Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ഗ്രഹപ്പിഴ സമയത്ത് അനുഭവിക്കേണ്ടത് അനുഭവിച്ചു; വെറുതെ ദിലീപിനെ ക്രൂശിക്കാന്‍ സാധിക്കില്ല! നടി ശാലു മേനോന്റെ വെളിപ്പെടുത്തൽ....

14 AUGUST 2022 10:49 AM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷമായി വന്ന പ്രതിസന്ധിയും ജയില്‍വാസവും തന്നെ ഒട്ടും തളർത്തിയിട്ടില്ലെന്ന് നടിയും നർത്തകയുമായ ശാലു മേനോൻ. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജീവിതത്തിൽ നേരിട്ട വെല്ലുവിളികളെക്കുറിച്ചും, നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിന്റെ നിരപരാധിത്വത്തെ കുറിച്ചും താരം മനസ് തുറന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ...

വഴക്കിനൊന്നും പോവുന്നത് തീരെ താല്‍പര്യം ഇല്ലാത്തയാളാണ് ഞാന്‍. ആരെങ്കിലും തമ്മില്‍ വഴക്ക് നടക്കുകയാണെങ്കില്‍ അത് അതിന്റെ വഴിക്ക് പോകട്ടെ എന്നേയുള്ളു. ദിലീപ് വിഷയമൊക്കെ കേട്ടു. ഞാനിതില്‍ ഒന്നും വിശ്വസിക്കുന്നില്ല. 40 ദിവസത്തോളം ജയിയില്‍ കിടന്ന ഒരാളാണല്ലോ ഞാന്‍. പലരും ചോദിച്ചെങ്കിലും എനിക്ക് അതേ കുറിച്ച് കൂടുതല്‍ പറയാന്‍ സാധിക്കില്ല. വെറുതെ ഒരാളെ ക്രൂശിക്കാന്‍ സാധിക്കില്ലാലോ. സത്യാവസ്ഥ കോടതി പറയട്ടെ. ദിലീപിനൊപ്പം തുടക്കത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു. എന്നാല്‍ അത് പൂർത്തികരിക്കാന്‍ സാധിക്കില്ല. എനിക്ക് പകരം വോറെ ഒരാളാണ് അത് ചെയ്തത്. എനിക്ക് ഭയങ്കര ഇഷ്ടമുള്ള ഒരു നടനാണ് ദിലീപ്.

ഒരാളും കുറ്റം ചെയ്തുവെന്ന് നമുക്ക് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ല. പത്രങ്ങളിലെല്ലാം വരുന്നത് ശരിയാവണമെന്നില്ല. എന്താണ് നടന്നതെന്ന് ദൈവത്തിന് മാത്രം അറിയാം. അദ്ദേഹത്തിന് കുറ്റം ചെയ്യാനുള്ള മനസ്സുണ്ടെന്ന് ഇപ്പോഴും അറിയില്ല. എല്ലാം കോടതി തീരുമാനിക്കട്ടെ എന്ന് ശാലു പറയുന്നു. കൂടാതെ തന്റെ ജയിൽ വാസത്തെ കുറിച്ച് ശാലുവിന്റെ വാക്കുകൾ ഇങ്ങനെ...

സോളാർ കേസില്‍ 41 ദിവസത്തെ കാരാഗ്രഹ വാസം. കാരാഗ്രഹ വാസം എന്നുള്ളത് എന്റെ ജാതകത്തില്‍ ഉള്ള കാര്യമായിരുന്നു. പക്ഷ നേരത്തെ ഒരു ജോത്സ്യനും ഇക്കാര്യം പറഞ്ഞിരുന്നില്ല. എല്ലാം നല്ലതാണെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ ജാതകത്തില്‍ തന്നെ എല്ലാം വ്യക്തമായി പറഞ്ഞിട്ടുണ്ട്. എനിക്ക് കണ്ടക ശനികൂടെ ആയതുകൊണ്ട് ഇതെല്ലാം സംഭവിച്ചുവെന്നും ശാലൂ മേനോന്‍ വ്യക്തമാക്കുന്നു.


