Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി..കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്..


പാകിസ്ഥാന്റെ നീക്കത്തെ കരുതലോടെ വീക്ഷിച്ച് ഇന്ത്യ..ചൈനയിൽനിന്ന് വാങ്ങിയ ഹംഗോർ ക്ലാസിൽപ്പെട്ട 8 അന്തർവാഹിനികളിൽ ആദ്യത്തേത് കറാച്ചിയിലെത്തി..


മൂന്ന് പടുകൂറ്റൻ യുദ്ധക്കപ്പലുകൾ കമ്മീഷൻ ചെയ്ത് ഇന്ത്യ... ‘ദുണഗിരി’, ‘സൻഷോധക്’, ‘അഗ്രയ്’ എന്നീ കപ്പലുകൾ ഇനി നമ്മുടെ കടലിൽ അണിനിരക്കും..പാക്കിസ്ഥാന് മുന്നറിയിപ്പ്..


ഐ. എൻ ടി യു സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരന് എതിരെ മുഖ്യമന്ത്രി വി.ഡി. സതീശന്റെ കിടിലം മൂവ്... ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വിശ്വസ്തനെയാണ് ഇക്കുറി പറപ്പിക്കുന്നത്..

ജീവിതത്തിൽ എടുത്ത വെല്ലുവിളി നിറഞ്ഞ ആദ്യ ചുവടുവയ്‌പ്പ് അതായിരുന്നു; തുടക്കത്തിൽ മലയാളം പ്രേക്ഷകർ ഇത് സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ അവർ അത് സ്വീകരിച്ചു. നല്ല പ്രതികരണവും ലഭിക്കുന്നുണ്ട് : കഷ്ടപ്പാട് എന്താണെന്ന് ഞാൻ തിരിച്ചറിഞ്ഞത് അവിടെ നിന്നാണെന്ന് കുടുംബവിളക്കിലെ രോഹിത്

16 DECEMBER 2021 07:48 PM IST
മലയാളി വാര്‍ത്ത

സീരിയൽ തുടങ്ങിയ കാലം മുതൽ കണ്ട് എല്ലാവർക്കും പരിചിതമായ മുഖമാണ് നടനും നിർമാതാവുമെല്ലാമായ ഡോ.ഷാജുവിന്റേത്. തൊണ്ണൂറുകളുടെ രണ്ടാം പകുതിയിൽ തുടങ്ങി ഇന്നും മിനിസ്ക്രീനിൽ ജനപ്രിയനായി തുടരുന്ന താരം കൂടിയാണ് ഷാജു. സിനിമയിലും ശ്രദ്ധിക്കപ്പെട്ട വേഷങ്ങൾ ചെയ്ത ഷാജു ഇടയ്ക്ക് നിർമാതാവുമാകാറുണ്ട്. വലിയ ആൾക്കാർക്കൊപ്പം സ്ക്രീൻ സ്പേസ് ലഭിച്ചതാണ് അഭിനയജീവിതത്തിലെ ഭാഗ്യമെന്ന് പലപ്പോഴും ഷാജു പറയാറുണ്ട്.

ചെറുപ്പം മുതൽ അഭിനയം ഷാജു ഇഷ്ടപ്പെട്ടിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ നാടകവും മോണോആക്ടും മിമിക്രിയും എഴുത്തും വരയുമൊക്കെ ഉണ്ടായിരുന്നു. കോളജ് പഠനകാലത്ത് നാടകങ്ങളിലും ഷാജു സജീവമായിരുന്നു. ഡിഗ്രി കഴിഞ്ഞ സമയത്താണ് ആദ്യമായി ടെലിവിഷൻ സീരിയലിൽ അഭിനയിക്കാൻ ഷാജുവിന് അവസരം ലഭിച്ചത്.

ടി.എസ് സജി സംവിധാനം ചെയ്ത ഇണക്കം പിണക്കം ആയിരുന്നു സീരിയൽ. തന്നെ സ്കിറ്റെഴുതി സംവിധാനം ചെയ്ത് അഭിനയിക്കുകയായിരുന്നു ഷാജു. ഡോക്ടർ പഠനം കഴിഞ്ഞ് നാട്ടിൽ‍ തിരിച്ചെത്തി പ്രാക്ടീസ് തുടങ്ങിയ ശേഷമാണ് ടെലിവിഷനിലേക്ക് ഷാജു മടങ്ങിവരുന്നത്. അങ്ങാടിപ്പാട്ട്, അലകൾ, സ്ത്രീജന്മം, സ്പർശം, പകൽവീട് തുടങ്ങിയ നിരവധി സീരിയലുകളിൽ ഷാജു അഭിനയിച്ചിട്ടുണ്ട്.

