Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തനിക്ക് ബാബു ആന്റണിയോട് ദേഷ്യം ഇല്ല; ഞങ്ങൾക്ക് ഇടയ്ക്ക് നിന്ന് കളിച്ചത് ബാബുവിന്റെ സഹോദരനാണ്; ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു; ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ബാബുവിന്റെ സഹോദരൻ തന്റെ അടുത്തുവന്ന് പറഞ്ഞ ആ കാര്യം വേദനിപ്പിച്ചു; ബാബു സഹോദരനോടൊപ്പം അമേരിക്കയിൽ പോയപ്പോഴായിരുന്നു തന്റെ പ്രണയം തകർന്നെന്ന് മനസ്സിലായത്; ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്;പ്രണയം തകരാൻ കാരണം അത് തിരിച്ചറിയാൻ വൈകിയത്; ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന ചാർമിളയ്ക്കും ബാബു ആന്റണിക്കുമിടയിൽ സംഭവിച്ചത്

24 DECEMBER 2021 04:12 PM IST
മലയാളി വാര്‍ത്ത

ഒരു കാലത്ത് മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു ചാർമിളയും ബാബു ആന്റണിയും. ഇരുവർക്കുമിടയിലെ പ്രണയവും പ്രണയ ഗോസിപ്പുകളും അക്കാലത്ത് വളരെയധികം പ്രചരിച്ചിരുന്നു. എന്നാൽ ഇരുവരും വേറെ വിവാഹം കഴിഞ്ഞു പോവുകയും ചെയ്തു. എങ്കിലും ഇപ്പോഴും ഇവർക്ക് രണ്ടുപേർക്കുമിടയിൽ എന്താണ് സംഭവിച്ചതെന്നും ഇവരുടെ പ്രണയം എപ്പോഴാണ് തകർന്നെതെന്നും അറിയാൻ ആരാധകർക്ക് വളരെ ആകാംക്ഷ തന്നെയാണ്. പല നിർണായക വെളിപ്പെടുത്തലുകൾ പല അഭിമുഖങ്ങളിലും പല ചാനലുകളിലൂടെയും രണ്ടുപേരും നടത്തിയിട്ടുണ്ട്. സത്യത്തിൽ എന്താണ് രണ്ടുപേരുടെയും ജീവിതത്തിൽ സംഭവിച്ചത്?

പ്രണയം പൂവിട്ടത്

കമ്പോളം മുതല്‍ അറേബ്യ വരെ ആറോളം സിനിമകളില്‍ ഇരുവരും ഒന്നിച്ചഭിനയിച്ചു. ഇതിനടിയിൽ ഇവരുടെ പ്രണയവും വളർന്നു വന്നു. ഇവരുടെ പ്രണയത്തിന് തടസ്സമായി ചാർമിളയുടെ പിതാവ് നിന്നിരുന്നു. എന്നാൽ വീട്ടുകാരുടെ എതിർപ്പു കാരണം ആത്മഹത്യയ്ക്ക് വരെ ചാർമിള ശ്രമിച്ചിരുന്നുവെന്നും താരം നേരത്തെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

*പ്രണയത്തകർച്ച

ഇരുവരുടെയും പ്രണയം മൊട്ടിട്ടു നിൽക്കുന്ന സമയത്തായിരുന്നു അറേബ്യ എന്ന സിനിമ തയ്യാറാക്കിയത്. ആ ചിത്രം ഏറെ പ്രതീക്ഷയോടെ പുറത്തിറങ്ങാനിരിക്കവെയാണ് ബാബു രാജും ചാര്‍മിളയും തെറ്റിപ്പിരിഞ്ഞത് . മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഇവർ പരസ്പരം ചളി വാരിയെറിഞ്ഞു. ചലച്ചിത്ര മാഗസിനുകള്‍ ആ വേര്‍പിരിയല്‍ കൊണ്ടാടി. അറേബ്യ എന്ന സിനിമയും തകർച്ച നേരിട്ടു.

