Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു... നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി..., ഇടറുന്ന മനസ്സുമായി..., വിറയാർന്ന മൊഴികളാലെ... ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി; നീ ഒരായിരമായിരം ഹൃദയങ്ങളിൽ ഇന്നും ജീവിക്കുന്നു

10 DECEMBER 2021 06:59 PM IST
മലയാളി വാര്‍ത്ത


മലയാളത്തിലെ ജനപ്രിയ പരമ്പര ഏതാണെന്ന ചോദ്യത്തിന് നിലവില്‍ ഒരു ഉത്തരമേ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് പറയാനുള്ളു, അത് സാന്ത്വനം എന്നാണ്. അതിനെ ചിലര്‍ ശിവാഞ്ജലി ഇഫക്ട് എന്നും, ചിപ്പി മാജിക്കെന്നും, സേതു കണ്ണന്‍ കൂട്ടുകെട്ടെന്നുമെല്ലാം പറയാറുണ്ടെങ്കിലും എല്ലാവര്‍ക്കും പ്രിയപ്പെട്ട പരമ്പര ആണെന്നതില്‍ മാത്രം സംശയമില്ല.

സംപ്രേഷണം ആരംഭിച്ച് വളരെ പെട്ടന്നുതന്നെ പ്രേക്ഷകരുടെ പ്രിയം നേടിയെടുക്കാന്‍ പരമ്പരയിക്ക് കഴിഞ്ഞു. ലിംഗ, പ്രായഭേദമന്യേ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ തരംഗമാകാന്‍ സാന്ത്വനത്തിന് കഴിഞ്ഞിട്ടുണ്ട്. ഒരു കൂട്ടുകുടുംബത്തിലെ രസകരമായ മുഹൂര്‍ത്തങ്ങളെ ഒട്ടും കൃത്രിമത്വം ചേര്‍ക്കാതെ പ്രേക്ഷകരിലേക്കെത്തിക്കുന്നു എന്നതാണ് പരമ്പരയെ ചുരുങ്ങിയ കാലം കൊണ്ടുതന്നെ പ്രേക്ഷകര്‍ ഹൃദയത്തിലേറ്റാന്‍ കാരണം. കൂടാതെ അഭിനേതാക്കള്‍ തമ്മിലുള്ള കെമസ്ട്രിയും പരമ്പരയില്‍ കൂടുതലാണ്.

പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് ബിജേഷ് ആവനൂർ. സീരിയലിൽ ദേവി ഏട്ടത്തിയുടെ സഹോദരൻ സേതു എന്ന കഥാപാത്രത്തെയാണ താരം അവതരിപ്പിക്കുന്നത്. ബിജേഷ് എന്ന പേരിനെക്കാളും ' സേതു' എന്നാണ് താരത്തെ പ്രേക്ഷകരുടെ ഇടയിൽ അറിയപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ സജീവമാണ് ബിജേഷ്. തന്റെ സന്തോഷങ്ങളും വിശേഷങ്ങളുമെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇത് നിമിഷ നേരം കൊണ്ട് വൈറലാവാറുമുണ്ട്.

ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത് സാന്ത്വനത്തിന്റെ തമിഴ് പതിപ്പ് പാണ്ഡ്യസ്റ്റോഴ്സ് താരം ചിത്രയെ കുറിച്ചുള്ള വാക്കുകളാണ്. നടി ലോകത്ത് നിന്ന് വിടവാങ്ങിയിട്ട് ഒരു വർഷം ആവുകയാണ്. മലയാളത്തിൽ ഗോപിക അവതരിപ്പിക്കുന്ന അഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്ര തമിഴിൽ അവതരിപ്പിച്ചിരുന്നത്. മുല്ലെ എന്നാണ് കഥാപാത്രത്തിന്റെ പേര്. തമിഴിൽ മാത്രമല്ല മലയാളത്തിലും നടിയ്ക്ക് ആരാധകരുണ്ട്. പാണ്ഡ്യസ്റ്റോഴ്സായിരുന്നു ആദ്യം തുടങ്ങിയത്.