മൂന്ന് പതിറ്റാണ്ട് പിന്നിട്ട അഭിനയ ജീവിതത്തിലെ അനുഭവങ്ങളും നിർമാതാവായപ്പോൾ നേരിട്ട വെല്ലുവിളികളേയും കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ‍ ഷാജു. സസ്‌നേഹം എന്ന ടിവി സീരിയലിന്റെ നിർമ്മാതാവാണ് ഷാജു.

ഒരു നടന്റേയും നിർമ്മാതാവിന്റേയും കടമകൾ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് പറയുകയാണ് ഷാജു. 'ഒരു നടനാണെങ്കിൽ തീർച്ചയായും ഒരു ടെലിഫിലിം എങ്കിലും സംവിധാനം ചെയ്യണമെന്നാണ് ഷാജുവിന്റെ പക്ഷം. അതിനുള്ള കാരണവും ഷാജു വ്യക്തമാക്കി.

ഓരോ നടനും സ്വന്തമായി ഒരു ടെലിഫിലിമെങ്കിലും നിർമ്മിക്കാൻ ശ്രമിക്കണം. അപ്പോഴാണ് അതിന്റെ പിന്നിലെ യഥാർത്ഥ വേദന എന്താണെന്ന് മനസിലാകൂ. ആ അനുഭവത്തിന് അവരെ ശുദ്ധീകരിക്കാനും ഓരോ മിനിറ്റിന്റെയും യഥാർത്ഥ മൂല്യം മനസിലാക്കാനും കഴിയും.

ക്യാമറയ്ക്ക് പിന്നിലാണ് യഥാർഥ നായകന്മാരുള്ളത്. ഒരു നടനായിരിക്കുമ്പോൾ തുണി തേക്കുന്നവൻ മുതൽ തിരക്കഥ വായിച്ച് തരുന്നവർ വരെ നമ്മളെ സ​​ഹായിക്കാൻ ഉണ്ടാകും. നമ്മൾ പലരുടേയും പരിപാലനത്തിലാണ് ആ സമയങ്ങളിൽ കഴിയുന്നത്.

പക്ഷേ നമ്മൾ ഒരു നിർമ്മാതാവോ സംവിധായകനോ ആയിക്കഴിഞ്ഞാൽ മാത്രമേ ഇങ്ങനെ ദിവസക്കൂലിക്ക് ജോലി ചെയ്യുന്ന ഇത്തരക്കാരെ പരിചയപ്പെടാനാകൂ. സെറ്റിൽ മഴ പെയ്യുമ്പോൾ ഒരു നടന് സന്തോഷത്തോടെ ഇരുന്നു മഴ ആസ്വദിക്കാം എന്നാൽ ഒരു നിർമ്മാതാവിന് അത് വലിയ നഷ്ടമാണ്. അതാണ് ഒരു നടനും നിർമ്മാതാവും തമ്മിലുള്ള വ്യത്യാസം' ഷാജു പറയുന്നു..

തന്റെ ജീവിതത്തിൽ താൻ എടുത്ത വെല്ലുവിളി നിറഞ്ഞ ആദ്യ ചുവടുവയ്പ്പായിരുന്നു സസ്നേഹം സീരിയൽ നിർമിക്കാനൊരുങ്ങിയത് എന്ന് ഷാജു പറഞ്ഞു. '28 വർഷങ്ങൾക്ക് ശേഷം പൂർവ വിദ്യാർഥി സംഘമത്തിൽ കണ്ടുമുട്ടിയ രണ്ട് മധ്യവയസ്കരുടെ ജീവിതം അവതരിപ്പിക്കുന്ന ഒരു ടിവി സീരിയൽ ആണ് സസ്നേഹം. പുതുമയുള്ളതും ഇത്തരത്തിലുള്ള ഒരു കഥ ആദ്യമായുമാണ് ടെലിവിഷനിൽ വരുന്നത്.

തുടക്കത്തിൽ മലയാളം പ്രേക്ഷകർ ഇത് സ്വീകരിക്കുമോ എന്ന് സംശയമായിരുന്നു. എന്നാൽ അവർ അത് സ്വീകരിച്ചു. നല്ല പ്രതികരണവും ലഭിക്കുന്നുണ്ട് എന്നതിൽ സന്തോഷിക്കുന്നു' ഷാജു പറഞ്ഞു. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന കുടുംബവിളക്ക് സീരിയലിലാണ് ഷാജു ഇപ്പോൾ അഭിനയിക്കുന്നത്. രോ​​ഹിത്തെന്നാണ് ഷാജു അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അധ്യക്ഷ സ്ഥാനം ശ്വേത മേനോൻ രാജിവച്ചിറങ്ങിയതിന് പിന്നാലെ ഭരണസമിതിയെ നയിക്കാൻ അടിയന്തര തീരുമാനമെടുത്ത് താരസംഘടനയായ 'അമ്മ'  (2 hours ago)

