Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച്‌ പരിചയം, അടുപ്പം മുതലെടുത്ത് നിരന്തരം ശല്യപ്പെടുത്തി, നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം ചെയ്യൽ തുടർന്നു, പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവിനെതിരെ കേസെടുത്ത് പൊലീസ്

20 DECEMBER 2021 05:54 PM IST
മലയാളി വാര്‍ത്ത

തന്നെ നിരന്തരം ശല്യം ചെയ്യുന്നുവെന്ന നടി പാര്‍വതി തിരുവോത്തിന്‍റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. കൊല്ലം സ്വദേശിയായ അഫ്സലിനെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. 2017ല്‍ ബംഗളൂരുവില്‍ സുഹൃത്തിന്‍റെ വീട്ടില്‍ വെച്ച്‌ പരിചയപ്പെട്ട യുവാവ് പരിചയം ദുര്‍വിനിയോഗം ചെയ്ത് നിരന്തരം ശല്യംചെയ്യുന്നുവെന്നാണ് പാര്‍വതിയുടെ പരാതി.

കൂടാതെ നടിയുടെ കോഴിക്കോട്ടെ വീടിനടുത്തും കൊച്ചിയിലെ ഫ്ലാറ്റിന് മുന്നിലുമെത്തി ശല്യം തുടര്‍ന്നതോടെയാണ് പാര്‍വതി പൊലീസില്‍ പരാതിപ്പെട്ടത്. പ്രതിയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ.

 

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. മരിയാൻ, ബാംഗ്ലൂര്‍ ഡെയ്സ്, എന്നു നിന്‍റെ മൊയ്തീൻ, ചാർലി, ടേക്ക് ഓഫ്, കൂടെ, ഉയരെ, വൈറസ്, ആർക്കറിയാം തുടങ്ങി നിരവധി സിനിമകളിലൂടെ ശ്രദ്ധ നേടിയ താരമാണ്. പലപ്പോഴും അഭിപ്രായങ്ങള്‍ വെട്ടി തുറന്ന് പറയാന്‍ മടി കാണിക്കാത്ത നടികൂടിയാണ് അവര്‍.

മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അഭിപ്രായങ്ങളും തമാശകളും അത്ര സുഖമുള്ള ഏർപ്പാട് അല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു. ബുളീമിയയെ അതിജീവിച്ച അനുഭവം തന്റെ ഇൻസ്റ്റഗ്രാമിലൂടെ തുറന്നെഴുതുകയായിരുന്നു ഇത്തരത്തിൽ തുറന്നടിച്ചത്.

മാനസിക സമ്മര്‍ദ്ദം മൂലം അമിതമായി ഭക്ഷണം കഴിക്കുന്ന രോഗാവസ്ഥയാണ് ബുളീമിയ. തന്റെ ശരീരത്തെ കുറിച്ച് ആളുകള്‍ പറഞ്ഞിരുന്ന കാര്യങ്ങളെല്ലാം തന്നെ മാനസികമായി തളര്‍ത്തിയിരുന്നുവെന്നും അത്തരം അഭിപ്രായങ്ങളും തമാശകളുമാണ് തന്നെ ബുളീമിയ എന്ന രോഗാവസ്ഥയിലേക്ക് കൊണ്ടെത്തിച്ചതെന്നും നടി ഇൻസ്റ്റഗ്രാമിൽ കുറിക്കുകയുണ്ടായി.

 

വര്‍ഷങ്ങളുടെ പ്രയത്‌നം കൊണ്ടാണ് താന്‍ ബുളീമിയയെ അതിജീവിച്ചത്. ചിരിക്കുമ്പോള്‍ തന്റെ കവിളുകള്‍ വലുതായി കാണുന്നതിനാല്‍ വര്‍ഷങ്ങളോളം താന്‍ ചിരിച്ചിരുന്നില്ല. എന്നാല്‍ സൂഹൃത്തുക്കളുടെയും ഫിറ്റ്‌നസ് കോച്ചിന്റെയും തെറപ്പിസ്റ്റിന്റെയുമെല്ലാം സഹായത്തോടെ വീണ്ടും തുറന്ന് ചിരിക്കാന്‍ തനിക്ക് സാധിച്ചു. മറ്റുള്ളവരുടെ ശരീരത്തെ കുറിച്ചുള്ള അനാവശ്യമായ അഭിപ്രായങ്ങളും കമന്റുകളും ദയവ് ചെയ്ത പറയാതിരിക്കുക എന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് പാര്‍വ്വതി കുറിപ്പ് അവസാനിപ്പിച്ചത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (39 minutes ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (46 minutes ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (52 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (1 hour ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (1 hour ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (1 hour ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (4 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (4 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (4 hours ago)

Malayali Vartha Recommends