Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദിലീപുമായുള്ള ബന്ധം പിരിഞ്ഞ ശേഷം 'ഹൌ ഓൾഡ് ആർ യു' എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തി മഞ്ജു;എന്നാൽ ആ സിനിമയിൽ നായകനായി ഡേറ്റ് കൊടുത്തു; ശേഷം സംഭവിച്ചത് മറ്റൊന്ന്; ആ സിനിമയിൽ നിന്നും പിന്മാറാൻ തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു; മഞ്ജുവിനേക്കാള്‍ തനിക്ക് കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നത് അവരോടാണ്; സമ്മർദത്തിന്റെ കാരണം വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ

12 DECEMBER 2021 08:53 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട താരമാണ് .ദിലീപുമായുള്ള ബന്ധം പിരിഞ്ഞ ശേഷം താരം ഹൌ ഓൾഡ് ആർ യു എന്ന സിനിമയിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ആ സിനിമയിൽ കുഞ്ചാക്കോ ബോബൻ ആയിരുന്നു മഞ്ജുവിന്റെ ഭർത്താവായി അഭിനയിച്ചത്. ആ കാലത്ത് മഞ്ജുവുമായി അഭിനയിക്കരുതെന്ന സമ്മർദമുണ്ടായിരുന്നുവെന്ന നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ.

ഈ ചിത്രത്തില്‍ മഞ്ജുവിനൊപ്പം അഭിനയിക്കാതിരിക്കാന്‍ തനിക്ക് സമ്മര്‍ദ്ദങ്ങളുണ്ടായിരുന്നുവെന്നാണ് ചാക്കോച്ചന്‍ പറഞ്ഞത്. മഞ്ജുവിനേക്കാള്‍ തനിക്ക് സഞ്ജു-ബോബി എന്ന തിരക്കഥാകൃത്തുക്കളോട് ആയിരുന്നു കമ്മിറ്റ്‌മെന്റ് ഉണ്ടായിരുന്നതെന്ന് കുഞ്ചാക്കോ പറയുന്നു. കാരണം അവര്‍ ട്രാഫിക്ക് എന്ന സിനിമ തനിക്ക് നല്‍കിയവരാണ്.

പ്രൊഡ്യൂസര്‍ക്കും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിനുമായിരുന്നു ഞാന്‍ ഡേറ്റ് കൊടുത്തത്.ശരിക്കും നായികാ പ്രാധാന്യമുള്ള കഥയായിരുന്നില്ല ആ ചിത്രം . ആദ്യം പ്ലാന്‍ ചെയ്തിരുന്നത് ഞാനും ശ്രീനിയേട്ടനും കൂടിയായിരുന്നു. അതിന് ശേഷം ശാലിനിയെ വച്ച് പ്രൊജക്ട് മുന്നോട്ടു കൊണ്ടു പോയാലോ എ ന്ന ചിന്ത വന്നു. ആ സമയത്തായിരുന്നു രഞ്ജിയേട്ടന്റെ ലാലേട്ടനുമായുള്ള മഞ്ജുവിന്റെ പ്രൊജക്ട് വന്നത്.

അതുകൊണ്ടു മഞ്ജുവിന്റെ രണ്ടാമത്തെ സിനിമയായി ഇതുമായി മുന്നോട്ട് പോവാമെന്ന് തീരുമാനിക്കുകയായിരുന്നു. ഡേറ്റ് കൊടുക്കുകയും ചെയ്തു . അതിന് ശേഷം തനിക്ക് സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു . പക്ഷേ ‘ഞാന്‍ ഡേറ്റ് കൊടുത്തത് മഞ്ജു വാര്യര്‍ക്ക് അല്ലായിരുന്നു. സംവിധായകനും തിരക്കഥാകൃത്തിനുമാണ്, അവരോട് സംസാരിക്കുക’ എന്നായിരുന്നു ഞാന്‍ പറഞ്ഞതെന്നും കുഞ്ചാക്കോ പറഞ്ഞത്.

നേരിട്ട് ഒഴിയണമെന്ന രീതിയില്‍ പറഞ്ഞിട്ടില്ലായിരുന്നു . സിനിമയില്‍ നിന്നും ഒഴിയണമെന്ന രീതിയില്‍ ചെറിയ സൂചനകള്‍ നല്‍കിയിട്ടുണ്ടായിരുന്നുവെന്നും കുഞ്ചാക്കോ പറയുന്നു.മഞ്ജു വാര്യരുടെ രണ്ടാമത്തെ വരവില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഹൗ ഓള്‍ഡ് ആര്‍ യൂ.

എന്നാല്‍ അത് ശരിക്കും രണ്ടാമത്തെ സിനിമ ആവേണ്ടതാണെന്നും കുഞ്ചാക്കോ വ്യക്തമാക്കി . അതിന് മുന്നേ രഞ്ജിയേട്ടനും ലാലേട്ടനുമായുള്ള ഒരു പ്രൊജക്ടായിരുന്നു പ്ലാന്‍ ചെയ്തിരുന്നത്. അങ്ങനെ തന്നെയായിരുന്നു ആ സിനിമ കമ്മിറ്റ് ചെയ്തിരുന്നതുമെന്നും കുഞ്ചാക്കോ പറയുകയുണ്ടായി.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends