കൈവെട്ടു കേസ് സിനിമയാകുന്നു, നെടുമുടി വേണു പ്രധാന വേഷത്തില്‍

ചോദ്യപേപ്പര്‍ വിവാദത്തില്‍ അധ്യാപകന്റെ കൈവെട്ടിയ സംഭവം സിനിമായാകുന്നു. വാള്‍ട്ടര്‍ ഡിക്രൂസ് ആണ് കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം സിനിമയാക്കുന്നത്. \'മൂല്ലപ്പൂ വിപ്‌ളവം\' എന്നാണ് ചിത്രത്തിന്റെ പേരിട്ടിരിക്കുന്നത്. നെടുമുടി വേണുവാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
നിരൂപക പ്രശംസ നേടിയ പുതപ്പ് എന്ന ചിത്രത്തിനുശേഷം വാള്‍ട്ടര്‍ ഡിക്രൂസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മുല്ലപ്പൂ വിപഌം. സോന നായര്‍, ഇന്ദ്രന്‍സ്, അലിയാര്‍, എം.ആര്‍.ഗോപകുമാര്‍, പി.ശ്രീകുമാര്‍, മഹാലക്ഷ്മി, കരമന സുധീര്‍, അലന്‍സിയര്‍, അനില്‍ മുരളി, മുന്‍ഷി ബൈജു എന്നിവരെ കൂടാതെ മറ്റു പ്രമുഖരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























