മിന്നല്‍ മുരളിയുടെ റിലീസ് സമയം പ്രഖ്യാപിച്ച് ടോവിനോ തോമസ്...

മിന്നല്‍ മുരളിയുടെ റിലീസ് സമയം പ്രഖ്യാപിച്ച് ടോവിനോ തോമസ്. വെള്ളിയാഴ്ച നെറ്റ്ഫ്‌ലിക്‌സിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. ധൈര്യത്തോടെ ഇരിക്കു, മിന്നല്‍ മുരളി ഡിസംബര്‍ 24 ന് നെറ്റ്ഫ്‌ലിക്‌സിലൂടെ ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:30 ന് റിലീസ് ചെയ്യും, ടോവിനോ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
'മിന്നല്‍ മുരളി'യുടെ ഗ്ലോബല്‍ പ്രീമിയര്‍ പ്രദര്‍ശനം കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് മുംബൈയില്‍ വച്ച് നടന്നിരുന്നു. സിനിമ കണ്ടവര്‍ ഒന്നടങ്കം മികച്ച അഭിപ്രായമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇടിമിന്നല്‍ ഏല്‍ക്കുന്നതിലൂടെ അത്ഭുതശക്തികള്‍ ലഭിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. ടോവിനോയ്ക്ക് പുറമെ ഗുരു സോമസുന്ദരം, അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























