കൊച്ചിനെ പോലും നോക്കാത്ത തള്ള... ട്രോളന്മാർക്കും കമന്റുകൾക്കും മറുപടിയുമായി നടി വരദ

ജിഷിന്‍ മോഹനും വരദയും. വേർപിരിഞ്ഞുവെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മകന്റെ കൂടെ അവധി ദിവസം ആഘോഷിക്കാനെത്തിയ വരദയുടെ പുതിയ വീഡിയോയാണ്. ഒപ്പം സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചോദ്യങ്ങൾക്കുള്ള താരത്തിന്റെ മറുപടിയും. മകന്റെയും അമ്മയുടെയും കൂടെയാണ് വരദ കറങ്ങാന്‍ ഇറങ്ങിയത്.
തൃശൂരിലുള്ള ഒരു വെള്ളച്ചാട്ടം കാണാന്‍ പോവുകയും അവിടെ വെള്ളത്തില്‍ കളിക്കുകയുമൊക്കെ ചെയ്യുന്നത് വീഡിയോയില്‍ കാണിച്ചിരുന്നു. ശേഷം മൂവരും ഭക്ഷണം കഴിക്കാന്‍ പോയി. മകന് കളിക്കാനുള്ള സൗകര്യം കൂടിയുള്ള റസ്‌റ്റോറന്റിലേക്കാണ് വരദ പോയത്. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മകന്‍ കളിക്കാന്‍ പോവും. ഇടയ്ക്ക് വന്ന് കഴിക്കുകയും ചെയ്യും. അതായിരിക്കും നല്ലത്, സ്വസ്ഥമായി കഴിക്കാമല്ലോ എന്ന് വരദ പറയുന്നു.
ഇതിന് താഴെ വരാന്‍ പോവുന്ന കമന്റുകളെന്താണന്നും നടി സൂചിപ്പിച്ചു. 'കൊച്ചിനെ പോലും നോക്കാത്ത തള്ള' എന്നായിരിക്കും ഇതിന്റെ താഴെ വരുന്ന കമന്റ്. പക്ഷേ ഇതൊന്നും എന്നെ ബാധിക്കില്ല, കാരണം എന്റെ കൊച്ചിനെ നോക്കാന്‍ എനിക്കറിയാമല്ലോ എന്നും വരദ പറയുന്നു.
https://www.facebook.com/Malayalivartha