'എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ് ' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്...' മകൾക്കായി മോഹൻലാലിൻറെ കുറിപ്പ്

മലയാളത്തിലെ താര രാജാവാണ് മോഹൻലാൽ. താരത്തിന്റെ മകൾ എഴുതിയ 'ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ് ' എന്ന പുസ്തകത്തിന്റെ പരിഭാഷ പുറത്തിറങ്ങുന്നതുമായി ബദ്ധപ്പെട്ട് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ്. 'എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'ഗ്രൈൻസ് ഓഫ് സ്റ്റാർഡസ്റ്റ് ' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്' എന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;
എൻ്റെ മകൾ വിസ്മയ എഴുതി പെൻഗ്വിൻ ബുക്സ് പ്രസിദ്ധീകരിച്ച 'Grains of Stardust' എന്ന കവിതാസമാഹാരത്തിൻ്റെ മലയാള പരിഭാഷ ‘നക്ഷത്രധൂളികൾ‘ ഓഗസ്റ്റ് 19 ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്.
കവയിത്രി റോസ്മേരി പരിഭാഷപ്പെടുത്തി മാതൃഭൂമി ബുക്ക്സ് പുറത്തിറക്കുന്ന ഈ സമാഹാരം, എൻ്റെ ആത്മ മിത്രങ്ങളും എൻ്റെ സിനിമാ ജീവിതത്തിലെ അവിഭാജ്യവ്യക്തിത്വങ്ങളുമായ സത്യൻ അന്തിക്കാടും പ്രിയദർശനും ചേർന്ന് മാതൃഭൂമി ബുക്ക്‌സ്റ്റാളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്. യുവ എഴുത്തുകാരി സംഗീതാ ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛൻ എന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്!
https://www.facebook.com/Malayalivartha