ബേക്കറി ഉടമ ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ക്കെതിരെ ലൈംഗികാതിക്രമ കുറ്റം ചുമത്തി പൊലീസ്

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ബേക്കറി ഉടമയായ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യ ചെയ്ത കേസില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജോസ് ഫ്രാങ്കഌനെതിരെ ലൈംഗികാതിക്രമ കുറ്റം കൂടി ചുമത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറിയും നെയ്യാറ്റിന്‍കര നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമാണ് ജോസ് ഫ്രാങ്ക്‌ളിന്റെ ലൈംഗികാതിക്രമത്തില്‍ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന് സ്ത്രീയുടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശം ഉണ്ടായിരുന്നു. ജോസ് ഫ്രാങ്കഌന്‍ നിലവില്‍ ഒളിവിലാണ്. ഇയാളുടെ വീട്ടില്‍ പൊലീസ് എത്തിയെങ്കിലും അവിടെയുണ്ടായില്ല. കൗണ്‍സിലറുടെ സാമ്പത്തിക ഇടപാടുകളും പൊലീസ് അന്വേഷിക്കുന്നുണ്ട്.
നാല് മാസം മുമ്പ് നാട്ടില്‍ തുടങ്ങിയ ബേക്കറിക്കായി സബ്‌സിഡിയുള്ള വായ്പ തരപ്പെടുത്തി നല്‍കാമെന്ന് മോഹിപ്പിച്ചാണ് ചൂഷണം. ഫോണ്‍ വിളികളിലൂടെയും അല്ലാതെയും നിരന്തരം ശല്യം ചെയ്തു. മക്കള്‍ക്കെഴുതിയ ആത്മഹത്യാകുറിപ്പില്‍ വീട്ടമ്മ ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ഫോണ്‍ രേഖകള്‍ കൂടി പരിശോധിച്ച ശേഷമാണ് കോണ്‍ഗ്രസ് നേതാവിനെ നെയ്യാറ്റിന്‍കര പൊലീസ് പ്രതി ചേര്‍ത്തത്. ജോസ് ഫ്രാങ്ക്‌ളിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റവും ലൈംഗികാതിക്രമ കുറ്റവും ചുമത്തി.
https://www.facebook.com/Malayalivartha