നടിയുടെ വീഡിയോ പങ്കുവെച്ച് കൊണ്ടാണ് മുല്ലെയെ കുറിച്ച് ബിജേഷ് വാചാലനായത്.'' ഇന്നേക്ക് ഒരു വർഷമായി പ്രിയ സഹോദരി നീ ഇ മണ്ണിൽ നിന്നും പോയിട്ട്... എന്നിട്ടും...ഇവിടെ നിന്നെ സ്നേഹിക്കുന്നവർ അറിഞ്ഞിട്ടില്ല ഇനി ഒരിക്കലും നീ തിരികെ വരില്ലെന്ന്... ഒരു പക്ഷെ... അറിഞ്ഞിട്ടും വിശ്വസിക്കാത്ത മനസ്സുമായി കാത്തിരിക്കുകയാണ് അവർ...ഒരു യാത്ര പോയതാണ് നീ എന്നും നിനച്ചു . അവർക്കതിനെ കഴിയു...എന്തിനു...ഒരിക്കലും നീ തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ഞാൻ പോലും കൊതിക്കുന്നു... നിന്റെ പുഞ്ചിരിപ്പൂക്കൾ കൊണ്ട് സ്‌ക്രീനിൽ നീ തീർത്ത വസന്തങ്ങൾ കാണാൻ. നനവൂറുന്ന കണ്ണുകളുമായി..., ഇടറുന്ന മനസ്സുമായി..., വിറയാർന്ന മൊഴികളാലെ... ഒരു കോടി പ്രണാമം പ്രിയ കൂട്ടുകാരി. മരണം മണ്ണിൽ മാത്രം നടക്കുന്ന പ്രതിഭാസമല്ലേ...നീ ഒരായിരമായിരം ഹൃദയങ്ങളിൽ ജീവിക്കുകയല്ലേ നീ...മറക്കാൻ ശ്രമിച്ചാൽ പോലും മറക്കാനാകാത്ത സ്നേഹ സ്പർശമായി.. എന്നാണ് ബിജേഷ് കുറിച്ചത്.

ചിത്രയുടെ മലയാളി ആരാധകർ ബിജേഷിന്റെ വാക്കുകൾ ഏറ്റെടുത്തിട്ടുണ്ട്. ഹൃദയസ്പർശിയായ നിരവധി കമെന്റുകൾ ആരാധകർ പങ്കുവെക്കുകയും ചെയ്തിരുന്നു. '' ഏട്ടന്റെ ഓരോ വാക്കും പ്രേതിഭലിപ്പിക്കുന്നത് ഞങ്ങളുടെ ഓരോരുത്തരുടേം മനസിന്റെ വിങ്ങളാണ്. ഒരു വർഷം എത്രപേട്ടന്നാണ് പോയത്. ഒറപ്പിച്ചു പറയാൻ കഴിയും ഈ ഒരു വർഷത്തിൽ നിന്നെ പ്രേതീക്ഷിക്കാത്തതോ, നിന്നെ ഓർത്തു കരയാത്തതുമായിട്ടുള്ള ഒറ്റ ദിവസം പോലും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല.

ഒരു നടിയോടോ നടനോടോ തോന്നാത്ത എന്തോ ഒന്ന്, പലപ്പോളും നിന്നെ പറ്റി ഞാൻ പറയുമ്പോളൊ സ്റ്റാറ്റസ് ഇടുമ്പോളും ഞാൻ കളിയാക്കലുകൾ ഏറ്റുവാങ്ങാറുണ്ട് എന്തിനാണ് ഇങ്ങ്നെ മരിച്ചുപോയ ഒരു നടിയെ ഓർത്തു വിഷമിക്കുന്നത് എന്ന്.ഞാൻ നിന്നെ ഒരിക്കലും ഒരു നടിയെന്ന കണ്ണിലൂടെ കണ്ടിട്ടേ ഇല്ല. നീ എന്റെ എല്ലാമാണ്. ഈ രണ്ടു ദിവസം ഞാൻ കടന്നു പോയത് എന്റെ ജീവിതത്തിലെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ്.

