വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്...

വനിതാ ലോകകപ്പിൽ ശ്രീലങ്കയെ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 89 റൺസിനാണ് ഇംഗ്ലണ്ടിന്റെ ജയം. 254 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്ക 164 ന് പുറത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയുടേത് തകർപ്പൻ തുടക്കമായിരുന്നു. 20.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലങ്ക 95 റൺസെടുത്തു. എന്നാൽ പിന്നീട് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ട് തിരിച്ചടിച്ചു. ഹസിനി പെരേര(35), ഹർഷിത സമരവിക്രമ(33), നിളാക്ഷി ഡി സിൽവ(23) എന്നിവർ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്
. മറ്റുള്ളവരെല്ലാം നിരനിരയായി കൂടാരം കയറിയതോടെ ലങ്കൻ ഇന്നിങ്‌സ് 164 ൽ അവസാനിച്ചു. ഇംഗ്ലണ്ടിനായി സോഫി എക്ലസ്റ്റോൺ നാല് വിക്കറ്റെടുക്കുകയും ചെയ്തു.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ 253 റൺസാണെടുത്തത്. ക്യാപ്റ്റൻ നാറ്റ് സിവർ ബ്രണ്ടിന്റെ സെഞ്ചുറിയാണ് ടീമിന് തുണയായത്. ബ്രണ്ട് 117 റൺസെടുത്ത് പുറത്തായി. ടമ്മി ബ്യൂമോണ്ട്(32), ഹെതർ നൈറ്‌റ്(29) എന്നിവരും ഇംഗ്ലണ്ട് സ്‌കോറിലേക്ക് സംഭാവന നൽകി. ലങ്കയ്ക്കായി ഇനോക റണവീര മൂന്നുവിക്കറ്റെടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha