Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഡ്രസ്സ് വരെ സെലക്ട് ചെയ്തു അവസാനം സംഭവിച്ചതോ?? ആലീസ് ക്രിസ്റ്റിയുടെ വിഹാഹത്തിന് കുടുംബവിളക്കിലെ അനന്യ പോകാത്തതിന്റെ കാരണം ഇത്; ഒടുവിൽ തുറന്ന് പറഞ്ഞ് താരം, ചോദ്യങ്ങളുമായി ആരാധകരും

27 DECEMBER 2021 08:25 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ വിവാഹമാണ്, ആലീസ് ക്രിസ്റ്റയുടെയും സജിന്റെയും. വിവിധ പരമ്പരകളിലൂടെ മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് ആലീസ്. അഭിനയവുമായി സജിന് ഒരു ബന്ധമില്ലെങ്കിലും ആലീസിന്റെ യൂട്യൂബ് ചാനലിലൂടെ സജിൻ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരിക്കുകയാണ്.

വിവാഹത്തിനോടനുബന്ധിച്ചായിരുന്നു ആലീസ് യൂട്യൂബ് ചാനൽ ആരംഭിച്ചത്. സേവ് ദ് ഡേറ്റ് ഷൂട്ടും മറ്റ് കല്യാണ ചടങ്ങുകളുടെ തയ്യാറെടുപ്പുകളും മറ്റും പങ്കുവെച്ചിരുന്നു. ഇതെല്ലം ചെറിയ സമയം കൊണ്ട ട്രെൻഡിംഗ് ആവുകയായിരുന്നു . ആലീസ് ക്രിസ്റ്റിയും സജിനും ഒന്നിച്ചാണ് വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. വിവാഹശേഷമുള്ള സന്തോഷങ്ങളും ഇവർ പങ്കുവെയ്ക്കാറുണ്ട്.

ആലീസിന് യൂട്യൂബ് ചാനൻ തുടങ്ങാൻ എല്ലാവിധത്തിലുമുള്ള പിന്തുണ നൽകിയത് കുടുംബവിളക്ക് താരം ആനന്ദ് നാരായണൻ ആയിരുന്നു. ആലീസും ആന്ദിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമാണുള്ളത്. വിവാഹത്തെ കുറിച്ച് ആദ്യം പറഞ്ഞതും ആനന്ദിനോട് ആയിരുന്നു.

 

എന്നാൽ കല്യാണത്തിന് ആനന്ദും കുടുംബവും പങ്കെടുത്തിരുന്നില്ല. അടുത്ത സുഹൃത്തും സഹോദരി തുല്യയുമായ ആലീസിന്റെ വിവാഹത്തിന് പങ്കെടുക്കാൻ സാധിക്കാത്തതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് ആനന്ദ് നാരായണൻ. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യ വെളിപ്പെടുത്തിയത്.


ആലീസും സജിനും വിവാഹ ശേഷം ആനന്ദിന്റെ വീട്ടിൽ വിരുന്ന് വന്നപ്പോഴാണ് ഇരുകുടുംബങ്ങളും തമ്മിലുള്ള അടുപ്പത്തെ കുറിച്ചും വിവാഹത്തിൽ പങ്കെടുക്കാൻ കഴിയാഞ്ഞതിനെ കുറിച്ചും വെളിപ്പെടുത്തിയത്. കല്യാണത്തിന് ശേഷമുള്ള ഇവരുടെ ആദ്യത്തെ വിരുന്നായിരുന്നു ഇത്.

കുടുംബാംഗങ്ങളുടെ വീട്ടിൽ പോലും പോകാതെയായിരുന്നു ഇരുവരും ഉവിടെ എത്തിയത്. ക്രിസ്തുമസ് ദിനസ്പെഷ്യലായിട്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിമിഷനേരങ്ങൾക്കുള്ളിലാണ് ഇത് വൈറലായത്.

ഷൂട്ടിംഗ് തിരക്ക് ആയത് കൊണ്ടാണ് വിവാഹത്തിന് പോകാൻ സാധിക്കാതിരുന്നതെന്ന് പറഞ്ഞ് കൊണ്ടാണ് ആനന്ദ് വീഡിയോ ആരംഭിച്ചിരിക്കുന്നത്. ഡേറ്റ് ഫിക്സ് ചെയ്തപ്പോൾ ആലീസ് തന്നെ വിളിച്ച പറഞ്ഞിരുന്നുവെന്നും ആനന്ദ് പറയുന്നു.

 

വിവാഹത്തിന് പോകാൻ വസ്ത്രം വരെ എടുത്തുവെന്നും എന്നാൽ ഷൂട്ടിംഗ് തിരക്ക് കൊണ്ട് വരാൻ സാധിച്ചില്ലെന്നാണ് ആനന്ദ് പറയുന്നത്. വിവാഹസമയത്തായിരുന്നു സുമിത്രയും മകൻ അനിരുദ്ധും അടുക്കുന്ന സീനുകൾ ചിത്രീകരിച്ചതെന്നും ആനനദ് പറയുന്നു. എന്നാൽ വിവാഹചടങ്ങ് നടക്കുന്നതിന്റെ തൊട്ട് മുൻപ് വരെ ആനന്ദിനെ പ്രതീക്ഷിച്ചുവെന്നും ആലീസും സജിനും കൂട്ടിച്ചേർത്തു.

കൂടാതെ തനിക്ക് യൂട്യൂബ് ചാനൽ തുടങ്ങുന്നതിന് എല്ലാ പിന്തുണയും നൽകിയത് ആനന്ദ് ആണെന്നും ആലീസ് പറയുന്നുണ്ട്. യൂട്യൂബ് ചാനലിനെ കുറിച്ച് പറയവെയാണ് ഇക്കാര്യം പങ്കുവെച്ചത്. യൂട്യൂബ് ചാനൽ തുടങ്ങാൻ നല്ല ആഗ്രഹം ഉണ്ടായിരുന്നു.

എന്നാൽ പ്രസന്റേഷനുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങൾ ഉണ്ടായിരുന്നുവെന്നും അതൊക്കെ മാറ്റി കണ്ടന്റുകളും മറ്റ് നിർദ്ദേശങ്ങളും തന്നത് ആനന്ദ് ആയിരുന്നു എന്നാണ് ആലീസ് പറയുന്നത്. സജിന് ഇപ്പോഴും ക്യാമറയോടുള്ള പേടി മാറിയിട്ടില്ലെന്നും ആലീസ് ഈ അവസരത്തിൽ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (1 hour ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (2 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (2 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (2 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (2 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (3 hours ago)

എല്ലാ അർത്ഥത്തിലും ശ്രീനാരായണഗുരുവും മഹാത്മാ അയ്യൻകാളിയും കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരികളാണ്. അവരുടെ ജന്മദിനത്തിൽ, ആ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം; പ്രണാമമർപ്പിച്ച് മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

5,000 പേരെ മാറ്റിപ്പാർപ്പിച്ചു ഇന്ത്യയിൽ ജാഗ്രത..! നദികൾ നിറഞ്ഞ് ഒഴുകുന്നു മുല്ലപ്പെരിയാറിൽ സംഭവിക്കുന്നത്..!  (3 hours ago)

Malayali Vartha Recommends