തിരികെ വരില്ലന്നറിഞ്ഞിട്ടും ഓരോ ദിവസവും ഞാൻ നിന്നെ പ്രേതീക്ഷിക്കുന്നു, നിന്നെ കാണാൻ ഞാൻ വല്ലാണ്ട് ആഗ്രഹിക്കുന്നു. ഇറനണിയാതെ നിന്റെ മുല്ലയെ എനിക്ക് കാണാൻ പറ്റുന്നില്ല. മരിക്കാത്ത ഒരുപാട് ഓർമകൾ സമ്മാനിച്ചു ഞങ്ങളെ വിട്ടു പോഹൃദയ സ്പർശിയായ കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്.

മുൻപ് ഒരിക്കലും ചിത്രയെ കുറിച്ച് വാചലനായി ബിജേഷ് എത്തിയിരുന്നു. നടിയുടെ വിയോഗത്തെ കുറിച്ചായിരുന്നു നടൻ അന്ന് കുറിച്ചത് നേരത്തെ ചിത്രയെ കുറിച്ച നടന് അധികം അറിയില്ലായിരുന്നു. വൈകിയാണ് നടി ആരാണെന്നും അവരെ പ്രേക്ഷകർ എത്രത്തോളം നെഞ്ചിലേറ്റിയതെന്നും ബിജേഷിന് മനസ്സിലായത്.

അതിനെ കുറിച്ചായിരുന്നു നടൻ അന്ന് തുറന്ന് എഴുതിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ..'' ഇത്തവണയും ഞാൻ വൈകി. ഒരിക്കൽ ഷൂട്ടിംഗ് നടക്കുന്നതിനിടയിൽ ആരോ വന്നു പറഞ്ഞു മുല്ലയായി അഭിനയിക്കുന്ന കുട്ടി ഈ ലോകത്തോട് വിട പറഞ്ഞെന്ന്. ഷൂട്ടിംഗ് സെറ്റിൽ എല്ലാവരും വല്ലാത്ത അവസ്ഥയിൽ ആയി. പക്ഷെ അന്നെനിക്ക് അവർ ആരെന്നോ എന്തെന്നോ അത്രക്കും അറിയില്ലായിരുന്നു.

അത് കൊണ്ട് അത്രക്കും സങ്കടമോ ഒന്നും തോന്നിയില്ല. പക്ഷെ പിന്നീട് പലരിൽ നിന്നും ഞാൻ അവരെ കുറിച്ചറിഞ്ഞു. പതിയെ ഞാനും അവരുടെ കുറച്ചു വീഡിയോസ് കണ്ടു. അപ്പൊ മനസ്സിലായി ഇത്രയധികം ജനങ്ങൾ ഈ കേരളത്തിൽ പോലും അവരെ സ്നേഹിക്കുന്നതിന്റെ കാരണം എന്താണെന്ന്. പലപ്പോളും അവരുടെത് അഭിനയമാണെന്ന് തോന്നിയില്ല. ലളിതമായ ചില ചേഷ്ട്ടകൾ കൊണ്ട് എല്ലാവരുടെയും മനസ്സിൽ ഒരു സ്ഥാനം നേടിയിരുന്നു അവർ. എപ്പോളൊക്കെയോ എന്റെ മനസ്സിലും.

ആ അഭിനയതിലകം ഇവിടെ ഈ മണ്ണിലും, മനസ്സുകളിലും ഇനിയും ആയിരം വർഷങ്ങൾ കഴിഞ്ഞാലും ജീവിച്ചു കൊണ്ടിരിക്കും. ചില സ്വപ്‌നങ്ങൾ ഉറക്കം എണീറ്റാലും നമുക്കൊപ്പം കാണില്ലേ. അത് പോലെ, ഒരു സ്വപ്നം ആയി. ആ സ്നേഹത്തിന്റെ നിറകുടം, ആ അഭിനയത്തിന്റെ രാജ ഈ മണ്ണിൽ നിന്നും ഒരായിരം പിറന്നാൾ പൂക്കൾ ഹൃദയത്താലത്തിൽ സമർപ്പിക്കുന്നു... എന്നായിരുന്നു, അന്ന് ബിജേഷ് കുറിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (47 minutes ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (51 minutes ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (52 minutes ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (58 minutes ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (1 hour ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (1 hour ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (1 hour ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (1 hour ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (1 hour ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (1 hour ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (1 hour ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (2 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (2 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (2 hours ago)

INDIA കരുതലോടെ ഇന്ത്യ  (2 hours ago)

Malayali Vartha Recommends