അന്നും ഞാന്‍ പൃഥ്വിയ്‌ക്കൊപ്പം ഉണ്ടായിരുന്നു ഒരു നിഴലായി; പ്രണയ കാലത്തെ അപൂര്‍വ്വ ചിത്രം പങ്കുവച്ച് സുപ്രിയ

പ്രണയകാല ചിത്രം പങ്കുവെച്ച് സപ്രിയാ മേനോന്‍. വിവാഹത്തിന് ഒരു വര്‍ഷം മുന്‍പ് ഇരുവരും ചേര്‍ന്ന് എടുത്ത ചിത്രമാണ് സുപ്രിയ പങ്കുവച്ചിരിക്കുന്നത്. പൃഥ്വിരാജ് പുതിയ കാര്‍ സ്വന്തമാക്കിയപ്പോള്‍ ഒപ്പം താനും ഉണ്ടായിരുന്നു എന്നാണ് ചിത്രം പങ്കുവെച്ച് സുപ്രിയ പറയുന്നത്. വിവാഹത്തിനു മുന്‍പേ തന്നെ പൃഥ്വിയുടെ ജീവിതത്തിലെ പ്രധാന ചടങ്ങില്‍ ഒരു നിഴലായി താന്‍ ഉണ്ടായിരുന്നുവെന്നുമാണ് സുപ്രിയ ഇതിലൂടെ പറയുന്നത്. പോക്കിരി രാജയുടെ ഷൂട്ടിങ് വേളയില്‍ പൃഥ്വി പുതിയ കാര്‍ സ്വന്തമാക്കിയപ്പോള്‍ ഔദ്യോഗിക ചിത്രങ്ങളിലൊന്നും താന്‍ ഉണ്ടായിരുന്നില്ലെങ്കിലും അവിടെ തന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നാണ് സുപ്രിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
സുപ്രിയയുടെ വാക്കുകള്‍:
''2009 അല്ലെങ്കില്‍ 2010, കൃത്യമായി ഓര്‍ക്കുന്നില്ല പോക്കിരി രാജയുടെ ഷൂട്ടിങ് വേളയിലായിരുന്നു പൃഥ്വിരാജ്. ചിത്രത്തില്‍ കാണുന്ന ദ4 കാര്‍ പൃഥ്വിരാജ് സ്വന്തമാക്കിയത് അന്നാണ്. ഔദ്യോഗിക ചിത്രങ്ങളില്‍ ഒന്നും ഉണ്ടായിരുന്നില്ല എങ്കിലും, അവിടെ എന്റെ സാന്നിധ്യം ഉണ്ടായിരുന്നു.''
സുപ്രിയയ്ക്ക് വര്‍ഷം കൃത്യമായി ഓര്‍മയില്ലെങ്കിലും പോസ്റ്റിനു കമന്റുമായി എത്തിയ ഒരാരാധകന് സുപ്രിയയേക്കാള്‍ ഓര്‍മയുണ്ടായിരുന്നു. വര്‍ഷം 2010 ആണെന്നും പൃഥ്വിരാജിന്റെ തേവരയിലെ ഫഌറ്റിലേക്ക് ലൈറ്റ് വാങ്ങാന്‍ പനമ്പിള്ളി നഗറിലെ കടയില്‍ ഇരുവരും ഒന്നിച്ചെത്തിയിരുന്നത് താന്‍ ഇപ്പോഴും ഓര്‍ക്കുന്നുവെന്നും പ്രവീണ്‍ എന്നൊരാള്‍ കമന്റ് ചെയ്തു. താങ്കള്‍ക്ക് നല്ല ഓര്‍മശക്തിയാണല്ലോ എന്നാണ് ഈ കമന്റിന് സുപ്രിയ മറുപടി നല്‍കിയത്.
https://www.facebook.com/Malayalivartha