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മെറിറ്റ് ക്വാട്ടയുടെ മുഖ്യഘട്ടത്തിലെ രണ്ടാമത്തെ അലോട്ട്മെൻ്റ് ഫലം പ്രസിദ്ധീകരിച്ചു  (2 hours ago)

ജീപ്പിൽ കാറിടിച്ചുണ്ടായ അപകടത്തിൽ പോലീസ് ഉദ്യോഗസ്ഥരുടെ കാലുകൾ മുറിച്ചു മാറ്റേണ്ടിവന്ന സംഭവം; ഉദ്യോഗസ്ഥരുടെ ചികിത്സയ്ക്ക് പണം അനുവദിക്കാൻ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല നിർദേശം നൽകി  (2 hours ago)

യുഎഇയിൽ ചൊവ്വാഴ്ച മുതൽ വ്യാഴാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു  (2 hours ago)

കെഎംആർഎൽ-എക്‌സാലോജിക് മാസപ്പടി കേസ്; ടി.വീണയ്ക്ക് വീണ്ടും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്; ജൂൺ 29ന് ചോദ്യം ചെയ്യലിന് കൊച്ചിയിലെ ഓഫിസിൽ ഹാജരാകണമെന്ന് നിർദേശം  (2 hours ago)

തിരുവള്ളൂരിലെ പെരിയപാളയത്ത് സ്വകാര്യ മത്സ്യ സംസ്കരണ ശാലയിൽ അമോണിയം ചോർച്ചയെ തുടർന്ന് വൻ ദുരന്തം  (2 hours ago)

"പവർ കട്ട് അല്ല, കെ-കട്ടാണ്.. കെ-കട്ട് സമയത്ത് കെ-കാറ്റ് ബസ്റ്റാണ്… ഏത് ഡാഷ് മോനാണാവോ ഇവിടുത്തെ മുക്കിയ മന്ത്രി…!" രാഹുൽ മാങ്കൂട്ടത്തിന്റെ മുൻ പരിഹാസം ബൂമറാങ്ങാകുന്നു  (2 hours ago)

താരസംഘടനയായ 'അമ്മ'യുടെ അധ്യക്ഷ സ്ഥാനം രാജിവച്ചിറങ്ങിയതിന് പിന്നാലെ സംഘടനക്കുള്ളിൽ നടന്ന നീക്കങ്ങളെക്കുറിച്ച് തുറന്നടിച്ച് ശ്വേത മേനോൻ  (2 hours ago)

വാടക വീട് അനാശ്യാസ കേന്ദ്രമായി പ്രവർത്തിച്ച് 'അതിഥി' തൊഴിലാളികൾ; പിന്നാലെ ആ കാര്യത്തിൽ തർക്കം; തലച്ചോറിന് പരിക്കേറ്റ് 27കാരന് ദാരുണാന്ത്യം  (2 hours ago)

എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍ജീവമായി മാറിയ പോലീസ് കംപ്ലയിന്റ് അതോറിറ്റിക്ക് പുതുജീവന്‍ നല്‍കും; തൂഫാന്‍- ദി നാര്‍ക്കോ ഹണ്ട്, 'പ്രോജക്ട് സീറോ' തുടങ്ങിയ ജനകീയ പദ്ധതികള്‍;ചീഫ് ഇന്‍വെസ്റ്റിഗേഷ  (3 hours ago)

പിണറയിയെ രക്ഷിച്ചത് ബിനീഷ് . ഒടുവിൽ ആ സത്യം തുറന്ന് പറഞ്ഞ് കോടിയേരി പുത്രൻ..!!  (3 hours ago)

കോടതിയുടെ 10 ദിവസത്തെ കാലാവധി കേരളം വിടാൻ വീണ. 29 ന് എത്തില്ല..!! വിജയൻ നേരിട്ടിറങ്ങും  (3 hours ago)

സംസ്ഥാനത്ത് ലോഡ്‌ഷെഡ്ഡിംഗ് തുടരുമെന്ന് തുടരുമെന്ന് സൂചിപ്പിച്ചു വൈദ്യുതി മന്ത്രി സണ്ണി ജോസഫ്  (3 hours ago)

Cochin-International-Airport- യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ പിടിയിൽ  (3 hours ago)

INDIA കരുതലോടെ ഇന്ത്യ  (4 hours ago)

Malayali Vartha Recommends