മമ്മൂട്ടി ലോ കോളജിൽ പഠിച്ച വിദ്യാർഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായിരുന്നു:- മമ്മൂട്ടിയോ, മോഹൻലാലോ സിനിമയിൽ വേണമെന്ന് ആവശ്യപ്പെടാൻ കാരണമുണ്ട്- വെളിപ്പെടുത്തലുമായി രാജേശ്വരി

കേരള മനഃസാക്ഷിയെ തന്നെ ഞെട്ടിച്ച കൊലപാതകമായിരുന്നു നിയമ വിദ്യാർത്ഥി ജിഷയുടേത്. 2016 ഏപ്രിൽ 28 നാണ് വീടിനുള്ളിൽ വച്ച് ജിഷ കൊല്ലപ്പെട്ടത്. ഇപ്പോഴിതാ ജിഷയുടെ ജീവിതം സിനിമയാകുന്നുവെന്ന വാർത്തയാണ് പുറത്ത് വരുന്നത്. കൊളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മ രാജേശ്വരിയായി അഭിനയിക്കുന്നത്. താരത്തിന് പുറമേ, സലീംകുമാർ, ദേവൻ, ലാൽ ജോസ് തുടങ്ങിയവരെല്ലാം നിപ്പ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഭാഗമായിട്ടുണ്ട്.
2016 ഏപ്രില്‍ 28നാണ് വീടിനുള്ളിൽ വെച്ച് ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജിഷയുടെ കൊലപാതകത്തെ തുടർന്ന് ശാരീരികവും മാനസികവുമായി തളർന്ന അവസ്ഥയിലായിരുന്നു അമ്മ രാജേശ്വരി. ഇതോടെ നിത്യരോഗിയായി രാജേശ്വരി മാറി. ജിഷയുടെ മരണത്തിന് പിന്നാലെ സഹോദരി ദീപയ്ക്ക് സർക്കാര്‍ ജോലി കിട്ടിയിരുന്നു. ഇപ്പോള്‍ ദീപയ്ക്കൊപ്പമാണ് രാജേശ്വരി താമസിച്ചുവരുന്നത്.
ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ജിഷയുടെ അമ്മയുടെയും കൊളപ്പുള്ളി ലീലയുടെയും വാക്കുകളാണ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്ന് പറച്ചിൽ. ഇരുവരുടെയും വാക്കുകൾ ഇങ്ങനെ... 'കേസിൽ പ്രതിയായത് അമീറുൾ ഇസ്ലാമെന്ന ഇതരസംസ്ഥാന തൊഴിലാളിയാണ്. അമീറുൾ ഇസ്ലാം വരുന്നതിന് മുമ്പ് അയൽവാസികളാണ് ഞങ്ങളെ കൊല്ലുമെന്ന് പറഞ്ഞിരുന്നത്.
ഒരാൾക്ക് ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന കുറ്റകൃത്യമല്ല ഇത്. അതുകൊണ്ട് തന്നെ ഇതിന് പിറകിൽ വേറെയും ആളുകളുണ്ടെന്നാണ് എനിക്ക് തോന്നലുള്ളത്. ഇടയ്ക്ക് ഞാൻ മമ്മൂട്ടിയോ മോഹൻലാലോ വരണമെന്ന് ഞാൻ പറഞ്ഞിരുന്നു. ഇവരൊക്കെ പടത്തിൽ അഭിനയിക്കുന്ന ഏറ്റവും വലിയ നടന്മാരാണ്.
'ലോകത്തെല്ലാവരും ഇവരെ ഇഷ്ടപ്പെടുന്നുണ്ട്. മമ്മൂട്ടി ലോ കോളജിൽ പഠിച്ച വിദ്യാർഥിയാണ്. എന്റെ ജിഷ മോളും വക്കീലിന് പഠിച്ചിരുന്ന കുട്ടിയായതുകൊണ്ടാണ് മറഞ്ഞ് ഒളിച്ചിരിക്കുന്ന ബാക്കി അവശേഷിക്കുന്ന പ്രതികളെ കൊണ്ടുവരാൻ വേണ്ടിയാണ് ഞാൻ മമ്മൂട്ടി, മോഹൻലാൽ, ദിലീപ് എന്നിവരെ കുറിച്ച് അന്ന് പറഞ്ഞത്.
'അവര് വന്ന് കഴിഞ്ഞാൽ ഇതൊരു സിനിമയാക്കി കൊണ്ടുവരുമ്പോഴേക്കും ഇതിനകത്ത് ഒളിഞ്ഞിരിക്കുന്ന പ്രതികൾ സത്യത്തിൽ പുറത്തേക്ക് വരാൻ സാധ്യതയുണ്ട്. അതിന് വേണ്ടിയാണ് മമ്മൂട്ടിയെ കൊണ്ടുവരണമെന്നൊക്കെ പറഞ്ഞത്. മകളെ വളർത്താൻ ഒരുപാട് പണിയെടുത്തിട്ടുണ്ട്.'
'ജിഷയെ പഠിപ്പിക്കണമെന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് അറ്റൻഡറായി അടം തുടരെ തുടരെ ജോലിക്ക് പോയത്. എന്റെ മക്കൾ ചെറുപ്പം മുതൽ നൃത്തമൊക്കെ പഠിച്ചിരുന്നു. എന്റെ മകൾ ആരേയും ഇതുവരെ പ്രണയിച്ചിട്ടില്ല. അടുപ്പ് കൂട്ടിയപോലെ വീടുണ്ട്.' 'പക്ഷെ എന്റെ കൊച്ച് അവിടെ കിടന്ന് നിലവിളിച്ചിട്ട് ആരും കേട്ടില്ല എന്നത് അറിയില്ല' ജിഷയുടെ അമ്മ കൂട്ടിച്ചേർത്തു. ജിഷയുടെ അമ്മ അനുഭവിക്കുന്ന വേദന എനിക്ക് മനസിലാകും. ഞാനും രണ്ട് പ്രസവിച്ചതാണ്. എന്റെ കഴിവിന്റെ പരമാവധി ഉപയോഗിച്ച് സംവിധായകൻ ബെന്നി ആശംസകൾ പറഞ്ഞതുപോലെ ഞാൻ അവതരിപ്പിച്ചിട്ടുണ്ട്.
ഈ സിനിമ കണ്ട് എഴുന്നേൽക്കുമ്പോൾ ആരായാലും അവരുടെ ഹൃദയം വേദനിക്കുമെന്ന് കൊളപ്പുള്ളി ലീല പറയുന്നു. പ്രസവിച്ചാൽ മാത്രമെ അമ്മയാകുവെന്ന ചിന്ത തെറ്റാണ്. കാരുണ്യമില്ലാത്ത കൊലയാണെന്ന് പറയാം. എട്ട് വർഷമായിട്ട് ആരും ഈ വിഷയത്തിൽ സിനിമ പിടിക്കാൻ തയ്യാറായില്ല. ഇനി ഒരു മകൾക്കും അമ്മയ്ക്കും ഇങ്ങനൊരു അനുഭവമുണ്ടാകരുത്.
'തെറ്റ് ആര് ചെയ്താലും വെളിച്ചത്ത് വരണം. ജിഷയുടെ അമ്മയായി അഭിനയിച്ചപ്പോൾ എന്റെ മനസ് വേദനിച്ചിരുന്നു. ആ കഥാപാത്രം തൊണ്ണൂറ്റി ഒമ്പത് ശതമാനം ചെയ്ത് വിജയിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം' നടി കൊളപ്പുള്ളി ലീല പറഞ്ഞു.
https://www.facebook.com/Malayalivartha