കോടതിയില്‍ വിശ്വാസം അർപ്പിക്കുന്ന ഒരാളാണ് ഞാന്‍. നമ്മുടെ ഒരു ഗ്രഹപ്പിഴ സമയത്ത് നമുക്ക് അനുഭവിക്കേണ്ട കാര്യം നമ്മള്‍ അനുഭവിച്ചു. ആ ഒരു രീതിയില്‍ മാത്രമേ ഇതിനെ ഞാന്‍ കണ്ടിട്ടുള്ളത്. എന്തായാലും പഴയതിനേക്കാള്‍ കൂടുതല്‍ ആക്ടീവായത് ഇപ്പോഴാണെന്നും ശാലുമേനോന്‍ പറയുന്നു. എല്ലാവരേയും വിശ്വസിക്കുന്ന, വളരെ ഉള്ളുതുറന്ന് സംസാരിക്കുന്നയാളായിരുന്നു ഞാന്‍. അധികമായി മറ്റൊരാളെ വിശ്വസിച്ച് പോകുന്നതിന്റെ പ്രശ്നങ്ങളാണ് നേരത്തെ സംഭവിച്ചത്. ഇപ്പോള്‍ അതൊരു പാഠമായി. ജയിലില്‍ ഇരുന്നപ്പോള്‍ തന്നെ ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം നന്നായി ആലോചിച്ചു.

 

സത്യം പറഞ്ഞാല്‍ സരിത എന്ന് പറയുന്ന വ്യക്തിയെ എനിക്ക് അറിയില്ല. സരിത എന്നയാള്‍ എന്റെ വീട്ടില്‍ വന്നിരുന്നു. പക്ഷെ ലക്ഷ്മി എന്ന പേരിലായിരുന്നു എന്റെ വീട്ടിലേക്ക് വന്നത്. എന്റെ ഡാന്‍സ് സ്കൂളില്‍ എത്രയോ രക്ഷിതാക്കളും കുട്ടികളും പഠിക്കാന്‍ വരുന്നുണ്ട്. അക്കൂട്ടത്തില്‍ ഒരാളായി അവിടെ അഡ്മിഷന്‍ എടുക്കുകയായിരുന്നു. ഒറ്റ ദിവസമാണ് എന്റെ വീട്ടില്‍ വന്നിട്ടുള്ളത്. പിന്നീട് കേസിന്റെ സമയത്താണ് ഈ ഒരു വ്യക്തിയാണ് സരിത എന്നുള്ളത് മനസ്സിലായത്. പിന്നെ കോടതിയിലും കണ്ടു. ജയിലിലും അപ്പുറത്തെ സെല്ലിലായിരുന്നു അവരുടെ താമസം.

അത് വല്ലാത്തൊരു അനുഭവമായിരുന്നു. സിനിമയിലും സീരിയലിലും കണ്ടിട്ടുള്ള ഒരു ധാരണ മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളു. കേസില്‍ അറസ്റ്റ് ഉണ്ടാവുമെന്ന് കരുതിയിരുന്നില്ല. തെറ്റ് ചെയ്തില്ലെങ്കില്‍ പേടിക്കേണ്ട ആവശ്യം ഇല്ലാല്ലോ. പക്ഷെ പെട്ടെന്ന് അറസ്റ്റ് ഉണ്ടാവുന്നു, ജയിലില്‍ പോവുന്നു. സീരിയലില്‍ നിറഞ്ഞ് നില്‍ക്കുന്ന ആളായത് കൊണ്ട് കൊണ്ട് മറ്റ് തടവുകാരൊക്കെ ശ്രദ്ധയോടെ നോക്കുമായിരുന്നുവെന്നും താരം വ്യക്തമാക്കുന്നു.

പലതരത്തിലുള്ള ആളുകളായിരുന്നു ജയിലില്‍ ഉണ്ടായിരുന്നത്. എന്റെ അടുത്തും സ്നേഹത്തോടെ പെരുമാറിയവരാണ് ഉള്ളത്. പലരുടേയും കഥ കേട്ടു. ഒരാഴ്ചയോളം വലിയ ബുദ്ധിമുട്ടായിരുന്നു. സെലിബ്രിറ്റി എന്ന നിലയില്‍ ചില വിട്ടുവീഴ്ചകള്‍ നല്‍കിയിരുന്നു. ഒത്തിരി ആളുകളൊന്നും റൂമില്‍ ഉണ്ടായിരുന്നില്ല. പക്ഷെ കിടത്തവും ഭക്ഷണവുമൊക്കെ എല്ലാവരുടേയും പോലെ തന്നെയായിരുന്നുവെന്നും ശാലു പറയുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (13 minutes ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (23 minutes ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (4 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (4 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (4 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (5 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (5 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (5 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (5 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (5 hours ago)

മൂന്ന് വിദ്യാർത്ഥികളുടെ ചിതയടങ്ങും മുൻപ് കച്ചവട കുറിപ്പുമായി ഇഹ ഡിസൈൻസ്; 'സാങ്കേതിക പ്രശ്ന' ന്യായീകരണത്തിനെതിരെ കടുത്ത പ്രതിഷേധം...  (6 hours ago)

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (8 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (9 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (9 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (9 hours ago)

Malayali Vartha Recommends