ഇത് നടിയുടെ ആദ്യ വിജയം! ദിലീപിനെ ഞെട്ടിച്ച് ജസ്റ്റിസ് സിയാദ് റഹ്മാൻ... അതിജീവിതയുടെ ആവശ്യം കോടതി അംഗീകരിച്ചു.. കോടതി മാറ്റം വേണമെന്ന ഹർജിയില്‍ ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും! സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും..

നടി ആക്രമിക്കപ്പെട്ട കേസിലെ അതീജിവിത സമർപ്പിച്ച ഹർജിയില്‍ ആവശ്യം കോടതി അംഗീകരിച്ചു. ഹൈക്കോടതി അടച്ചിട്ട മുറിയിൽ വാദം കേൾക്കും. അതിജീവിതയുടെ സെഷൻസ് കോടതിയിലെ വിചാരണ നിർത്തിവെക്കണം എന്ന ആവശ്യം അടുത്ത തിങ്കളാഴ്ച പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത് പിന്മാറിയ പശ്ചാത്തലത്തിലാണ് മറ്റൊരു ബെഞ്ചിലേക്ക് കേസ് വന്നത്. സെഷൻസ് ജഡ്ജ് ഹണി എം വർഗീസ് വിചാരണ നടത്തിയാൽ തനിക്ക് നീതി ലഭിക്കില്ലെന്നും ജഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ഹൈക്കോടതി നേരത്തെ ഒരു ഉത്തരവിലൂടെയാണ് സെഷൻസ് കോടതിയിൽ നിന്ന് കേസ് പ്രത്യേക കോടതിയിലേക്ക് മാറ്റിയത്. എന്നാൽ, ഈ കേസ് മറ്റൊരു അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ വീണ്ടും സെഷൻസ് കോടതിയിലേക്ക് മറ്റുകയാണ് ചെയ്തത്. ഇത് നിയമപരമല്ലെന്നും അതിജീവതയുടെ ഹർജിയിലുണ്ട്. കേസിൽ തീർപ്പുണ്ടാക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.കോടതിയിൽ നിന്ന് നടിയുടെ ദൃശ്യങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ക്രൈം ബ്രാഞ്ച് നൽകിയ ഹർജി പരിഗണിക്കുന്നതിൽ നിന്നാണ് നേരത്തെ ജസ്റ്റിസ് കൗസർ എടപ്പഗത്ത് പിൻമാറിയത്. കോടതിയുടെ കസ്റ്റഡിയിലിരിക്കെ നടിയെ ആക്രമിച്ച പകർത്തിയ ദൃശ്യങ്ങൾ സൂക്ഷിച്ച മെമ്മറി കാർഡിന്‍റെ ഹാഷ് വാല്യു രണ്ട് വട്ടം മാറിയെന്നും ഇതിൽ വിചാരണ കോടതി തുടർ നടപടി സ്വീകരിച്ചില്ലെന്നുമായിരുന്നു ഈ കേസിലെ ക്രൈം ബ്രാഞ്ച് ഹർജി. ജഡ്ജിക്കെതിരെയും ഹർജിയിൽ ആരോപണമുണ്ടായിരുന്നു. നേരത്തെ അതിജീവിത നൽകിയ സമാന ഹർജി പരിഗണിക്കുന്നതിൽ നിന്ന് കൗസർ എടപ്പഗത്ത് പിൻമാറിയിരുന്നു. അതിജീവിതയുടെ ആവശ്യപ്രകാരം മറ്റൊരു ബെഞ്ചായിരുന്നു പിന്നീട് കേസ് പരിഗണിച്ചത്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ടത്. അഞ്ച് വര്‍ഷം പിന്നിട്ടിട്ടും വിചാരണ നടപടികള്‍ അന്തിമഘട്ടത്തിലേക്ക് എത്തിയിട്ടില്ല. ഇനിയും അന്വേഷണം തുടരാനുള്ള സാധ്യതകളുണ്ട്. ഒന്നിലധികം ഹര്‍ജികള്‍ കോടതികളുടെ പരിഗണനയിലാണ്. ഇതെല്ലാം വിചാരണ ഇനിയും വൈകിക്കുമെന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വിചാരണ നീട്ടിക്കൊണ്ടുപോകരുത് എന്ന ആവശ്യമാണ് ദിലീപിനുള്ളത്. വിചാരണ കോടതി ജഡ്ജിയില്‍ നിന്ന് സത്യസന്ധമായ വിചാരണയും വിധിയും നടി പ്രതീക്ഷിക്കുന്നില്ല. നേരത്തെ പുറത്തുവന്ന ഓഡിയോ സന്ദേശത്തിലെ കാര്യങ്ങളും നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കസ്റ്റഡി മരണ കേസില്‍ ആരോപണ വിധേയനായ ജഡ്ജിയുടെ ഭര്‍ത്താവുമായി ദിലീപും മറ്റു പ്രതികളും ബന്ധമുണ്ടാക്കിയതിന് തെളിവായിട്ടാണ് ഓഡിയോ സന്ദേശം നടി ഹര്‍ജിയില്‍ സൂചിപ്പിക്കുന്നത്. ദിലീപിന്റെ ഫോണില്‍ നിന്ന് കിട്ടിയ വിവരങ്ങള്‍ വിചാരണ കോടതി ജഡ്ജി പരിഗണിക്കുന്നില്ലെന്ന് നടി പറയുന്നു. 'തേടിയ വള്ളി കാലില്‍ ചുറ്റി'യെന്ന ഫോണ്‍ സംഭാഷണത്തിലെ വാക്കുകള്‍ ജഡ്ജിയുമായി ബന്ധമുണ്ടാക്കി എന്നതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജഡ്ജിയുടെ ഭര്‍ത്താവ് പ്രതിയായ കേസും സംഭാഷണത്തില്‍ പറയുന്നു. ഇതെല്ലാം വിചാരണ നീതി പൂര്‍വമാകില്ല എന്നതിന് തെളിവായി നടി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
https://www.facebook.com/Malayalivartha