*പ്രണയമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ് ബാബു ആന്റണി

ചാര്‍മിളയുമായി പ്രണയം ഇല്ല. എന്നാൽ മറ്റൊരു പെണ്‍കുട്ടിയുമായി സീരിയസ് പ്രണയം ഉണ്ടായിരുന്നു. വിവാഹം വരെയെത്തിയ ആ ബന്ധം ചില തെറ്റിദ്ധാരാണകള്‍ മൂലം തകര്‍ന്നു. ഞാന്‍ പ്രണയിച്ചിട്ടുണ്ട്. അതൊരു സിനിമക്കാരിയായിരുന്നില്ലെങ്കിലും മലയാളി പെണ്‍കുട്ടിയായിരുന്നുവെന്നും വെളിപ്പെടുത്തി. പുറത്ത് നിന്നും കണ്ട് ഇഷ്ടപ്പെട്ടിരുന്ന ആ ബന്ധത്തിനിടെ കുറെ പേര്‍ ഇടപ്പെട്ട് തെറ്റിദ്ധാരാണകള്‍ ഉണ്ടാക്കി . അത് തിരിച്ചറിഞ്ഞപ്പോഴെക്കും ഒരുപാട് വൈകിപോയിരുന്നെന്നും ബാബു ആന്റണി വെളിപ്പെടുത്തുകയുണ്ടായി. ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കള്‍ മാത്രമാണ്. ഇടയ്ക്ക് വിളിച്ച് സംസാരിക്കാറുമുണ്ട്. പക്ഷേ ചാര്‍മിളയെ താന്‍ പ്രണയിച്ചിട്ടില്ലായിരുന്നെന്ന് നടൻ പറയുന്നത്.

*ആരെയും നിർബന്ധിച്ച് പ്രണയിക്കരുത്

താന്‍ മാന്യമായിട്ടാണ് ചാര്‍മിളയോട് പെരുമാറിയിട്ടുള്ളത് . ഒരാളെയും നിര്‍ബന്ധിച്ച് പ്രണയിപ്പിക്കരുത്. ആദ്യ പ്രണയ പരാജയം ഉണ്ടായി തകര്‍ന്നിരിക്കുമ്പോഴായിരുന്നു ചാര്‍മിളയെ കുറിച്ചുള്ള വാര്‍ത്ത വന്നത്. തന്നെ കുറിച്ച് അറിയുന്ന ഒരാളില്‍ നിന്നും താന്‍ ഇത് പ്രതീക്ഷിച്ചിരുന്നില്ല. വീണ്ടും വീണ്ടും ബാബുരാജ് ചാർമിളയുമായുള്ള പ്രണയ വാർത്തകളെ തള്ളി കളയുകയായിരുന്നു.

*വില്ലനായത് സഹോദരനെന്ന് ചാർമിള

തനിക്ക് ബാബു ആന്റണിയോട് ദേഷ്യം ഇല്ല. പക്ഷേ ഞങ്ങൾക്ക് ഇടയ്ക്ക് നിന്ന് കളിച്ചത് ബാബുവിന്റെ സഹോദരനാണെന്ന് ചാർമിളാ മറ്റൊരു ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിന്നു. ഞങ്ങൾ തമ്മിൽ പ്രണയത്തിലായിരുന്നു. പക്ഷേ ഇടയ്ക്ക് വില്ലനായത് ബാബു ആന്റണിയുടെ സഹോദരനാണ്. ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നതിനിടെ ബാബുവിന്റെ സഹോദരൻ തന്റെ അടുത്തുവന്ന് ഒരു കാര്യം പറഞ്ഞു. നിങ്ങൾ തമ്മിൽ സംസാരിക്കും. കാണും. പക്ഷേ വിവാഹം ഒരിക്കലും നടക്കില്ല എന്നായിരുന്നു പറഞ്ഞത്. ബാബു ആന്റണി സഹോദരനോടൊപ്പം അമേരിക്കയിൽ പോയപ്പോഴായിരുന്നു തന്റെ പ്രണയം തകർന്നു തുടങ്ങി എന്ന് തനിക്ക് മനസ്സിലായതെന്നും ചാർമിള പറയുകയുണ്ടായി. ബാബു ആന്റണിയോട് ദേഷ്യമില്ല. പക്ഷേ സഹോദരനോട് ഇപ്പോഴും ദേഷ്യം ഉണ്ടെന്നാണ് ചാർമിള വെളിപ്പെടുത്തിയത്.

ഇരുവരുടെ പ്രണയവും പ്രണയത്തകർച്ചയും മറ്റു വിവാദങ്ങളും എല്ലാം ഇപ്പോഴും ആരാധകർക്കിടയിൽ ചർച്ചയാവുന്നുണ്ട്. എന്തായാലും ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും അവരുടേതായ ജീവിതം നയിക്കുകയും ചെയ്യുകയാണ് ഇപ്പോൾ . എങ്കിലും ഇടയ്ക്കിടയ്ക്ക് ഇവരുടെ പ്രണയത്തെ കുറിച്ചുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ വമ്പൻ ചർച്ചയ്ക്ക് വിധേയമാകുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 minutes ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (32 minutes ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (46 minutes ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (54 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (1 hour ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (1 hour ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (2 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (2 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (3 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (3 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (3 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (4 hours ago)

Malayali Vartha Recommends