത്യം. റിസബാവയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളികളുടെ മനസില്‍ ആദ്യം വരുന്ന സിനിമ ഇന്‍ഹരിഹര്‍ നഗര്‍ തന്നെയാണ്.

 

 

 

 

 

സിദ്ദിഖ് ലാല്‍ സംവിധാനം ചെയ്ത ചിത്രത്തിലെ ജോണ്‍ ഹൊനായി എന്ന കഥാപാത്രം നടന്റെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു. ആദ്യ ചിത്രമായ ഡോ പശുപതിയിലെ റോളിനേക്കാള്‍ കൂടൂതല്‍ റിസബാവയുടെ ജോണ്‍ ഹൊനായി ശ്രദ്ധിക്കപ്പെട്ടു.എന്നാൽ മലയാള സിനിമയിൽ അത്രകണ്ട് ശോഭിക്കാൻ നടന് കഴിഞ്ഞില്ല എന്ന് വേണം കരുതാൻ.സിനിമയിലെ തന്റെ ഭാവി അത്ര നല്ലതല്ലായിരുന്നെന്ന് താരകല്യാൺ അവതരികയായി വന്ന ഒരു അഭിമുഖത്തിൽ റിസബാബ തുറന്നു പറയുന്നുണ്ട്.

 

 

 

 

 

 

 

എനിക്ക് സിനിമയിൽ ചാൻസ് കുറഞ്ഞപ്പോൾ ഏറ്റവും സഹായമായത് സീരിയൽ ആണ്.ചില പ്രേക്ഷകർ ചോദിക്കുമായിരുന്നു സീരിയൽ ഉള്ളത് കൊണ്ട് നിങ്ങൾ രക്ഷപെട്ടു അല്ലെ എന്ന്.സിനിമയിൽ നിന്നും ഔട്ട് ആയി അല്ലെ എന്നൊക്കെ.അവരോടൊക്കെ ഞാൻ പറഞ്ഞിരുന്നത് എന്നെ ഔട്ട് ആക്കിയതല്ല ഞാൻ സ്വയം ഔട്ട് ആയതാണ്.കാരണം ഒരേ ടൈപ്പ് വേഷങ്ങൾ തരാൻ തുടങ്ങിയപ്പോൾ ഞാൻ മടുത്തു.വില്ലൻ വേഷം ചെയ്യാം പക്ഷേ അത് ഒരേ ടൈപ് വില്ലൻ വേഷം ആകുബോൾ മടുത്തു തുടങ്ങും.സിനിമാ ഫീൽഡിന് ഒരു പ്രത്യേകത ഉണ്ട്.ഒരാൾ ഒരു വേഷം ചെയ്ത് ക്ലിക് ആയാൽ.

 

 

 

 

 

പിന്നെ അതേ കഥാപാത്രങ്ങൾ ആയിരിക്കും നമുക്ക് കിട്ടുന്നത്.മാറി ചിന്തിക്കാനോ മാറ്റിയെടുക്കാനോ ബുദ്ധിമുട്ടാണ്.അല്ലങ്കിൽ ആ മേഖലയിൽ നല്ല ബന്ധങ്ങൾ സ്ഥാപിച്ചെടുക്കണം.എന്നാൽ ഞാൻ ആ കാര്യത്തിൽ പരാജയപെട്ടു.പലപ്പോഴും എനിക്ക് ഒരു സിനിമ തന്ന സംവിധായകർ പിന്നീട് വേറെ പടങ്ങൾ നൽകിയിട്ടില്ല.ഒരാളോടും വഴക്കുണ്ടാക്കാനോ മോശമായി പെരുമാറാനോ പോയിട്ടുള്ള ആളല്ല ഞാൻ എന്നിട്ടും എനിക്ക് സിനിമയിൽ നല്ലൊരു അടിത്തറ കിട്ടിയില്ല എന്ന് റിസബാബ അഭിമുഖത്തിൽ പറയുന്നു.

 

 

 

 

 

 

നരേന്ദ്ര പ്രസാദിനെ സിനിമയിലേക്ക് കൊണ്ടുവരുന്നത് റിസബാബ ആയിരുന്നു.ജി എസ് വിജയൻറെ ആനവാൽ മോതിരം എന്ന സിനിമയിലായിരുന്നു അത്.എന്തിനേറെ പറയുന്നു നടൻ സിദ്ധിക്കിനെ പല സിനിമയിലും സീരിയലിലും കാസറ്റ് ചെയ്തത് റിസബാബയായിരുന്നു.എന്നാൽ അത് സിദ്ധിഖിന് പോലും അറിയില്ല.സ്ത്രീ എന്ന സീരിയലിൽ സിദ്ധിക്കിനെ കാസറ്റ് ചെയ്തത് താനായിരുന്നു എന്ന് റിസബാബ തുറന്നു പറയുന്നു.എന്നാൽ അതിന് അവകാശ വധം ഉന്നയിച്ചത് മറ്റുപലരുമായിരുന്നുവെന്നും നടൻ പറഞ്ഞു.

 

 

 

 

 

ഏതെങ്കിലും സൂപ്പർ സ്റ്റാർ ചെയ്ത കഥാപാത്രം തനിക്ക് കിട്ടിയിരുന്നെങ്കിൽ എന്ന് തോന്നിയിട്ടുണ്ടോ എന്ന് താരകല്യാൺ ചോദിച്ചപ്പോൾ റിസബാബ പറഞ്ഞത് കീരീടം സിനിമയിലെ മോഹൻലാലിന്റെ വേഷമായിരുന്നു.ഒരുപാട് കൊതി തോന്നിയിരുന്നു ആ വേഷമെന്നും റിസബാബ പറഞ്ഞു.എന്നാൽ താൻ അത് മറ്റാരോടെങ്കിലും പറഞ്ഞിരുന്നെങ്കിൽ തന്നെ കളിയാക്കിയിരുന്നേനെ എന്നും താരം പറയുന്നു.

 

 

 

 

 

 

 

ശബ്ദംകൊണ്ടും അനുഗൃഹീതനായ കലാകാരനായിരുന്നു റിസബാവ. വെള്ളിത്തിരയിൽ മുഖമില്ലെങ്കിൽ പോലും മലയാളി പെട്ടെന്നു തിരിച്ചറിഞ്ഞിരുന്ന ശബ്ദത്തിന്റെ ഉടമ. നടനായി മലയാള സിനിമ സ്വീകരിച്ച റിസബാവയ്ക്ക്‌ സംസ്ഥാന സർക്കാരിന്റെ പുരസ്കാരം ലഭിക്കുന്നത് ഡബ്ബിങ്ങിനാണെന്നത് ആ ശബ്ദത്തിനുള്ള അംഗീകാരമാണ്. ‘കർമയോഗി’ എന്ന ചിത്രത്തിൽ തലൈവാസലിനു നൽകിയ ശബ്ദമാണ് റിസബാവയെ പുരസ്കാരത്തിലെത്തിച്ചത്. ‘പ്രണയം’ എന്ന സിനിമയിൽ അനുപം ഖേറിനു ശബ്ദം പകർന്നതും മലയാളി മറക്കില്ല. ടി.വി. സീരിയലുകളിലും ആ ശബ്ദമെത്തിയതോടെ മലയാളിയുടെ സ്വീകരണ മുറികളിലും പരിചിതമായ സ്വരമായി അതു പെയ്തുകൊണ്ടിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (14 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (23 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (48 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (57 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (1 hour ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (1 hour ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (2 hours ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (3 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends