Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തലകറങ്ങി വീണെന്ന് അയൽവാസിയെ വിശ്വസിപ്പിച്ചു കാറിൽ ഡ്രൈവറോടൊപ്പം മറ്റൊരു പുരുഷനും? ആ സ്വർണ്ണം എവിടെ?

18 SEPTEMBER 2021 06:27 PM IST
മലയാളി വാര്‍ത്ത

രമേശ് വലിയ ശാലയുടെ മരണത്തിൽ വലിയ ദുരൂഹതകളാണ് ഇപ്പോൾ ഉയർന്ന വരുന്നത്.മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ഗോകുൽ രംഗത്ത് വന്നതോടെയാണ് പല വിവരങ്ങളും പുറത്തുവരുന്നത്.എന്നാൽ ആരോപണങ്ങൾ പലതും വിരൽ ചൂണ്ടുന്നത് രണ്ടാം ഭാര്യയുടേയും ഇവരുടെ ആദ്യ ഭർത്താവിന്റെ മകളുടേയും നേർക്കാണ്.ഇതിൽ പ്രതികരിച്ച് മകൾ എം.എസ് ശ്രുതി രംഗത്തു വന്നിരുന്നു. കള്ളം പറയുന്നവർക്ക് അതു കൊണ്ട് എന്താണ് കിട്ടുന്നതെന്ന് ചോദിച്ച ശ്രുതി വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നു പറഞ്ഞു. എന്നാൽ ഇതിന് പിന്നാലെ അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന മകൻ ഗോകുൽ രമേശിന്റെ വാദം ചർച്ചയാകുകയാണ്.

അച്ഛൻ അങ്ങനെ ചെയ്യുമെന്ന് വിശ്വസിക്കുന്നില്ല. ഇതുവരെയായിട്ടും വിശ്വാസം വന്നില്ല. അതുകൊണ്ട് ലീഗലി മൂവ് ചെയ്യാമെന്ന് കരുതി. കേസിന്റെ പോയിന്റിനെ കുറിച്ച് ഒന്നും അറിയില്ല. അച്ഛന് ഇമേഷണലി പ്രശ്‌നമുണ്ടെന്നും അറിയില്ല. അച്ഛൻ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും വിശ്വസിക്കുന്നില്ലെന്നും മകൻ ഗോകുൽ പറയുന്നു. നീതി പീഠത്തിൽ വിശ്വാസമുണ്ട്. അമ്മ നേരത്തെ മരിച്ചതാണ്. അച്ഛന് എന്തു പറ്റിയെന്ന് എനിക്കറിയണം. ഇപ്പോൾ ഒന്നിനും മറുപടി പറയാൻ ഞാൻ മെന്റലി പ്രിപ്പേർഡ് അല്ല-ഗോകുൽ പ്രതികരിച്ചു.

 

 

 

 

 

 

അച്ഛൻ ആത്മഹത്യയെ പിന്തുണയ്ക്കാത്ത വ്യക്തിയാണ്. പലരേയും ആ ജീവിത സാഹചര്യത്തിൽ നിന്നും രക്ഷിച്ച വ്യക്തി. അതുകൊണ്ട് തന്നെ ആത്മഹത്യ ചെയ്യില്ലെന്ന് തറപ്പിച്ചു പറയുകയാണ് ഗോകുൽ രമേശ്. ചിരിച്ച മുഖമാണ് അച്ഛനുള്ളത്. എല്ലാ പ്രതിസന്ധിയേയും പോസിറ്റീവായി നേരിടുന്ന ആൾ. അതുകൊണ്ടാണ് നിയമ നടപടിയെ കുറിച്ച് ആലോചിച്ചതെന്നും വിശദീകരിക്കുന്നു.

 

 

 

 

 

 

ഇന്നലെ വലിയശാല രമേശിന്റെ മരണവുമായി അയൽക്കാരുടെ നിലപാടുകളും സംശയങ്ങളും മറുനാടൻ വാർത്തയാക്കിയിരുന്നു. രാത്രി എട്ടരയോടെയാണ് മേട്ടുക്കടയ്ക്ക് സമീപമുള്ള വീട്ടിൽ അസ്വാഭാവികത നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. പരിഭ്രാന്തരായി വലിയശാല രമേശിന്റെ രണ്ടാം ഭാര്യയും മകളും നടക്കുന്നത് കണ്ടു. ഈ സമയം വീട്ടിനുള്ളിൽ ലൈറ്റ് പോലും ഓഫായിരുന്നു. പിന്നീട് ഒരു കാർ വീടിന് മുമ്പിലെത്തി. ഈ കാറിൽ ഡ്രൈവർക്ക് പുറമേ മറ്റൊരാളും ഉണ്ടായിരുന്നു.കാറുമായെത്തിയ ഡ്രൈവറോടും ഇങ്ങനെ തന്നെയായിരുന്നു അവർ പറഞ്ഞത്. വീട്ടിലെ സ്ത്രീകളും ഇവരും ചേർന്ന് വലിയശാല രമേശിനെ കാറിലേക്ക് കയറ്റി. ഈ സമയം രമേശിന്റെ തല ഡോറിന് പുറത്ത് കിടന്നു. ഇത് കണ്ട് അയൽവാസി ഓടിയെത്തി. ഇവരോട് കാര്യങ്ങൾ തിരക്കി. നെഞ്ചു വേദന വന്ന് കുഴഞ്ഞു വീണ രമേശിനെ ആശുപത്രിയിൽ കൊണ്ടു പോകുന്നുവെന്നാണ് വിശദീകരിച്ചതും. ഇതൊക്കെയാണ് രമേശിന്റെ മരണത്തെ ദുരൂഹമാക്കുന്നത്.

 

 

 

 

 

 

 

പി ആർ എസ് ആശുപത്രിയിൽ എത്തിയപ്പോഴായിരുന്നു തൂങ്ങി മരണം പുറത്ത് നടന്നത് അറിഞ്ഞത്. ഇത് മനസ്സിലായതോടെ വലിയശാല രമേശിന്റെ അയൽക്കാർ മരണത്തിൽ ദുരൂഹത മണക്കുകയായിരുന്നു. കാനഡയിലുള്ള മകനായിരുന്നു ആത്മഹത്യാ വിവരം പൊലീസിനോട്‌ അറിയിച്ചത്.വലിയശാല രമേശിന്റെ സംസ്‌കാര ശേഷം എല്ലാ ബന്ധുക്കളും മേട്ടുക്കടയിലെ വീട്ടിലുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. ചടങ്ങുകൾക്ക് ശേഷമേ മറ്റ് ചർച്ചകളിലേക്ക് ഇവർക്ക് കടക്കുകയുള്ളൂ. വലിയശാല രമേശിന്റെ ആദ്യ ഭാര്യയുടെ സ്വർണ്ണവും അമ്മയുടെ സ്വർണ്ണവും ആരുടെ കൈയിലാണെന്ന ചോദ്യവും ശക്തമാകുന്നുണ്ട് .

 

 

 

 

 

 

മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് കാനഡയിൽ നിന്ന് മകൻ വലിയശാല രമേശിനെ വിളിച്ചു .ആ സമയം സന്തോഷത്തോടെയാണ് കാര്യങ്ങൾ സംസാരിച്ചത്. അതുകൊണ്ട് തന്നെ അച്ഛന്റെ മരണത്തിൽ മകൻ ഗോകുലിനും സംശയങ്ങളുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓണാവധി കഴിഞ്ഞ് മടക്കം... മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു  (2 minutes ago)

പുരുഷ ഹോക്കി ലോകകപ്പിൽ ഇന്ത്യക്ക് എട്ടാം സ്ഥാനം...  (11 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുറവ്.... പവന് 2120 രൂപയുടെ കുറവ്  (36 minutes ago)

സങ്കടക്കാഴ്ചയായി... നിയന്ത്രണം വിട്ട ടിപ്പർ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് അപകടം.... ഡ്രൈവർക്ക് ദാരുണാന്ത്യം  (45 minutes ago)

​ഗുരുവായൂരിൽ ഈ വർഷത്തെ തൃപ്പുത്തരി ഓഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 8.30 മുതൽ 9.30 മണി വരെ  (52 minutes ago)

സിഎൻജിയുടെ വിലയും കുതിക്കുന്നു...  (59 minutes ago)

ശനിയാഴ്ച നക്ഷത്രഫലം: 12 രാശികളുടെയും ഇന്നത്തെ സമഗ്ര ഭാഗ്യഫലങ്ങൾ!  (1 hour ago)

സന്ദർശകരേറുന്നു.... കൊല്ലങ്കോടിൻറെ പ്രകൃതിഭംഗി അനുഭവിച്ചറിയാനായി സന്ദർശകരുടെ ഒഴുക്ക്...  (1 hour ago)

ആറന്മുള ഉത്തൃട്ടാതി വള്ളംകളി ഉദ്ഘാടനം ചെയ്യാൻ ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ നാളെയെത്തും...  (1 hour ago)

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഇന്ന് മുൻ വെസ്റ്റ് ഇൻഡീസ് താരം ക്രിസ് ഗെയ്‌ലിന്റെ പ്രത്യേക ബാറ്റിങ് പ്രകടനം.....  (2 hours ago)

ഗേറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്കുള്ള അപേക്ഷ ആരംഭിച്ചു....  (2 hours ago)

ഹ്യൂമൻ സ്‌പേസ് ഫ്ലൈറ്റ് സെന്റർ മേധാവിയായി മലയാളി...  (2 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കം...  (3 hours ago)

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (3 hours ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (3 hours ago)

Malayali Vartha Recommends