'തെളിവുള്ള ഓർമ്മകൾ എന്നതേക്കാൾ തുമ്പുപോലുമില്ലാത്ത മറവികളുടെ ആവർത്തനമായിരിക്കാം യഥാർത്ഥത്തിൽ മനുഷ്യ ചരിത്രം...' സംവിധായകൻ സനൽകുമാർ ശശിധരൻ കുറിക്കുന്നു

പുരോഗമിക്കാത്ത കാലത്തിന്റെ ബാക്കിപത്രങ്ങളാണ് കല്ലിൽ കൊത്തിയതൊക്കെ എന്നാണ് പൊതുവെ നാം കരുതുന്നത്. പുരോഗമിക്കുന്തോറും അറിവുകൾ എഴുതിവെയ്ക്കുന്നത് എളുപ്പം മായ്ഞ്ഞുപോകുന്ന ഇടങ്ങളിലായതുകൊണ്ട് ഭൂമി ഒന്ന് കുടഞ്ഞുണർന്നാൽ ബാക്കിയാവുക കല്ലിൽ കൊത്തിയത് മാത്രമാകുമെന്ന് പറയുകയാണ് സംവിധായകൻ സനൽകുമാർ ശശിധരൻ
ഫേസ്ബുക്ക് കുറിപ്പ ഇങ്ങനെ;
പുരോഗമിക്കാത്ത കാലത്തിന്റെ ബാക്കിപത്രങ്ങളാണ് കല്ലിൽ കൊത്തിയതൊക്കെ എന്നാണ് പൊതുവെ നാം കരുതുന്നത്. പുരോഗമിക്കുന്തോറും അറിവുകൾ എഴുതിവെയ്ക്കുന്നത് എളുപ്പം മായ്ഞ്ഞുപോകുന്ന ഇടങ്ങളിലായതുകൊണ്ട് ഭൂമി ഒന്ന് കുടഞ്ഞുണർന്നാൽ ബാക്കിയാവുക കല്ലിൽ കൊത്തിയത് മാത്രമാവും.
പുരോഗമിച്ച കാലത്തിന്റെ ഓർമ്മകൾ വാമൊഴികളായി പകർന്നേക്കാം എങ്കിലും അതൊക്കെ കെട്ടുകഥകളാണോ ചരിത്രമാണോ എന്നുറപ്പിക്കാൻ തെളിവുകൾ ഒന്നും ബാക്കിയുണ്ടാവില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ മാത്രം കാലത്തെയും സത്യത്തെയും വിലകൽപ്പിക്കാൻ ശ്രമിക്കുമ്പോൾ ഉറപ്പില്ലാത്ത ഇലക്ട്രോണിക് ഉപകരണങ്ങളിൽ എഴുതിവെച്ച ഉറപ്പുള്ള കണ്ടെത്തലുകളെ കുറിച്ച് ആലോചിക്കേണ്ടിവരും.
കണ്ടെത്തപ്പെടുന്ന അറിവുകളും സത്യങ്ങളും എല്ലാ കാലത്തും മാറ്റമില്ലാത്തത് തന്നെയാവും. ഓരോ കാലഘട്ടത്തിലും കണ്ടെത്തിയ അറിവുകളും സത്യങ്ങളും എത്രമാത്രം ആ കാലത്തിന്റെ നാശത്തെ അതിജീവിച്ചു എന്നതിനെ ആശ്രയിച്ചിരിക്കും അടുത്ത കാലഘട്ടം കൈവരിക്കുന്ന പുരോഗതി. മിക്കപ്പോഴും നാം ശിലായുഗത്തിൽ നിന്നാവും പുനരാരംഭിക്കുക. അപ്പോഴേക്കും വായിച്ചെടുക്കാനാവാത്ത തരത്തിലേക്ക് ഭാഷയും നഷ്ടമായിട്ടുണ്ടാകും. തെളിവുള്ള ഓർമ്മകൾ എന്നതേക്കാൾ തുമ്പുപോലുമില്ലാത്ത മറവികളുടെ ആവർത്തനമായിരിക്കാം യഥാർത്ഥത്തിൽ മനുഷ്യ ചരിത്രം.
https://www.facebook.com/Malayalivartha