വനിത ക്രിക്കറ്റ് ലോകകപ്പ്.. ഇന്ത്യ ഇന്ന് ആസ്ട്രേലിയയെ നേരിടും

വനിത ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് കടുത്ത പരീക്ഷണം. നിലവിലെ ജേതാക്കളായ ആസ്ട്രേലിയയെ ആണ് ആതിഥേയർക്ക് എ.സി.എ-വി.ഡി.സി.എ സ്റ്റേഡിയത്തിൽ നേരിടേണ്ടത്. ആദ്യ രണ്ടു മത്സരങ്ങളിൽ ജയം നേടിയ ഇന്ത്യ മൂന്നാം കളിയിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ടിരുന്നു. സ്ട്രേലിയ മൂന്നു കളികളിൽ രണ്ടു വിജയം സ്വന്തമാക്കിയപ്പോൾ ഒരു മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.
ഓസീസിനെതിരെ ഇറങ്ങുമ്പോൾ സൂപ്പർ താരം സ്മൃതി മന്ദാനയുടെ ഫോം ആയിരിക്കും ഇന്ത്യ ഉറ്റുനോക്കുന്ന ഘടകം. ലോകകപ്പിന് തൊട്ടുമുമ്പുവരെ തകർപ്പൻ ഫോമിലോയിരുന്ന ഇടംകൈയൻ ബാറ്റർ ലോകകപ്പിൽ പക്ഷേ ഇതുവരെ തിളങ്ങിയിട്ടില്ല.
ലോകകപ്പിന് മുമ്പുള്ള 14 ഇന്നിങ്സുകളിൽ 66 റൺ ശരാശരിയിൽ 928 റൺസടിച്ച സ്മൃതി ലോകകപ്പിലെ മൂന്നു കളികളിൽ 18 റൺ ശരാശരിയിൽ 54 റൺസ് മാത്രമാണ് സ്കോർ ചെയ്തത്.
എന്നാൽ, ഓസീസിനെതിരെ സ്മൃതിയുടെ റെക്കോഡ് മികച്ചതാണെന്നത് ഇന്ത്യക്ക് പ്രതീക്ഷ നൽകുന്നു.
https://www.facebook.com/Malayalivartha