പാവം പതിനേഴുകാരൻ പയ്യൻ: സ്വയം കുത്തിപ്പൊക്കൽ ചിത്രവുമായി സാന്ത്വനത്തിലെ കണ്ണൻ

ജനപ്രിയ പരമ്പരയായ സാന്ത്വനത്തിലെ ഒരു കഥാപാത്രമാണ് കണ്ണൻ. അച്ചു സുഗന്ദ് ആണ് ഈ കഥാപാത്രമായി അഭിനയിക്കുന്നത്. മികച്ച സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ താരത്തിനുള്ളത്. സാന്ത്വനം വീട്ടിലെ ഇളയവനാണ് അച്ചു അവതരിപ്പിക്കുന്ന കണ്ണൻ. വാനമ്പാടി എന്ന സീരിയലിലൂടെയായിരുന്നു അച്ചു അഭിനയത്തിലേക്ക് എത്തിയത്.
സോഷ്യൽ മീഡിയയിൽ സജീവമായ താരം സ്വയം കുത്തിപ്പൊക്കൽ എന്ന ക്യാപ്ഷൻ നൽകി ഒരു പഴയകാല ചിത്രം പങ്കുവെച്ചത് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. പതിനേഴ് വയസ്സ് പ്രായമുള്ളപ്പേൾ എടുത്ത ചിത്രമാണ്. 'പാവം പതിനേഴുകാരൻ പയ്യൻ, ഒരു സ്വയം കുത്തിപ്പൊക്കൽ' എന്ന അടിക്കുറിപ്പ് നൽകിയാണ് അച്ചു ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. പഴയ ഓർമ്മകൾ എന്ന ഹാഷ്ടാഗും നൽകിയിട്ടുണ്ട്.
അച്ചുവിൻ്റെ ചിത്രത്തിന് രസകരമായിട്ടുള്ള നിരവധി കമൻ്റുകളുമായാണ് ആരാധകർ എത്തിയിട്ടുള്ളത്. ക്യൂട്ട് ആണ്, ഇതാണ് ശരിയ്ക്കും കണ്ണൻ, തോള് ഒരു ഭാഗം ചരിഞ്ഞ് നിൽക്കുന്നത് കാരണം, ലാലേട്ടനാണോ എന്ന് ചോദിക്കുന്നവരും ഉണ്ട്. ഇപ്പോഴുള്ള മാറ്റത്തിന്റെ രഹസ്യം ദേവിയേട്ടത്തി തരുന്ന പാൽ തന്നെയാണെന്ന് പറയുന്നവരാണ് ചിലർ. പാൽക്കാരൻ പയ്യൻ എന്നൊക്കെയാണ് ചിത്രത്തിന് ലഭിച്ച കമൻ്റുകൾ.
https://www.facebook.com/Malayalivartha