Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന് കുരുക്ക് മുറുകുന്നു... ശോഭനയുടെ ആ മാസ് എൻട്രി 'ട്രാപ്പിലാക്കി':- മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ നൽകിയത് സുപ്രധാന മൊഴി

16 AUGUST 2022 09:54 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അമ്മ ശോഭന, നിർണ്ണായക സാക്ഷിയായി രംഗത്ത് വന്നിരിക്കുകയാണെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് സംവിധായകന്റെ വെളിപ്പെടുത്തൽ. 164 പ്രകാരമുള്ള ശോഭനയുടെ മൊഴി ക്രൈംബ്രാഞ്ചിന് കിട്ടി കഴിഞ്ഞു. കേസിലെ ഒരു പ്രധാന സാക്ഷിയാക്കി അവരെ വിസ്തരിക്കും. സുപ്രധാനമായ ഒരുപാട് കാര്യങ്ങളാണ് ശോഭന തുറന്ന് പറയുന്നതെന്ന് അദ്ദേഹം പറയുന്നു.

കോട്ടയത്ത് ഒരു ചെറുഗ്രാമത്തില്‍ സാധാരണക്കാരായി ജീവിച്ച സുനി എങ്ങനെ, കൊടും ക്രിമിനല്‍ പള്‍സർ സുനി ആയത്? എങ്ങനെയാണ് ഈ രീതിയിലേക്ക് സുനി മാറിയത്? എന്തിനാണ് ഈ അതിക്രമം ചെയ്തത്? പ്രതിഫലമായി എന്ത് കിട്ടി? എന്നിങ്ങനെയുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ച് വളരെ വ്യക്തമായി അന്വേഷിച്ചിട്ടുണ്ടെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ...

''ഉടുതുണിക്ക് മറുതുണി പോലും ഉണ്ടായിരുന്നില്ലാത്ത പള്‍സർ സുനി ധാരാളിയായി ജീവിക്കുന്നതിനെ കുറിച്ച് അന്ന് തന്നെ ഞങ്ങള്‍ പറഞ്ഞിരുന്നു. ചില സിനിമാക്കാരുടെ ഇഷ്ടക്കാരനായി കൂടുതലും സിനിമയിലുണ്ടായിരുന്നു ആളാണ് പള്‍സർ സുനി. മുകേഷിന്റേയും ദിലീപിന്റെയുമൊക്കെ ഡ്രൈവറായി. അതോടൊപ്പം ചില യൂണിയനുകളിലും അദ്ദേഹം ഉണ്ടായിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവം പോലെ തന്നെ നേരത്തേയും പല നടിമാരുടേയും പീഡന ദൃശ്യങ്ങള്‍ സുനി സൂക്ഷിച്ചിട്ടുണ്ടെന്നാണ് പിന്നാമ്പുറ വാർത്തകള്‍.

അതെന്തുമായിക്കൊള്ളട്ടെ. എന്നാല്‍ ദിലീപ് തനിക്ക് ഒരു ലക്ഷം രൂപ തന്നുവെന്ന് പള്‍സർ സുനിയുടെ അമ്മ ശോഭന മൊഴി നല്‍കിയിട്ടുണ്ട്. രണ്ട് ലക്ഷം രൂപയോളം അക്കൗണ്ടിൽ വന്നുവെന്നായിരുന്നു പറഞ്ഞ് കേട്ടത്. പക്ഷ ഇപ്പോള്‍ ശോഭന തന്നെ പറയുന്നത്. ഒരു ലക്ഷം രൂപയാണ് ദിലീപ് തന്നതെന്ന്. എന്തിനാണ് ദിലീപ് പള്‍സർ സുനിയുടെ അമ്മക്ക് പൈസ കൊടുക്കേണ്ടത്. പള്‍സർ സുനിയെ അറിയില്ല, പള്‍സർ സുനിയുമായി യാതൊരു ബന്ധവും ഇല്ല, സുനിയെ കണ്ടിട്ടുപോലുമില്ല എന്നൊക്കെയാണല്ലോ പറഞ്ഞത്. അങ്ങനെയുള്ള ഒരാളുടെ അമ്മക്ക് എന്തിന് ദിലീപ് പൈസ കൊടുക്കണമെന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.


രണ്ട് കോടി രൂപയുടെ ക്വട്ടേഷനാണ് ഇതെന്നാണ് അവർ തന്നെ പറയുന്നത്. പക്ഷെ കാര്യങ്ങളെല്ലാം നടന്ന് കഴിഞ്ഞപ്പോള്‍ പണം കൊടുക്കാതിരുന്നതിലാണ് ഈ സംഭവം പുറത്ത് വന്നത്. പറഞ്ഞ പണം കൊടുത്ത് സെറ്റില്‍ ചെയ്ത് പോയിരുന്നുവെങ്കില്‍ ചിലപ്പോള്‍ പള്‍സർ സുനി മാത്രം കുറ്റമേറ്റെടുത്ത് ബാക്കി കാര്യങ്ങള്‍ ആരും അറിയാതെ പോയെനെ. കുറ്റം ഏറ്റെടുത്ത് നാലോ അഞ്ചോ വർഷം ജയിലില്‍ കിടന്നാലും രണ്ട് കോടി രൂപയുടെ ഉടമയായി പള്‍സർ സുനിക്ക് പുറത്ത് ഇറങ്ങാമായിരുന്നു.

ഇതേ പള്‍സർ സുനിക്ക് ഹൈക്കോടതിയില്‍ മൂന്ന് പ്രാവശ്യം ജാമ്യത്തിന് പോയപ്പോള്‍ പണം കൊടുത്തത് ആരാണ്. വെറുതെ ഒന്നും ഒരു വക്കീലും വാദിക്കില്ലാലോ. നേരത്തെ സഹതടവുകാരനായി ഒപ്പമുണ്ടായിരുന്നു ജിന്‍സണെ കൊണ്ട് 300 രൂപ മണിയോഡറായി ജയിലിലേക്ക് അയപ്പിച്ച ആളാണ് പള്‍സർ. അങ്ങനെയുള്ളയാള്‍ 3 പ്രാവശ്യം ഹൈക്കൊടതിയില്‍ ജാമ്യത്തിന് പോയെങ്കിലും 3 ഉം തള്ളി.

ഇതിന് ശേഷമാണ് ലക്ഷങ്ങള്‍ കൊടുത്ത് സുപ്രീംകോടതിയിലേക്ക് ജാമ്യത്തിന് പോവുന്നത്. ഏകദേശം 5 ലക്ഷത്തോളം രൂപ ജാമ്യത്തിന് പോയ വകയില്‍ അവിടെ ചിലവായി എന്നാണ് അറിയാന്‍ സാധിക്കുന്നത്. ഈ പണമൊക്കെ ജയിലില്‍ കിടക്കുന്ന പള്‍സർ സുനിക്ക് എവിടുന്ന് കിട്ടി. ഇക്കാര്യം കൂടി ക്രൈംബ്രാഞ്ച് അന്വേഷണം വിധേയമാക്കേണ്ടതല്ലെ. ശോഭന ഇപ്പോള്‍ നല്‍കിയിരുന്ന മൊഴി ദിലീപും പള്‍സർ സുനിയും തമ്മിലുള്ള ബന്ധം കുറേയധികം ഊട്ടിയുറപ്പിക്കുന്നതാണ് എന്നതില്‍ യാതൊരു സംശയവും ഇല്ല.

 

അതുപോലെ ജോർജേട്ടന്‍സ് പൂരം എന്നലൊക്കേഷനില്‍ വെച്ച് ദിലീപും പള്‍സർ സുനിയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം ഒരു ചെറുപ്പക്കരന്‍ എടുത്ത സെല്‍ഫിയില്‍ പതിഞ്ഞിരുന്നു. അത് ഫോട്ടോഷോപ്പാണെന്ന് പറഞ്ഞ് ശ്രീലേഖ രംഗത്ത് വന്നിരുന്നു. എന്നാല്‍ അതെല്ലാം പൊളിഞ്ഞു. നിലവിലെ സാഹചര്യത്തില്‍ നൂറ് ശതമാനം ദിലീപിന് പ്രതികൂലമായ കാര്യങ്ങളാണ് ഇപ്പോഴുള്ളതെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശബരിമല സ്വര്‍ണക്കൊള്ള കേസ് പ്രതി പിഎസ് പ്രശാന്ത് ആശുപത്രിയില്‍...  (47 minutes ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഒമ്പത് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്  (58 minutes ago)

പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ തീപ്പിടിത്തത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം...  (1 hour ago)

മഴയെ തുടർന്ന് ഏഴ് ഓവറാക്കി വെട്ടിച്ചുരുക്കിയ മത്സരം... കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെതിരെ തകർപ്പൻ വിജയവുമായി ആലപ്പി റിപ്പിൾസ്  (1 hour ago)

ഇന്ത്യയുടെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാൾ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും  (1 hour ago)

ചേലക്കോട് നിയന്ത്രണം വിട്ട ലോറി ചായക്കടയിലേക്ക് ഇടിച്ചുകയറി രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

റയൽ സൊസൈഡാഡിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് റയൽ മഡ്രിഡ്  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (2 hours ago)

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്‌ത ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് വിട പറഞ്ഞു  (2 hours ago)

പുതിയ പദവികളും ബിസിനസ്സ് മുന്നേറ്റവും ലഭിക്കുന്ന രാശികൾ!  (2 hours ago)

സങ്കടക്കാഴ്ചയായി... മലപ്പുറം ജില്ലയിലെ വെട്ടത്തൂരിൽ കോഴിഫാമിൽ വെച്ച് വൈദ്യുതാഘാതമേറ്റ് രണ്ട് സഹോദരങ്ങൾ മരിച്ചു  (2 hours ago)

പയ്യന്നൂർ പെരുമ്പയിൽ അമിതവേഗത്തിലെത്തിയ കാറിടിച്ച് യുവാവിന് ദാരുണാന്ത്യം  (2 hours ago)

മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനുമായിരുന്ന പി.എച്ച്. കുര്യൻ) അന്തരിച്ചു  (2 hours ago)

നേപ്പാളിലുണ്ടായ കനത്ത മിന്നൽ പ്രളയം.... മരണം 157 ആയി ഉയര്‍ന്നു, 750 ഓളം പേരെ കാണാതായി... അപകടബാധിത മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു...  (3 hours ago)

നേപ്പാൾ പ്രളയം: മലയാളികൾക്കായി 1070 ടോൾ ഫ്രീ നമ്പർ, സഹായം വേണ്ടവർക്ക് 944 7111844, 9747132147 നമ്പറുകളിലും വിളിക്കാം  (10 hours ago)

Malayali Vartha Recommends